കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖക്ക് നോട്ടീസ്. അതിജീവിത നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശ്രീലേഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചത്. കേസിലെ പ്രതിയും നടനുമായ ദിലീപിന് അനുകൂലമായി ആര് ശ്രീലേഖ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. തന്റെ യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായ നിലപാട് ആര് ശ്രീലേഖ സ്വീകരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. […]Read More
തിരുവനന്തപുരം: വഞ്ചിയൂർ റോഡിൽ, ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്. പൊതുവഴി തടസപ്പെടുത്തി സ്റ്റേജ് കെട്ടാന്‍ അനുമതി നല്കിയിട്ടില്ലായെന്നും സ്റ്റേജ് പൊളിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, സംഘാടകരായ 40 പേര്‍ക്കെതിരെ കേസെടുത്തുവെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ‘സ്റ്റേജില്‍ ആരൊക്കെയാണ് ഇരുന്നത് ? അവരെ പ്രതികളാക്കിയോ.? അവിടെ നടത്തിയ നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? പ്രവര്‍ത്തകര്‍ എത്താനായി സ്കൂള്‍ ബസ് ഉപയോഗിച്ചോ? പൊലീസിന്റെ […]Read More
കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ. ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആർടിഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. സിസിടിവി ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിന് നൽകിയിരുന്നില്ല. ദൃശ്യങ്ങൾ ആർക്കും നൽകരുതെന്ന് കടയുടമകൾക്ക് പൊലീസിൻ്റെ വിലക്ക് ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ […]Read More
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിലെ (EPFO) 7 കോടി അംഗങ്ങൾക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇപിഎഫിന് കീഴിൽ എടിഎമ്മിൽ നിന്ന് പിഎഫ് പിൻവലിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നതായി കുറച്ച് കാലം മുമ്പ് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഇന്ത്യയിലെ തൊഴിലാളികളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി തൊഴിൽ മന്ത്രാലയം അതിൻ്റെ ഐടി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രക്രിയയിലാണ് ഇപ്പോൾ എന്ന് തൊഴിൽ സെക്രട്ടറി സുമിത ദവ്റ അറിയിച്ചു. 2025 മുതൽ […]Read More
വൈക്കം: കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടുമായുള്ള സഹകരണ മനോഭാവം ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും അതിനുള്ള അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാക്കളിൽ യാഥാസ്ഥിതിക ചിന്തയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ആശയത്തോടടുത്തയാളാണ് പെരിയാർ. സ്റ്റാലിൻ്റെ സാന്നിധ്യം പെരിയാർ സ്മാരക ഉദ്ഘാടനത്തെ മഹത്വമുള്ളതാക്കുന്നു. പ്രത്യയശാസ്ത്രങ്ങൾ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണമെന്നാണ് പെരിയാറിൻ്റെ കാഴ്ച്ചപ്പാട്. അതിർവരമ്പുകൾക്കപ്പുറത്തെ സഹവർതിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ കണ്ടത്. […]Read More
മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ത്രെഡ് എന്നീ പ്ലാറ്റ്ഫോമുകളുടെ സേർവറുകൾ ലോകവ്യാപകമായി തകരാറിൽ . സന്ദേശം, പോസ്റ്റ്, അപ്ഡേറ്റ്സ് എന്നിവ ഒന്നുകിൽ മന്ദഗതിയിലോ അല്ലെങ്കിൽ പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. പ്ലാറ്റ്ഫോമുകളുടെ ഡെസ്ക്ടോപ്പ്, മൊബൈൽ പതിപ്പുകളിലും തകരാറുകൾ ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസ്സം നേരിടുന്നു.Read More
കൊല്ലം: നടൻ മുകേഷിനെ സ്ഥാനാർഥിയാക്കിയത് പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭ പരാജയമാണെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ ഗുണം ചെയ്തില്ല. കരുനാഗപ്പള്ളിയിലെ പാർട്ടി പ്രശ്നങ്ങളിൽ സിപിഎം ജില്ലാ നേതൃത്വത്തിന് എതിരെയും വിമർശനമുണ്ടായി. പ്രശ്നങ്ങൾ രൂക്ഷമാക്കിയതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ വിമർശിച്ചു.Read More
55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യൻ മരിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ ആര്യനെ രാത്രിതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. രാജസ്ഥാനിലെ ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ, മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷം കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. 150 അടി […]Read More
തൃശൂർ: വീട്ടിൽവെച്ച് യുവതി സ്വയം പ്രസവമെടുത്തു. തൃശൂർ ചാലക്കുടിയിലാണ് സംഭവം. ജനിച്ചയുടൻ കുഞ്ഞ് മരണപ്പെട്ടു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്. പ്രസവിക്കുന്ന സമയത്ത് മൂന്ന് വയസുള്ള കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് യുവതി പ്രസവിച്ചത്. വേദന വന്നതോടെ യുവതി സ്വയം പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി യുവതി സ്വയം […]Read More
ഗാർഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ’ഗാർഹിക പീഡന, സ്ത്രീധന പീഡന കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

