‘ഇറച്ചിക്കടയ്ക്ക് മുന്നില് പട്ടി കാവൽ നില്ക്കും പോലെ നിന്നു’; മാധ്യമങ്ങൾക്കെതിരെ അധിക്ഷേപവുമായി എൻ
പാലക്കാട്: മാധ്യമങ്ങൾക്കെതിരെ അധിക്ഷേപവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്. ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങൾ അബ്ദുൾ ഷുക്കൂറിൻറെ വീടിനു മുന്നിൽ കാവൽ നിന്നത് എന്ന് കൃഷ്ണദാസ് അധിക്ഷേപിച്ചു. ”സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം”, എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. […]Read More

