തിരുവനന്തപുരം: യുഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫിന് എല്‍.ഡി.എഫില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചിക്കാനായെന്നും, തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിൻ്റെ തെളിവാണെന്നും വാർത്താകുറിപ്പിലൂടെ വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയമാണ് നേടിയത്. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്താനായെന്നും 13ൽ നിന്നും 17ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. […]Read More
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. ചിത്രത്തിന്റെ മലയാളം ട്രെയ്ലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി ട്രെയ്ലർ പുറത്തുവന്നിരിക്കുകയാണ്. നടൻ അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്ലർ ലോഞ്ച് ചെയ്തത്. മുംബൈയിൽ വെച്ചാണ് സിനിമയുടെ ട്രെയ്ലർ ലോഞ്ച് സംഘടിപ്പിച്ചിരുന്നത്. ട്രെയ്ലർ റിലീസിനോടനുബന്ധിച്ച് അക്ഷയ് കുമാറും മോഹൻലാലും ഒപ്പമുള്ള ചിത്രങ്ങൾ […]Read More
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. എല്‍ഡിഎഫ് 11 സീറ്റുകളില്‍ വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതി. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ അഖില മനോജ് 130 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കൊല്ലം […]Read More
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കണ്ടുമുട്ടുന്ന വീഡിയോ പങ്കുവെച്ച് മുന്‍ താരം എസ് ശ്രീശാന്ത്. ദുബായില്‍ വെച്ചാണ് മലയാളി താരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്. സഞ്ജു സാംസണുമായുള്ള കൂടിക്കാഴ്ചയുടെ രസകരമായ ദൃശ്യങ്ങള്‍ ശ്രീശാന്ത് തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ദൂരെ നിന്നും തന്റെ അടുത്തേയ്ക്ക് നടന്നുവരുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ ശ്രീശാന്ത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സഞ്ജുവിനെ കണ്ടതും ‘നോക്കൂ, ഇതാരാണെന്ന് നോക്കൂ’, എന്നാണ് ശ്രീശാന്ത് പറഞ്ഞുതുടങ്ങുന്നത്. സഞ്ജു, സഞ്ജു, സഞ്ജു എന്റെ കൂട്ടുകാരനെ പരിചയപ്പെടുകയാണ്. സഞ്ജു, സഞ്ജു… എന്താ […]Read More
കണ്ണൂർ: പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലായെന്നും ഹൈക്കമാൻഡ് ആണ് പുന:സംഘടന തീരുമാനമെടുക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ‘പുന:സംഘടന ചർച്ച എവിടുന്നു വന്നു എന്ന് ആർക്കും അറിയില്ല. ആരാണിതിൻ്റെ പുറകിലെന്നും അറിയില്ല. ആരെങ്കിലും ഇത് പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ട്’ കെ മുരളീധരൻ പറഞ്ഞു. അതേസമയം, മാടായി കോളേജ് വിഷയത്തിൽ ‘ഒരു എം പി ക്കെതിരെ പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമനത്തിൻ്റെ മെറിറ്റിലേക്ക് താൻ കടക്കുന്നില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ […]Read More
കണ്ണൂർ: മാടായി കോളേജുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് പ്രാദേശിക പ്രശ്നമാണെന്നും കെപിസിസി ഇടപ്പെട്ട് പ്രശ്നം സംസാരിച്ച് തീർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ എംകെ രാഘവനോടും കണ്ണൂർ ജില്ലാ പ്രസിഡൻ്റിനോടും സംസാരിച്ചിരുന്നു. പ്രശ്നം കെപിസിസി പ്രസിഡൻ്റുമായി ആലോചിച്ച് രമ്യമായി പരിഹരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം, എം കെ രാഘവനെതിരെ പ്രതിഷേധിച്ച വിമത വിഭാഗം നേതാക്കൾ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. എം കെ രാഘവനെ തടഞ്ഞതിന് സസ്പെൻഷൻ നേരിട്ട […]Read More
ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾക്കെതിരെ എഐസിസി. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് കളയരുതെന്നും എഐസിസി നിർദേശിച്ചു.നേതൃമാറ്റം ആലോചിച്ചിട്ടില്ലെന്ന് ദേശീയ നേതാക്കൾ പ്രതികരിച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നായിരുന്നു ഒരു വിഭാഗത്തിൻറെ ആവശ്യം. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിച്ചത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുതിർന്ന […]Read More
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിക്ക് ഭക്തസഹസ്രങ്ങളാണ് ക്ഷേത്രനഗരിയിലേക്കൊഴുകുന്നത്. ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തർ എത്തുന്നുണ്ട്. ദശമി ദിനമായ ചൊവ്വാഴ്ച തുറന്ന നട ദ്വാദശി നാളിൽ രാവിലെ ഒമ്പതിനേ അടയ്ക്കൂ. തുടർച്ചയായി 54 മണിക്കൂറാണു ദർശനം. ഹൈക്കോടതിയുടെ നിയന്ത്രണമുള്ളതിനാൽ ഒരു ആന മാത്രമാണ് ഇത്തവണ എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. ഏകാദശി വ്രതമെടുക്കുന്നവരുൾപ്പെടെ ഭക്തർക്ക് പ്രസാദമൂട്ടുണ്ടാകും. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് […]Read More
തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും കര്‍ണാടക സര്‍ക്കാര്‍ അയച്ച കത്തിന് മറുപടി നല്കാന് പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു. ‘ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി […]Read More
ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ 180 വര്‍ഷം പഴക്കമുള്ള നൂരി ജുമാ മസ്ജിദിന്റെ പ്രധാന ഭാഗങ്ങള്‍ പൊളിച്ചുനീക്കി. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. റോഡ് കയ്യേറി നിര്‍മിച്ചു എന്നാരോപിച്ചാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കയ്യേറ്റം ആരോപിച്ചുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എഡിഎം അവിനാഷ് ത്രിപാഠി, എഎസ്പി വിജയ് ശങ്കര്‍ മിശ്ര എന്നിവരുടെ സാന്നിധ്യത്തില്‍ വന്‍ സായുധ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

