തിരുവനന്തപുരം: ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്ക് റീജണല്‍ ഓഫീസ് സീനിയര്‍ മാനേജറായ ഉല്ലാസ് മുഹമ്മദാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഇടയില്‍ പെട്ടാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും ഇടയിലാണ് അപകടമുണ്ടായത്. ചാല പള്ളിയില്‍ ജുമാ നമസ്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഉല്ലാസ് മുഹമ്മദ്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് […]Read More
തൃശൂര്‍: ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ പറ്റില്ലെന്നും അങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്നും പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്. പകല്‍ സമയത്ത് ആന എഴുന്നള്ളിപ്പ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ ഉത്തരവ് നടപ്പാക്കിയാല്‍ ഉത്സവങ്ങള്‍ നടക്കില്ല. ഇത് സംബന്ധിച്ച് നിയമനിര്‍മാണം നടത്തണം. സംസ്ഥാന സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു. ജില്ലയില്‍ 1,600 ഉത്സവങ്ങള്‍ പ്രതിസന്ധിയിലാണെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു. ആന എഴുന്നള്ളിപ്പും പൂരം വെടിക്കെട്ടും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ […]Read More
‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാർക്കോ. ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ‘മാർക്കോ’ റിലീസിന് ഇനി വെറും 14 ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ 20ന് ക്രിസ്തുമസ് റിലീസായി ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ […]Read More
ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളിലൂടെ ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണെന്ന് അമേരിക്കൻ എജൻസിയായ എഫ്ബിഐയുടെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തതാണ് ഹാക്ക് ചെയ്യപ്പെടാനുള്ള കാരണം. ഇത്തരത്തിലുള്ള സന്ദേശങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എഫ്ബിഐ മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് ഫോണുകളിൽ പരസ്പരം അയക്കുന്ന സന്ദേശങ്ങളിലും ഐഫോണിൽ നിന്ന് ഐഫോണിലേക്കും അയക്കുന്ന സന്ദേശങ്ങളിലും എൻഡ് ടു എൻഡ് […]Read More
തിരുവനന്തപുരം: സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാർ. സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ വ്യക്തമാക്കി. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ മറുപടി നൽകിയിരിക്കുന്നത്. ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുന്നുവെന്നും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും പ്രേം കുമാർ ചൂണ്ടിക്കാണിച്ചു. ജീവിതവും ബന്ധങ്ങളും ഇങ്ങനെയാണെന്ന് പുതുതലമുറ തെറ്റിദ്ധരിക്കുകയാണ്. ചില പരിപാടികൾ എൻഡോസൾഫാൻ പോലെ അപകടമാണെന്ന നിലപാട് പ്രേം കുമാർ ആവർത്തിച്ചു. […]Read More
ഓസ്ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 180 റൺസിന് പുറത്ത്. മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റുമായി മിന്നും പ്രകടനം നടത്തിയപ്പോൾ 44.1 ഓവറിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ജയ്സ്വാളിനെ ഗോൾഡൻ ഡക്കാക്കിയാണ് സ്റ്റാർക് തുടങ്ങിയത്. പിന്നീട് ഇടവേളകളിൽ കെ എൽ രാഹുൽ, കിങ് കോഹ്ലി, ശുഭ് മാൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവരെയും പുറത്താക്കി. സ്കോട്ട് ബോളണ്ട് […]Read More
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കെട്ടിടത്തിന് എൻ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മധു കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ നേരത്തെ വിജിലൻസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നല്കിയ ഉടൻ വിജിലൻസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.Read More
കോഴിക്കോട്: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒരു പതിറ്റാണ്ടിന് ശേഷം പിടിയില്‍. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജു(46)വിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2014ല്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവേ ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് സഹതടവുകാരനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിന്നീട് ഒളവില്‍ പോയി. പത്തനംതിട്ട ചിറ്റാറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഗോവയിലും […]Read More
പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. അനങ്ങനടി ഹൈസ്കൂളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളെയാണ് കാണാതായത്. മൂന്നുപേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. ക്ലാസില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകര്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടികള്‍ സ്കൂളിലേക്കായി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നുവെന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടികള്‍ സ്കൂളിലെത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. […]Read More
രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വിയുടെ സഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം നടത്താതെ നിഗമനത്തില്‍ എത്തരുതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപി നടത്തിയ ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജ്യസഭയിലെ 222-ാം നമ്പർ സീറ്റാണ് സിംഗ്വിയുടേത്. തെലങ്കാനയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മനു അഭിഷേക് സിംഗ്വി. സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

