തിരുവനന്തപുരം: ബിജെപി നേതാവ് എം ടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ കെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഒമ്പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വിഷയം മുന്‍ സംസ്ഥാന പ്രസിഡൻ്റ് പി എസ് ശ്രീധരന് പിള്ള അറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും എ കെ നസീര്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നായിരുന്നു വെളിപ്പെടുത്തലിന് പിന്നാലെ എം ടി രാമേഷിൻ്റെ പ്രതികരണം. മെഡിക്കല്‍ കോഴ […]Read More
ന്യൂഡൽഹി: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് കെപിസിസി ജനറൽ സെക്രട്ടറി പദവി നൽകിയേക്കും. പുനഃസംഘടന നടക്കുന്ന സമയത്താവും ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം ഡൽഹിയിൽവെച്ച് സന്ദീപ് വാര്യർ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. സംഘടനാ ഭാരവാഹിത്വവും മത്സരിക്കാൻ സീറ്റും സന്ദീപ് വാര്യർ പാർട്ടിയിലേയ്ക്ക് വന്ന സമയത്തുതന്നെ കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിൽ നടക്കാനിരിക്കുന്ന പുനഃസംഘടനാ സമയത്ത് സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കും. ഏതെങ്കിലും സാഹചര്യത്തിൽ പുനഃസംഘടന വൈകിയാൽ അതിന് മുൻപേത്തന്നെ സന്ദീപിനെ […]Read More
കൊച്ചി: നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിർദേശം നൽകി. ബോർഡിനോട് 12.30നകം മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുൻപായി ശബരിമലയിൽ ദർശനം നടത്തിയത്. നടയടച്ച ശേഷമാണ് മടങ്ങിയത്. ഈ ദൃശ്യങ്ങളാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഐപി പരിഗണന ലഭിച്ചോ എന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.Read More
ന്യൂ ഡൽഹി: ഡൽഹിയിൽ വെച്ച് മുസ്ലീം ലീഗ് നേതാക്കളെ കണ്ട് ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള നേതാവ് പി വി അൻവർ. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതു മൂലം പാർട്ടിയുടെ ഭാവി എന്ത് എന്ന ചോദ്യം ഉയർന്നിരിക്കെയാണ് പി വി അൻവർ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ കൂടിക്കാഴ്ചയാണ് മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയതെന്നും അവരുമായി രാഷ്ട്രീയം ഇല്ലായെന്നുമായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള പി വി അൻവറിൻ്റെ പ്രതികരണം. ലീഗിലേക്ക് താൻ ഒരിക്കലും പോകില്ല, ഇപ്പോഴുള്ള […]Read More
ഒരു പെൺകുട്ടി തന്നിൽ നിന്ന് പണം തട്ടിയെടുത്ത സംഭവം പങ്കുവെച്ച് നടൻ നിർമൽ പാലാഴി. മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പടുത്തിയ പെൺകുട്ടി 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തന്നിൽ നിന്ന് പണം തട്ടിയെടുത്തത്. ഈ അടുത്ത് ഒരാളുമായി ആശുപത്രിയിൽ എത്തിയപ്പോൾ പെൺകുട്ടി ബോധപൂർവ്വം സഹായങ്ങൾ ചെയ്ത്, അതിലൂടെ നമ്പർ വാങ്ങുകയായിരുന്നു. പിന്നീട് സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തന്നിൽ നിന്ന് പണം തട്ടിയത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഈ […]Read More
കോഴിക്കോട്: ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഒമ്പതര മാസത്തിന് ശേഷം പൊലീസ് പിടികൂടി. പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെ.എല്‍. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച ഷജീല്‍ പിന്നീട് യു.എ.യിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി വടകര റൂറല്‍ എസ്.പി നിധിൻ രാജ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷജീല്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂർ മേലെ ചൊവ്വ […]Read More
കൊച്ചി: സ്മാർട്ടി സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ നീക്കുന്നതിൽ സർക്കാരിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. സർക്കാർ ടീകോമിനെ പണിയെടുപ്പിച്ചില്ലെന്നും, ഊര്‍ജസ്വലത കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി കെട്ടിടങ്ങള്‍ വരുമായിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മുഖ്യമന്തി ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ട് കാര്യമില്ലെന്നും, ഐടിക്ക് പ്രത്യേക വകുപ്പോ മന്ത്രിയോ ഒന്നുമില്ലെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്ത് നടന്നുവെന്നും എൽഡിഎഫിന്റെ കാലത്ത് എന്ത് നടന്നുവെന്നും […]Read More
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക. കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. നവീന്‍ ബാബുവിന്റെ […]Read More
പാലക്കാട്: സുപ്രഭാതം, സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണ ദിവസം വന്ന പത്രപരസ്യങ്ങളിൽ വിശദീകരണം നൽകി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ് വിശദീകരണം നൽകിയത്. പത്രത്തിൽ സന്ദീപ് വാര്യരെക്കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണ് വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർഥി ഡോ പി സരിന് പങ്കില്ലെന്നും ചീഫ് ഇലക്ഷൻ ഏജന്റ് പറയുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ […]Read More
കൊച്ചി: പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ രാഷ്ട്രീയ ക്രിമിനലുകള്‍ ആഴത്തില്‍ വേരോടിയ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. അത് രാഷ്ട്രീയരംഗം നേരിടുന്ന ഗുരുതര പ്രശ്നമാണെന്നും ഇത്തരം പുഴുക്കുത്തുകള്‍ സിപിഐഎം അടക്കം എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ടെന്നും ജി സുധാകരന് പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുണ്ടാകുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സ്വയം വിമര്‍ശനങ്ങളുമെല്ലാം സംഘടനാ റിപ്പോര്‍ട്ടുകളില്‍ ഉള്ളതാണ്. അവയില്‍ ഉള്ളതിന്റെ നാലിലൊന്ന് പോലും ഞങ്ങള്‍ ആരും പറയുന്നില്ല. പാര്‍ട്ടി രേഖകളില്‍ ഉള്ളതു പറയുമ്പോഴാണ് ജി സുധാകരന് പാര്‍ട്ടിക്കെതിരെയാണെന്ന് […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

