കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നടന് ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ എഎംഎംഎ സംഘടനയിൽ നടപടി ഉണ്ടായെങ്കിലും കെഎഫ്പിഎയിൽ നടപടിയുണ്ടായില്ലെന്ന് സാന്ദ്ര പറഞ്ഞു. ആല്വിന് ആന്റണി, വൈശാഖ് രാജന് പോലെയുള്ളവര്‍ ഇപ്പോഴും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമാണെന്ന് സാന്ദ്ര പ്രതികരിച്ചു. തനിക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. ‘വേട്ടക്കാരെ സംരക്ഷിക്കുന്ന ഒരു സംഘടനയായി കെഎഫ്പിഎ. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിക്കാര്‍ […]Read More
ചേലക്കര: ന്യൂനപക്ഷത്തിനെതിരേയുള്ള വികാരം ഉയര്‍ത്താന്‍ ബി ജെ പി ഭരണകൂടം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂനപക്ഷ വിരുദ്ധത അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശന വിധേയമായി. സംഘപരിവാറിന്റെ ആക്രമങ്ങള്‍ക്ക് രാജ്യത്തെ ക്രൈസ്തവര്‍ വിധേയരായിയെന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കി. മുസ്ലിം ന്യൂനപക്ഷവും അക്രമങ്ങള്‍ക്ക് വിധേയമായി. സംവരണ വിഷയത്തിലെ പരാമര്‍ശം അമിത് ഷായുടെ അനാവശ്യമായ വിരോധം സൃഷ്ടിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാരിനെ […]Read More
കോഴിക്കോട്: മുനമ്പം വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ലെന്നും ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും കുടിയൊഴിപ്പിക്കില്ല. ഇപ്പോൾ രാഷ്ട്രീയ വിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവനയിലും മന്ത്രി പ്രതികരിച്ചു. പ്രശ്നത്തിൽ ഇടപെടാൻ ഇതുവരെ സുരേഷ് ഗോപി തയ്യാറായിട്ടില്ല. ഇപ്പോൾ ഒരു ആക്ഷൻ ഹീറോയെ പോലെ വന്ന് ഇറങ്ങി പറയുന്നത് കേന്ദ്രമന്ത്രിക്ക് ചേർന്നതല്ല. ഇത് തെറ്റായ […]Read More
മലപ്പുറം: മലപ്പുറത്ത് ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന് നിയാസ് (29) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ എതിരെ വന്ന കാറിലും, കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു മരിച്ച രണ്ട് പേരും. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് […]Read More
തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനോട് ഒടുങ്ങാത്ത പകയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും എല്‍ഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകള്‍ക്കെല്ലാം തങ്ങള്‍ വിചാരിച്ചാല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ […]Read More
സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഇന്ത്യയുടെ സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം റെഗുലേറ്റർ ട്രായിയെ സമീപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ്. ആഗോള ട്രെൻഡുകൾക്ക് അനുസൃതമായി സർക്കാർ സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് റിലയൻസ് പോളിസി എക്സിക്യൂട്ടീവായ രവി ഗാന്ധി വെള്ളിയാഴ്ച ട്രായിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വേണ്ടി ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സജീവമായി രംഗത്തുണ്ട്. നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക […]Read More
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സി പി എം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കൊച്ചിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോൾ തന്റെ മറ്റൊരു സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോൾ. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 […]Read More
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിൻ്റെ പരാതിയില്‍ കേസെടുത്തില്ലെന്ന് പാലക്കാട് എസ്പി ആനന്ദ്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. എന്നാല്‍ താൻ നല്കിയ പരാതിയില്‍ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു. പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഎം ജില്ലാ സെക്രട്ടറി നല്കിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും […]Read More
വയനാട്: വയനാട് കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. മേപ്പാടി പഞ്ചായത്തിനാണ് നിര്‍ദേശം നല്‍കിയത്. മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ പുഴുവരിച്ച നിലയിലുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത്. റവ, ഗോതമ്പ് മാവ്, അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ ശൂന്യമായിരുന്നു. […]Read More
തൃശ്ശൂർ: ആൻ്റോ ജോസഫിനെതിരെ നടപടി വേണമെന്ന സാന്ദ്ര തോമസിന്റെ ആവശ്യത്തിൽ മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ആൻ്റോ ജോസഫ് കോൺഗ്രസ് സാംസ്കാരിക കൂട്ടായ്മയുടെ ഭാരവാഹി അല്ലെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോൺഗ്രസിൻ്റെ സാംസ്കാരിക കൂട്ടായ്മയുടെ തലപ്പത്ത് നിന്നും ആരോപണ വിധേയനായ ആൻ്റോ ജോസഫിനെ മാറ്റണമെന്ന് സാന്ദ്രാ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയിൽ തുടരുന്നുവെന്നും ആൻ്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സാന്ദ്രാ തോമസിൻ്റെ ആവശ്യം. […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

