ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കൂ. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടല്ലോ. അമിത് ഷാ തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കണക്കെടുത്ത് രാഷ്ട്രീയം പറയാന്‍ ഇല്ല. വയനാട് ദുരന്തം ഉണ്ടായപ്പോള്‍ ആദ്യം എത്തിയത് താന്‍ ആണ്. കാഴ്ചകള്‍ നേരിട്ട് കണ്ടതാണ്. അവിടുത്തെ കാഴ്ചകള്‍ കണ്ട് രാഷ്ട്രീയം പറയാന്‍ തന്റെ നാവ് പൊങ്ങില്ല. ബിജെപി മന്ത്രിമാര്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ക്കറിയാമെന്നും ജോര്‍ജ് കുര്യന് […]Read More
പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് ഇരുപത്തിയൊന്നാം ദിവസമാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ നാലുവരെ എത്തിയത് 10, 04 607 തീർഥാടകരാണ്. ഇന്നലെ വരെ 14,62 864 തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. 4,58 257 പേരുടെ വർദ്ധനവ് ഇന്നലെ വരെ ഉണ്ടായി. ഇന്ന് 11 മണിയോടെയാണ് തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം ആയത്. ഇന്ന് ഉച്ചക്ക് 12 മണി വരേക്കും […]Read More
ഏറണാകുളം: പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ സിപിഎമ്മില്‍ കൂട്ടത്തല്ല്. സംസ്ഥാന കമ്മിറ്റി അംഗം സി.എം ദിനേശ് മണി പങ്കെടുത്ത യോഗത്തില്‍ പ്രവർത്തകർ പരസ്പരം കസേര കൊണ്ടടിച്ചു. പ്രവർത്തകരില്‍ ചിലർക്ക് പരിക്കേറ്റു. CITU ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഒന്നര മാസത്തിന് മുൻപുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് സിപിഎം പൂണിത്തറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക ആരോപണം നേരിടുന്ന ആളുകളെ വീണ്ടും ഭാരവാഹികളാക്കാൻ ശ്രമം നടക്കുന്നു എന്നാരോപണം ഉയർന്നു. ഇതിനെ മറുവിഭാഗം എതിർത്തു. ഇതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.Read More
തൃശ്ശൂർ: ഗുണ്ടകളുടെ ആക്രമണത്തില്‍ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെങ്കില്‍ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.Read More
ആത്മകഥയുടെ ആദ്യഭാഗം ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പാർട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നും ഇ പി അറിയിച്ചു. നിലവില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി വ്യക്തമാക്കി. കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. […]Read More
ഡല്‍ഹി: പദവി സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ സന്ദീപ് വാര്യര്‍ എഐസിസി ആസ്ഥാനത്ത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ദീപ ദാസ് മുന്‍ഷിയുമായും സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തി. ദേശീയ നേതൃത്വത്തെ കാണാന്‍ എത്തിയതാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഏത് പദവി നല്കിയാലും പ്രവര്‍ത്തിക്കും. എന്തെങ്കിലും ഉപാധിവെച്ചല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് വാര്യറിന്റെ പദവി സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്ന് ദീപ ദാസ് മുന്‍ഷി പറഞ്ഞു. ഉപതിരഞ്ഞടുപ്പിനിടെയായിരുന്നു ബിജെപി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് സന്ദീപ് […]Read More
ദുൽഖർ സൽമാൻ നായകനായി എത്തി തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന അഭിപ്രായത്തോടെയാണ് തിയേറ്റർ വിട്ടത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖറിന്റേതായി മലയാളത്തിൽ സിനിമകൾ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ഒരു ഇടവേളക്ക് ശേഷമെത്തിയ ദുൽഖർ സിനിമ ആയതിനാൽ ലക്കി ഭാസ്കറിന് കേരളത്തിൽ […]Read More
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്ത്ഥന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന് വിലക്കും ഹൈക്കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണം. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി […]Read More
കളർകോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാർഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്വിൻ ജോർജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ആല്വിൻ. തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്വിൻ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ അപകടത്തില്‍ […]Read More
ലഖ്നൗ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശിൽ ഇസ്ലാമിക വാദികൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അവരുടെ സ്വത്തുക്കൾ കവർന്നെടുക്കുന്നു. ജീവനുപോലും ഭീഷണി നേരിടുന്നു. രാജ്യം വിട്ട് പാലായനം ചെയ്യാൻ പോലും അവർക്ക് സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് എന്നും യോഗി വ്യക്തമാക്കി. 500 വർഷങ്ങൾക്കു മുൻപ് അയോധ്യയിൽ സംഭവിച്ചതാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും സംഭവിക്കുന്നത്. 500 വർഷങ്ങൾക്കു മുൻപ് ബാബറും സൈന്യവും ചേർന്ന് അയോധ്യയിലെ ഹിന്ദുക്കളോട് ചെയ്തത് ഇപ്പോൾ ബംഗ്ലാദേശ് സർക്കാരും […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

