അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയിലെത്തുക എന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ആമിർ ഖാൻ മുത്തഖിയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. . വിദേശകാര്യ മന്ത്രി […]Read More
പുതിയ കവാടം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം: ശബരിമലയിൽ നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിലവിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിൽ കവാടം ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ചത്. 1999-ൽ വ്യവസായി വിജയ് മല്യ സ്വർണം പൂശിയ കവാടത്തിന്റെ അടിഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന്, പുതിയ കവാടം നൽകാമെന്ന വാഗ്ദാനമാണ് ഉണ്ണികൃഷ്ണൻ പോറ്റി മുന്നോട്ടുവച്ചത്. ഇപ്പോൾ സന്നിധാനത്ത് ജയറാം അടക്കമുള്ളവർ പൂജിച്ച കവാടമാണ് നിലകൊള്ളുന്നത്. വിജയ് മല്യ സമർപ്പിച്ച കവാടം നിലവിൽ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടത്തിൽ ജയറാം അടക്കം പൂജ ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം […]Read More
മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ സമ്മർദം ചെലുത്തുന്ന അമേരിക്കൻ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സിനെ സംരക്ഷിക്കുമെന്ന് പുടിൻ ഉറപ്പ് നൽകി. യുഎസ് നടപടികൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ നടന്ന വാൽഡായ് അന്താരാഷ്ട്ര കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പുടിന്റെ പ്രതികരണം. അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണി ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്നും […]Read More
രാജസ്ഥാൻ: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിജയദശമി ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച […]Read More
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതിദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നിലവിൽ പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ പാതയോരങ്ങളില്‍ […]Read More
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അവകാശവാദങ്ങള്‍ വീണ്ടും ഉയർത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ […]Read More
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച […]Read More
കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. കാസർകോടിന്‍റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്നും കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു. 2016 ൽ നിർമ്മാണം […]Read More
മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിലെ സിനഗോഗിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരേ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയശേഷം പുറത്തിറങ്ങി ആളുകളെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ നോർത്ത് മാഞ്ചസ്റ്ററിലെ ക്രംസാൽ സിനഗോഗിലായിരുന്നു ആക്രമണം നടന്നത്. അതേസമയം ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിതീകരിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു.ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന […]Read More
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും . ഇന്ത്യയില്‍ ഭൂട്ടാനിലുള്ള വാഹനം നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം. ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് […]Read More

