ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തില്‍ പുതിയകാവ് സ്വദേശി വിജില്‍ കുമാറാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയില്‍ ഓടിച്ച ബൈക്ക് കനാലിലേക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ഷാനി മരിച്ചത്. മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് […]Read More
സമ്മേളനകാലത്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വിഭാഗീയത. ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് സമവായമുണ്ടാക്കാൻ നോക്കിയിട്ടും പത്തനംതിട്ട ജില്ലയിലെ സി.പി.എം. വിഭാഗീയതയെ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ തോറ്റയാള്‍, ഫെയ്സ്ബുക്കില്‍ നടത്തിയ ‘കാളക്കൂറ്റൻ’ പ്രയോഗമാണ് ഒടുവിലത്തെ ഉദാഹരണം. കൊടുമണ്‍ ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ പരാജയപ്പെട്ട കെ.പ്രസന്നകുമാറാണ് തന്റെ തോല്‍വിക്കു പിന്നില്‍ വലിയ ശക്തികളുണ്ടെന്ന ധ്വനിപ്പിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ‘ കാളക്കൂറ്റൻ സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങിയാല്‍ സാധുക്കള്‍ക്ക് പിടിച്ചു നില്ക്കാൻ കഴിയുമോ’ എന്നായിരുന്നു പോസ്റ്റ്. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ […]Read More
ചാവക്കാട്: എട്ടു വയസുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കടപ്പുറം പുതിയങ്ങാടി പണ്ടാരി വീട്ടില്‍ അബ്ദുല്ലത്തീഫിനെയാണ് (54) സി.ഐ വി.വി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അബ്ദുല്ലത്തീഫ് സംസ്ഥാനത്തെ വിവിധ ദർഗകള്‍ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. എസ്.ഐമാരായ കെ.വി. വിജിത്ത്, പി.എസ്. അനില്‍കുമാർ, സി.പി.ഒമാരായ ഇ.കെ. ഹംദ്, അനീഷ് വി. ദാസ്, സൂബീഷ്, രജനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ […]Read More
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനായ വെങ്കട ദത്ത സായ്യാണ് വരന്. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായി. ഡിസംബര്‍ 20 മുതല്‍ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ നൽകുന്ന വിവരം. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന് ഒരുക്കും. കഴിഞ്ഞ ദിവസമാണ് സയിദ് മോദി ഓപ്പണ്‍ കിരീടം സിന്ധു സ്വന്തമാക്കിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന കിരീട വറുതി അവസാനിപ്പിച്ചായിരുന്നു […]Read More
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ച സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം. രാവിലെ 11 മണിക്ക് ബിജെപി നേതാക്കള്‍ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി വൈകിയും മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്പത്തികവും സംഘടനാ വിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്ക്കുന്ന മുല്ലശേരി മധുവിനെതിരെ […]Read More
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കം കളര്‍കോടിന് വിട്ടുമാറിയിട്ടില്ല. കൂട്ടിയിടിയുടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മനുഷ്യശരീരങ്ങളാണ്. കണ്ടുനില്‍ക്കാനാകാത്ത കാഴ്ചയാണ് കളര്കോടുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറില്‍ നിന്ന് പുറക്കെടുമ്പോള് ചിലര്‍ക്ക് അനക്കമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാത്രി ഏതാണ്ട് ഒമ്പത് മണിയായിട്ടുണ്ട്. ശബ്ദം കേട്ടാണ് ഓടിയെത്തുന്നത്. കാറും ബസും ജാമായി കിടക്കുകയായിരുന്നു. അകത്തുനിന്ന് ആളെ എടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂന്ന് പേരെ നാട്ടുകാരൊക്കെ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എത്തി വെട്ടിപ്പൊളിച്ചാണ് […]Read More
ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയ്ക്ക് പോകും വഴി. അഞ്ച് പേരാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. […]Read More
പാലക്കാട്: നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് നടന്നത് രാഷ്ട്രീയ നാടകമെന്ന് രാഹുൽ പറഞ്ഞു. കളളപ്പണക്കാരനാക്കാൻ ശ്രമിച്ചത് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ബോധപൂർവമായ അജണ്ടയാണ്. ജനഹിതത്തെ അട്ടിമറിക്കാനുളള ശ്രമമാണ് നടന്നതെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾ പ്രബുദ്ധരാണെന്നുളള ബോധം ബിജെപിയ്ക്കും സിപിഐഎമ്മിനും വേണം. ബിജെപി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ ഒന്നാമത് എത്താൻ ഏത് ഹീനമായ മാർഗവും ഉപയോഗിക്കും. പെട്ടി വിവാദം വിടാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. ഈ വിഷയം മുന്നോട്ട് […]Read More
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് മോഹൻലാൽ – ശോഭന കോംബോ. നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് ‘തുടരും’. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി അണിയറപ്രവർത്തകർ പങ്കിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റേതായി പുറത്തു വിടുന്ന അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ശോഭന പങ്കിട്ട ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ അദ്ദേഹത്തിന്റെ തിയേറ്റർ വർക്കുകൾ ഫോണിൽ കാണിക്കുന്ന ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. പ്രതിഭയ്ക്കൊപ്പമുള്ള നിമിഷങ്ങൾ എന്നാണ് ചിത്രത്തിന് ശോഭന ക്യാപ്ഷൻ […]Read More
പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്. McAfee നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പുകളായി ഗുരുതര മാൽവെയറുകൾ ഗുഗിൾ പ്ലേസ്റ്റോറിൽ ഉള്ളതായി കണ്ടെത്തിയത്. 8 മില്ല്യൺ ആളുകളാണ് ഇതിനോടകം ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ആളുകളിൽ നിന്ന് ഏറ്റവും സെൻസിറ്റീവ് ആയ വിവരങ്ങൾ ചോർത്തുന്നതിനാണ് ആപ്പുകൾ ഉപയോഗിക്കുന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ചൂഷണം ചെയ്യുന്ന ഇത്തരം ആപ്പുകൾ ഇതിനോടകം ലോകവ്യാപകമായി 8 മില്ല്യൺ ആളുകൾ ഡൗൺലോഡ് ചെയ്തതായും McAfee കണ്ടെത്തി. പ്ലേ സ്റ്റോറിലുള്ള ആപ്പുകൾ ആയതിനാൽ തന്നെ വിശ്വാസയോഗ്യമാണെന്ന് […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

