കണ്ണൂർ: കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി. എം.വി മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാറിന് നീതി ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. കേസിൽ നിർഭാഗ്യകരമായ വിധിയാണുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. തുടക്കം മുതൽ തന്നെ അന്വേഷണ സംഘം കേസ് അട്ടി മറിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് കേസ് അന്വേഷിച്ച് അവസാനിപ്പിക്കാനുള്ള വ്യഗ്രതയാണ് അവർ […]Read More
കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ചെറിയ കറപോലും ഇല്ല. തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വിഡി സതീശനും ഉണ്ട്. […]Read More
തിരുവനന്തപുരം: ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറായ അനിൽ ശങ്കറിനെ പിരിച്ചുവിടാൻ തീരുമാനം. തിരിമറികൾ നടത്തിയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും പ്രൊമോഷൻ നേടിയെടുത്ത സംഭവത്തിലാണ് അവസാനം നടപടിയുണ്ടായിരിക്കുന്നത്. അനിൽ ശങ്കറിനെ പിരിച്ചുവിടാനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയെന്ന് കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എൽഡി ക്ലർക്ക് ആയാണ് അനിൽ ശങ്കർ സർവീസിൽ കയറിയത്. പിന്നീട് വകുപ്പുതല പരീക്ഷ പാസാവാതെ സർവീസ് ബുക്കിൽ തിരിമറി നടത്തിയും, വ്യാജ ബികോം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയും ഇയാൾ സർവീസിൽ […]Read More
കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരന്‍. 14 പ്രതികളില്‍ 13 പേരെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഫിലിപ്പ് തോമസിന്റേതാണ് വിധി. പതിനാല് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി […]Read More
തിരുവനന്തപുരം: പോലീസുകാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലിൽ വ്യാപക അക്ഷരതെറ്റുകൾ. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന വാചകത്തിലാണ് അക്ഷരത്തെറ്റ് കടന്നുകൂടിയത്. കേരളപ്പിറവി ദിനമായ ഇന്നലെയാണ് പോലീസുകാർക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. അതേസമയം ഈ മെഡലുകൾ തിരിച്ചുവാങ്ങാനാണ് തീരുമാനം. മെഡൽ ലഭിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. പകുതിയോളം മെഡലുകളിൽ ഈ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’ എന്നായിരുന്നു ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്. അക്ഷരത്തെറ്റുകൾ അടങ്ങിയ […]Read More
മലപ്പുറം: ഖാസിമാർ മതപണ്ഡിതരായിരിക്കണമെന്ന് ആവർത്തിച്ച് ഉമർ ഫൈസി മുക്കം. ഖാസി ഫൗണ്ടേഷൻ സമസ്തയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. എടവണ്ണപ്പാറയിൽ നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുടെ യോഗ്യത ചോദ്യം ചെയ്തിട്ടില്ല. യോഗ്യതയുണ്ടോയെന്ന് ഓരോ ഖാസിമാരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയുണ്ടാക്കാനാണ് ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചത്. സമസ്ത നേതാക്കന്മാർ ഖാസി ഫൗണ്ടേഷനിൽ പ്രവർത്തിക്കരുത്. മത പണ്ഡിതരാണ് സമസ്ത മുശാവറയിൽ അംഗമാവുക. മതവിധി പറയാൻ അറിയണം. മത പണ്ഡിതന്മാരല്ലാത്ത ഖാസിമാർ പിന്മാറണമെന്നും എന്നാൽ പരാമർശം […]Read More
പാലക്കാട്: ഏറെ നിർണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. ഷാഫിയെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നാണ് സുരേഷിന്റെ ആരോപണം. സരിനെ പിന്തുണയ്ക്കാനും, എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കാനുമാണ് സുരേഷിന്റെ നീക്കം. ഇതിനായി ഉടൻ തന്നെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സുരേഷ് ജില്ലാ സെക്രട്ടറിയെ കാണും. […]Read More
യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് കെ മുരളീധരന്
കാരശ്ശേരി: യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഇതുവരെ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കല്‍പ്പൂരില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ വരെ പ്രസംഗിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി പാലക്കാട്ട് ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ പോകാത്തതെന്താണെന്നും മുരളീധരന് ചോദിച്ചു. അയല്‍സംസ്ഥാനങ്ങള്‍ വികസനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കേരളത്തില്‍ ഒന്നുംനടക്കുന്നില്ലെന്നും ധൂര്‍ത്തും കെടുകാര്യസ്ഥതയും മാത്രമാണുള്ളതെന്ന് മുരളീധരന് പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തുതല കുടുംബസംഗമം […]Read More
കോഴിക്കോട്: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മലയാള മനോരമ ഹോർത്തൂസ് വേദിയിലായിരുന്നു രാഷ്ട്രീയജീവിതത്തിലെ നിർണായക നാളുകളിൽ വന്ന ആ ക്ഷണത്തെക്കുറിച്ച് തരൂർ മനസുതുറന്നത്. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവം ഉണ്ടായതെന്നാണ് തരൂർ പറയുന്നത്. അന്ന് വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു. എന്നാൽ തങ്ങൾ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങൾ […]Read More
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. തുടരന്വേഷണം പൊലീസിന് എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടി. നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

