Latest News

National

കരൂര്‍ ദുരന്തം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ചെന്നൈ: ടിവികെ സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ തിരക്കിലും തിക്കിലും 41 പേർ മരണപ്പെട്ട സംഭവത്തിൽ, നടനും പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരായ ഹർജിയും, അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട ടിവികെയുടെ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പി.എച്ച്. ദിനേശ് സമർപ്പിച്ച ഹർജിയിൽ, ദുരന്തത്തിന് വിജയിനും ടിവികെ പാർട്ടിക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. ഇതിനിടെ, സംഭവത്തെ തുടർന്ന് വിജയിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 41 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എഴുത്തുകാർ, ചിന്തകർ, ആക്ടിവിസ്റ്റുകൾ, […]Read More

Kerala

മാലിന്യ പ്രശ്നത്തെച്ചൊല്ലി പ്രതിഷേധം; കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കണ്ണൂര്‍: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനന് നേരെ കയ്യേറ്റം. പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോൾ സമരസമിതി പ്രവർത്തകർ വാഹനം തടയുകയും എംഎൽഎ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്. പ്രശ്നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ […]Read More

Business

ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എന്‍എല്‍; ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് മൊബൈല്‍

ന്യൂഡല്‍ഹി: ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.വൽ സിം ഫോൺ ഉള്ള ആർക്കും, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർക്കും പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഇ-സിം സേവനം ഉപയോഗപ്രദമാണ്. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. […]Read More

world News

50,000 കോടി ഡോളര്‍ കടന്ന് മസ്കിന്‍റെ ആസ്തി; ലോകത്തിലെ ആദ്യ ട്രില്യണയർ ഡോളർ

വാഷിംഗ്ടൺ: ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്‌സ് ട്രാക്കർ പ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായിരുന്ന മസ്ക്, 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ടെസ്‍ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്കിന്‍റെ സമ്പത്തിന്‍റെ വലിയ […]Read More

National

വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ടിവികെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും,പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട് നാഗപട്ടണത്ത് വീടിനുള്ളിൽ […]Read More

Cinema

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ട്രെയ്‌ലർ പുറത്ത്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയ്‌ലർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തിരക്കഥ രചിച്ച ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് […]Read More

world News

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായക്കപ്പലുകള്‍ പിടിച്ചെടുത്തു, ഇന്ന് കൊല്ലപ്പെട്ടത് 65 പേര്‍

ഗാസ സിറ്റി: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലേയ്ക്ക് സഹായ സാധനങ്ങളുമായി പോയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍.കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.ഗാസയില്‍ സമാധാന നീക്കമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്. ഡെയര്‍ യാസിന്‍/മാലി, ഹുഗ, സ്‌പെക്ടര്‍, അഡാര, അല്‍മ, സിറിയസ്, അറോറ, ഗ്രാന്‍ഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേല്‍ പിടിച്ചെടുത്തെന്നാണ് സ്ഥരീകരണം. അതേസമയം, ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ സൈന്യം വളഞ്ഞെന്ന് ഗാസ […]Read More

world News

ഇന്ന് ഗാന്ധി ജയന്തി; അഹിംസയുടെയും മാർഗ ദീപത്തിനു ജന്മ ദിനം

2025 ഒക്ടോബർ 2ആയ ഇന്ന് മഹാത്മാഗാന്ധിയുടെ 156 ആമത് ജന്മദിനമാണ് ആഘോഷിക്കുകയാണ് ഇന്ത്യാ മഹാരാജ്യം . ഹിംസയുടെ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗം സ്വീകരിച്ച അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന നാമഥേയത്തിനു ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്‌ക്കെതിരെ, തൊട്ടുകൂടായ്മ തീണ്ടികൂടായ്മയ്ക്കെതിരെ ശക്തമായി പോരാടുകയും അവയെ ഉച്ചാടനം ചെയ്യിക്കുന്നതിലും മഹാത്മാ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അഹിംസയിലൂന്നിയ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും അനേകരെ അതിലേക്ക് നയിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെ വാക്കുകളിലും […]Read More

Kerala

എയ്ഡഡ് ഭിന്നശേഷി നിയമനം: കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകുവെന്നു മന്ത്രി വി ശിവൻ കുട്ടി. മാനേജ്മെൻ്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്നും എജിയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. സർക്കാരിൻ്റെ അവസാന സമയത്ത് ‌സമരം ചെയ്യുന്നത് 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് സമരം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. 5000ത്തിൽ അധികം ഒഴിവുകൾ […]Read More

National

അഹിംസയുടെ പ്രവാചകൻ മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം ഇന്ന് ആചരിക്കുന്നു. സഹന സമരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച മഹാനായ നേതാവിന്റെ ജന്മ വാർഷിക ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു. ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവെച്ചു. ഗാന്ധി ദർശനങ്ങളിലൂടെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ഇരുവരും രാജ്യവാസികൾക്ക് വിജയദശമി ആശംസകളും നേർന്നു. “ആളുകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes