തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടി സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. […]Read More
തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു.നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി.സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണ്‍ ആയ […]Read More
കെയ്റോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും.ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചു നീക്കുമെന്ന അന്ത്യശാസനവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ട്രംപിൻ്റെ കരാറിലൂടെയോ ഇസ്രയേലിൻ്റെ സൈനിക […]Read More
രാജസ്ഥാൻ: ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ തീപിടുത്തം. ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ മരിച്ചു.ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്. തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണസംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ […]Read More
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൂടാതെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അധികമായി പണം ആവശ്യപ്പെടുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും ഈ ദിവസം നടക്കും. കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ. കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബിൽ.മലയാളഭാഷാ ബിൽ.കേരള പൊതു […]Read More
വാഷിങ്ടൺ: അമേരിക്കയിലെ അടച്ചുപൂട്ടൽ പ്രതിസന്ധി തുടർന്നേക്കുമെന്ന സൂചന. ധനകാര്യ ബിൽ വീണ്ടും സെനറ്റിൽ അവതരിപ്പിച്ചെങ്കിലും പാസാകാതെ പോയതോടെ, ഷട്ട്ഡൗൺ അടുത്ത ആഴ്ചയിലേക്കും നീളാനുള്ള സാഹചര്യം നിലനിൽക്കുന്നു.ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ധനസഹായം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത പ്രതിരോധം പുലർത്തിയതാണ് ബിൽ തടസ്സപ്പെട്ടതിന് കാരണം. ഫണ്ടിംഗ് നിയമം പാസാകാതിരുന്നതോടെ ഫെഡറൽ സർക്കാർ സേവനങ്ങൾ മൂന്നാം ദിവസവും നിലച്ചു. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. […]Read More
ന്യൂഡൽഹി: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ സമാധാന നിർദ്ദേശങ്ങളിൽ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിൻ്റെ തീരുമാനം സൂപ്രധാനമായ മൂന്നേറ്റമാണെന്നും സുസ്ഥിരവും, നീതിയുക്താവുമായുളള സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി എക്സിൽ കുറിച്ചു. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായകമായ പുരോഗതി കൈവരിക്കുന്ന ഈ സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം […]Read More
പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
കാസർഗോഡ്: കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കിയ മൈം നിർത്തിവയ്പ്പിച്ചതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളത്.പാലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് […]Read More
ന്യൂഡൽഹി : രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ചു കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക […]Read More
കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി, ഫഹാഹീലിൽ പ്രവർത്തിച്ചിരുന്ന റിക്രൂട്ട്മെന്റ് ഓഫിസിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാർഹിക ജോലികൾക്കായി തൊഴിലാളികളെ സംഘം കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. വിസ ഫീസായി 120 ദിനാർ ഈടാക്കിയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. അതിന് ശേഷം 1,100 ദിനാർ മുതൽ 1,300 ദിനാർ വരെയുള്ള തുക നൽകിയാണ് ഇവർ തൊഴിലാളികളെ മറ്റുള്ളവർക്ക് കൈമാറിയിരുന്നത്. ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏഷ്യൻ വംശജരായ 29 സ്ത്രീ […]Read More

