ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ശേഖര്‍ കുമാര്‍ യാദവ്, ദിനേശ് പതക് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. വാരാണസി ആസ്ഥാനമായുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്ലാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. ‘വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും-കാരണങ്ങളും പ്രതിരോധവും’ എന്ന വിഷയത്തില്‍ വിഎച്ച്പി പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. തന്റെ പ്രസംഗത്തിലുടനീളം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യതകളെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പ്രതിപാദിച്ചത്. […]Read More
അഹമ്മദാബാദ്: 1997ലെ കസ്റ്റഡി പീഡനക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടു. ഗുജറാത്ത് കോടതിയുടേതാണ് നടപടി. സംശയാതീതമായി കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലാണ് വിധി. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് […]Read More
പനങ്ങാട് : ദേശീയ പാതയില്‍ കുമ്പളം-പനങ്ങാട് പാലത്തിന് നടുവില്‍ ബെന്‍സ് കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഘത്തിലെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശികളായ വേലംവെളി വീട്ടില്‍ ഷമീര്‍, വാത്തിവീട്ടില്‍ അനൂപ്, കുമ്പളശ്ശേരി മനു, പള്ളത്തിപ്പറമ്പില്‍ വീട്ടില്‍ വര്‍ഗീസ്, അമ്പാടി കൃഷ്ണ നിവാസില്‍ ജയകൃഷ്ണന്, പുന്നംപൊഴി വീട്ടില്‍ കിരണ്‍ബാബു, വേലിയില്‍ വീട്ടില്‍ അജയ കൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബെന്‍സ് കാര്‍ പാലത്തിന് […]Read More
കോഴിക്കോട്: മുനമ്പം വിഷയത്തില്‍ കെ എം ഷാജിയെ തള്ളി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തള്ളിയ കെ എം ഷാജിയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതും – ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്ത് […]Read More
കൊച്ചി: ശബരിമലയില്‍ നടന് ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദർശനം തടസ്സപ്പെട്ടത് തെറ്റാണ്. ദിലീപിന് മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി […]Read More
കോഴിക്കോട്: സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു. റിയാദ് കോടതിയാണ് കേസ് വീണ്ടും മാറ്റിവെച്ചത്. പ്രതീക്ഷിച്ച വിധിയല്ല വന്നതെന്നും പബ്ലിക് പ്രൊസിക്യൂട്ടർ കുറച്ച് പേപ്പറുകൾ ചോദിച്ചിരുന്നത് ഹാജരാക്കാനാണ് തീയതി നീട്ടിയതെന്ന് മനസിലാക്കുന്നുവെന്നും അബ്ദുൾ റഹീം നിയമ സഹായ സമിതി അംഗങ്ങൾ പറഞ്ഞു. സാങ്കേതികപരമായ കാര്യങ്ങളാണ് കേസ് മാറ്റി വെക്കാൻ കാരണമെന്നറിയുന്നുവെന്നും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു. അബ്ദുൽ റഹീം തന്റെ 26ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ […]Read More
കൊച്ചി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ശശി തരൂര്‍ എംപി. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന് മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കെ സുധാകരന്റെ നേതൃത്വത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നതും നേട്ടമാണെന്നും ശശി തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും […]Read More
ആപ്പിളിന്റെ ഐഒഎസിന്റെ പുതിയ അപഡേറ്റ് ഡിസംബർ രണ്ടാം വാരം എത്തിയേക്കും. ഐഒഎസ് 18.2 പതിപ്പാണ് പുതുതായി എത്തുന്നത്. ആദ്യഘട്ടത്തിൽ ഐഫോൺ 15 , 15 പ്രോ, 15 പ്രോമാക്സ്, ഐഫോൺ 16 തുടങ്ങിയവയ്ക്കാണ് പുതിയ അപ്ഡേറ്റ് ലഭ്യമാവുക. പുതിയ അപ്ഡേറ്റിൽ എഐ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റോടെ ഐഫോണുകളിൽ ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട്, ചാറ്റ്ജിപിടി-ഇന്റഗ്രേറ്റഡ് സിരി എന്നിവയാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർഡ് വെയർ പരിമിതികൾ കാരണം ഐഫോണിന്റെ പഴയ മോഡലുകളിൽ ഐഒഎസ് അപ്ഡേറ്റ് […]Read More
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഹൈക്കമാൻഡിൻ്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചർച്ചകൾക്ക് കെ സി വേണുഗോപാൽ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാൽ ചർച്ച നടത്തിയത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. […]Read More
കൊച്ചി: കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങുന്നു. സിറിയയിലേക്കാണ് ബാവ മടങ്ങുന്നത്. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് മടക്കം. പത്ത് ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്നലെയാണ് കൊച്ചിയിലെത്തിയത്. ദുബായിൽ നിന്നു എമിറേറ്റ്സ് വിമാനത്തിൽ രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. അതേസമയം, യാക്കോബായ സഭയെ ഇനി […]Read More
Recent Posts
- മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
- ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
- പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
- വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

