ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ” ലോക ചാപ്റ്റർ വൺ ചന്ദ്ര” മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി തുടരുമ്പോൾ, ഇന്ത്യയിലെ പ്രശസ്ത സിനിമാ മാഗസിൻ ആയ ഹോളിവുഡ് റിപ്പോർട്ടറിൻറെ കവർ ചിത്രമായിരിക്കുകയാണ് ” ലോക” ടീം. ചിത്രത്തിൻ്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, സംവിധായകൻ ഡൊമിനിക് അരുൺ, ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തിയ നായിക കല്യാണി പ്രിയദർശൻ എന്നിവരാണ് കവർ ചിത്രത്തിൽ ഇടം പിടിച്ചത്. ഹോളിവുഡ് റിപ്പോർട്ടർ മാഗസിൻ്റെ ഏറ്റവും പുതിയ എഡിഷനിൽ ആണ് “ലോക” ടീമുമായുള്ള […]Read More
ചെന്നൈ: തമിഴ്‌നാട് എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടത്തിൽ 9 പേർ മരിച്ചു.നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്കേറ്റു. നിർമാണത്തിനായി ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം തകർന്ന് വീണാണ് അപകടമുണ്ടായത്. മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിലെ മുന്‍വശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സിയിലിരിക്കെയാണ് ഒന്‍പതു പേരും മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]Read More
ബിഹാര്‍ തെരഞ്ഞെടുപ്പ്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷമുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷമുള്ള വോട്ടര്‍പട്ടികയാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടത്. 7.42 കോടി വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയിലുളളത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. 2025 ജൂണിലാണ് ബിഹാറില്‍ എസ് ഐ ആര്‍ നടപടികള്‍ ആരംഭിച്ചത്. ഓഗസ്റ്റ് 1 ന് കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 7.24 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. […]Read More
സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസായില്ല; വൻ സാമ്പത്തിക പ്രതിസന്ധി: യുഎസ് ഗവണ്‍മെന്‍റ് അടച്ചുപൂട്ടലിലേക്ക്
ന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 53 പേർ പ്രമേയത്തിന് എതിരായും 47 പേർ അനുകൂലമായും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. അമേരിക്കൻ സമയം ഇന്ന് അർധരാത്രി മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിലെ അവസാന ഘട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് […]Read More
ടിവികെ തെറ്റ് ചെയ്തിട്ടില്ല, ജനങ്ങൾക്ക് സത്യം എന്തെന്നറിയാം: കരൂർ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്
കരൂർ ആൾക്കൂട്ട ദുരന്തത്തിന്പിന്നാലെ വീഡിയോ സന്ദേശവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഹൃദയം മുഴുവൻ വേദന മാത്രമാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂവെന്നും ടിവികെ പ്രവർത്തകരുടെ മേൽ കൈവയ്ക്കരുതെന്നും വിജയ് അഭ്യർഥിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, […]Read More
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. എന്നാൽ ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടിയായായിരുന്നു സർക്കാരിൻ്റെ പ്രസ്താവന. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളിൽ ആകെ 2634 കേസുകളാണ് എടുത്തത്.1047 കേസുകൾ പിൻവലിക്കാൻ അപേക്ഷ നൽകുകയോ പൊലീസ് നടപടി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. 26 കേസുകളിൽ […]Read More
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് താലിബാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഇൻ്റർനെറ്റ് അധാർമികമാണെന്ന വ്യാഖ്യാനമാണ് താലിബാൻ നടപടി വിശദീകരിക്കാൻ മുന്നോട്ടുവച്ചത്. ഇതോടെ രാജ്യത്തെ മൊബൈൽ ഫോൺ ബന്ധവും വിമാന സർവീസുകളും അടക്കം പൂർണമായി നിലച്ചിരിക്കുകയാണ്. രാജ്യത്ത് സമ്പൂർണ ഇൻ്റർനെറ്റ് തടസ്സം നിലനിൽക്കുന്നുവെന്ന വിവരം ഇൻ്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്‌സ് പുറത്തുവിട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു. 2021-ൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള നിരവധി നിയന്ത്രണ നടപടികളുടെ […]Read More
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ: സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ വധഭീഷണിയെ തുടർന്ന് നിയമസഭയിൽ കനത്ത രാഷ്ട്രീയ സംഘർഷം. സർക്കാർ നടപടി സ്വീകരിക്കാത്തത് ബിജെപി–സിപിഐഎം കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കും എന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പിണറായിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ ഉടൻ കേസ് എടുത്ത് അറസ്റ്റ് ചെയ്യുന്ന സർക്കാരാണ് ബിജെപി നേതാവിനെ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ ബോംബ് ഭീഷണി സന്ദേശം. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകൾ സന്ദേശത്തിൽ പറയുന്നുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി. സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ […]Read More
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം. ചില കമ്പനികളുടെ ചില മോഡലുകളില്‍ […]Read More

