തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ആഡംബര വീട് നിർമ്മാണത്തിന്റേതടക്കം രേഖകൾ ചോദ്യം ചെയ്യലിനിടെ അജിത്കുമാർ വിജിലൻസിന് കൈമാറി. നേരത്തെ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ രംഗത്തുവന്നിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ […]Read More
കണ്ണൂര്‍: ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് നല്‍കില്ല. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ക്രിമിനല്‍ കുറ്റമാണ് അവര്‍ ചെയ്തതെന്നും ഇ പി ജയരാജന് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും […]Read More
അമൃത്സർ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്ബീർ സിങ് ബാദലിന്റെ നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് സുഖ്ബീറിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ ഖൽസ പ്രവർത്തകനായ നരേൻ സിംഗ് ചൗദരി വെടിയുതിർത്തത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ പ്രതിയെ കീഴ്പ്പെടുത്തി. സുവർണക്ഷേത്രത്തിൽ സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച മതശിക്ഷ അനുഭവിച്ചുവരികയായിരുന്നു സുഖ്ബീർ സിങ് ബാദൽ. 2007 മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ അകാലിദൾ സർക്കാർ ചെയ്ത മതപരമായ തെറ്റുകൾക്കുള്ള […]Read More
വയനാട്: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരുക്കും ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു. മൈസൂരു കെപിഎസ് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിവിശിഷ്ടമായ ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയും പ്രമുഖ വജ്ര വ്യാപാരിയുമായ ഗോവിന്ദ് ധോലാകിയ. ഇന്ത്യയുടെ ഭൂപടത്തിൻ്റെ ആകൃതിയിൽ കൊത്തിയ വജ്രമാണ് അദ്ദേഹം നരേന്ദ്രമോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ‘നവഭാരത് രത്ന’ എന്നാണ് അദ്ദേഹം ഈ വിശിഷ്ടരത്നത്തിന് പേര് നൽകിയിരിക്കുന്നത്. പ്രകൃതിദത്ത വജ്ര ഉൽപ്പാദന, കയറ്റുമതി കമ്പനിയായ ശ്രീരാമകൃഷ്ണ എക്സ്പോർട്ട്സിൻ്റെ (എസ്ആർകെ) സ്ഥാപക ചെയർമാനാണ് ഗോവിന്ദ് ധോലാകിയ. പുതിയ ഇന്ത്യയുടെ രത്നം എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ വിശിഷ്ടവചനത്തിന് നവഭാരത് രത്ന എന്ന പേര് […]Read More
വടകര: സിസിടിവിയില്‍ കുടുങ്ങിയ മോഷ്ടാവിന്റെ മുഖവുമായി സാദൃശ്യമുണ്ടെന്നതിന്റെ പേരില്‍ ദുരിതത്തില്‍ ആയിരിക്കുകയാണ് ഒരു യുവാവ്. കോഴിക്കോട് വളയം സ്വദേശി ആദർശാണ് ആകെ പെട്ടുപോയത്. കഴിഞ്ഞ ദിവസം മാഹിയിലെ ഒരു ബാറിന്റെ പാർക്കിങ് ഏരിയയില്‍ വച്ച് ഒരു ഹെല്‍മെറ്റ് മോഷണം പോയിരുന്നു. ഹെല്‍മെറ്റ് നഷ്ടപ്പെട്ട യുവാവ് ബാറുകാരോട് പരാതിപ്പെട്ടു. ബാർ ജീവനക്കാർ സിസിടിവി നോക്കിയപ്പോള്‍ ഹെല്‍മറ്റ് അടിച്ച് മാറ്റിയ വിരുതനെ കണ്ടു. തുടർന്നാണ് ആദർശിനെ കുരുക്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. യുവാവ് ഹെല്‍മറ്റ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാർ ജീവനക്കാരും […]Read More
കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂർ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.Read More
ആലപ്പുഴ: അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറും പ്രതി. ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെയും എഫ്ഐആറിൽ പ്രതി ചേർത്തത്. കൂടുതൽ അന്വേഷണം നടക്കുമ്പോൾ ഇതിൽ മാറ്റം വന്നേക്കും. തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര് മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര് ബൈക്കിലും […]Read More
വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ വനംവകുപ്പ് മന്ത്രി കെ പൊൻമുടിയ്ക്ക് നേരെ ചെളിയേറ് പ്രതിഷേധവുമായി നാട്ടുകാർ. ഇരുവൽപേട്ടിൽ വെച്ചാണ് മന്ത്രിക്ക് നേരെ ചെളിയും കല്ലും എറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ ഡാം തുറന്നതിന് ശേഷം ഉണ്ടായ വെള്ളക്കെട്ടിൽ മന്ത്രി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഫെയ്ഞ്ചൽ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഴയും തമിഴ്നാട്ടിൽ പലയിടങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മതിയായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നില്ലായെന്നത് ചൂണ്ടികാട്ടി പലയിടങ്ങളിൽ നിന്നും തമിഴ്നാട് സർക്കാരിനെതിരെ […]Read More
ഡൽഹി: ട്രെയിൻ എത്താൻ വൈകിയാൽ ഇനി വിഷമിക്കേണ്ട. ഇന്ത്യയിലെ ട്രെയിൻ യാത്രക്കാർക്കായി റെയിൽവേ ഒരുക്കുന്ന പ്രത്യേക സേവമമാണ് ഇപ്പോള്‍ ചർച്ച. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്. ഈ ട്രെയിനുകളിലെ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാള്‍ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ സൗജന്യ ഭക്ഷണം നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. IRCTC കാറ്ററിംഗ് നയം അടിസ്ഥാനമാക്കി പ്രത്യേക ഭക്ഷണ ഓപ്ഷനുകൾകളാണ് യാത്രക്കാർക്ക് നൽകുന്നത്. […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

