തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുനമ്പത്തെ ജനങ്ങള്‍ക്കായി യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പ്രതിഷേധം നടക്കുക. കമ്മീഷന് നിയോഗിച്ചിട്ടുണ്ട്. അത് നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. വേഗത്തില്‍ വിഷയത്തിന് പരിഹാരം കണ്ടെത്തണം. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല. സര്‍വകക്ഷി യോഗം കത്തയച്ചപ്പോഴാണ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറയണം, മൂന്ന് മാസം സമയം ചുരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പെട്ടി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. […]Read More
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി. പി ആര് അരവിന്ദാക്ഷനും സി കെ ജില്‍സും കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട കുറ്റങ്ങളില്‍ ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല. 14 മാസത്തോളമായി രണ്ട് പേരും റിമാന്‍ഡില്‍ തുടരുകയാണ്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാല്‍ രണ്ട് പ്രതികള്‍ക്കും ജാമ്യത്തിന് […]Read More
കോഴിക്കോട്: ആർഎസ്എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അജ്മാൻ കെഎംസിസി നടത്തിയ പരിപാടിയിലായിരുന്നു ഷാജിയുടെ വിമർശനം. ക്രിസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്ന കാസയുടെയും ഹിന്ദുസമൂഹത്തെ വർഗീയവൽക്കരിക്കുന്ന ആർഎസ്എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ആശങ്കയില്ലാത്തത് എന്തുകൊണ്ടാണെന്ന് ലീഗ് നേതാവ് ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് പിണറായി വിജയൻ പറയുന്നത്. ലീഗ് മാത്രം സൂക്ഷ്മത പാലിച്ചാൽ മതിയോ, ഇത് മുസ്ലിങ്ങളുടെ മാത്രം പ്രശ്നമാണോ? കേരളത്തിലെ […]Read More
ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംമ്രയെ വാനോളം പുകഴ്ത്തി ഓസീസ് താരം ട്രാവിസ് ഹെഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ബുംമ്രയെന്നാണ് ഹെഡ് വിശേഷിപ്പിച്ചത്. ഭാവിയില്‍ തന്റെ പേരക്കുട്ടികളോട് ബുംമ്രയെ നേരിട്ടിട്ടുണ്ടെന്ന് തനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും ഓസീസ് താരം പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹെഡ്. ‘ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിട്ടായിരിക്കും ജസ്പ്രീത് ബുംമ്ര […]Read More
പാലക്കാട്: പാലക്കാട് നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബാഗിൽ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയും എൽഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു. സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി […]Read More
ചെങ്ങന്നൂർ മുൻ എം.എല്‍.എയായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു മുൻ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ […]Read More
പത്തനംതിട്ട: സിപിഐഎം കൊടുമണ്‍ ഏരിയാ സെക്രട്ടറിയായി ആര് ബി രാജീവ് കുമാറിനെ തിരഞ്ഞെടുത്തതില്‍ പാര്‍ട്ടി അണികൾക്കിടയിൽ അതൃപ്തി. ഏരിയാ സെക്രട്ടറി തിരഞ്ഞെടുപ്പിനെതിരെ പരസ്യപ്രതികരണവുമായി അണികൾ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയില്‍ നേതാക്കന്മാരേ കാണൂവെന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം. സാധാരണ അണികളുടെ അഭിപ്രായത്തിന് പ്രസക്തിയില്ല, നല്ലവണ്ണം ഒരു പോസ്റ്റര്‍ പോലും ഒട്ടിക്കാത്തയാളാണ് നേതൃത്വത്തിലേക്ക് വരുന്നത്, സകല വിരുദ്ധന്മാരും 10 വര്‍ഷം കൊണ്ട് പാര്‍ട്ടി അംഗങ്ങള്‍ ആയി. യഥാര്‍ത്ഥ സഖാക്കള്‍ പാര്‍ട്ടിക്ക് പുറത്താണ് എന്നതടക്കം സിപിഐഎം നേതൃത്വത്തിന്റെ നടപടിയില്‍ […]Read More
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഐഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. സാധാരണ അംഗം എന്ന പ്രയോഗം പാടില്ലെന്നും അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നും സംസ്ഥാന സെക്രട്ടറി ആലപ്പുഴ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. സ്ഥാനമാനങ്ങള്‍ ഒഴിഞ്ഞാലും പരിപാടികളില്‍ പങ്കെടുപ്പിക്കണം. മുതിര്‍ന്ന നേതാക്കളോടുള്ള സമീപനത്തില്‍ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. സ്ഥാനമാനം ഒഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കണം. മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി […]Read More
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്.25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.Read More
കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി നല്ല ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആയിരുന്നപ്പോൾ നീതിപൂർവം പ്രവർത്തിച്ചയാളാണ് ജി സുധാകരൻ. താനും സുധാകരനെ കണ്ടിട്ടുണ്ട്. ജി സുധാകരനെ കെ സി വേണുഗോപാൽ കണ്ടത് വ്യക്തിപരമാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സിപിഐഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നു. സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വി […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

