തിരുവനന്തപുരം: ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കാത്തതില്‍ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും 25000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ 10000 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടാക്കാന്‍ മുന്നണി യോഗത്തില്‍ തീരുമാനിച്ചു. വയനാടിനെ വീണ്ടെടുക്കേണ്ടതുണ്ട്. പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി […]Read More
തിരുവനന്തപുരം: ഡിസംബര്‍ 10 ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് മഷി രേഖപ്പെടുത്തുക ഇടതുകൈയിലെ നടുവിരലില്‍. നവംബര്‍ 13 നും 20 നും നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞുപോകാന്‍ ഇടയില്ലാത്തതിനാലാണിതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഡിസംബര്‍ 10 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കും നിര്‍ദേശം. സംസ്ഥാനത്തെ 31 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, […]Read More
കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ സമയം അനുവദിച്ച് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഈ മാസം 25-ാം തീയതി വരെയാണ് സമയം അനുവദിച്ചത്. കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കാന്‍ രാവിലെ മജിസ്ട്രേറ്റ് എ എം ഷീജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സാവകാശം തേടിയതോടെ കോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. കേസ് ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും. വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് […]Read More
എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍ഐ) പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജീവനക്കാരുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) സജീവമാണെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയോട് നിര്‍ദ്ദേശിച്ചു. ഫലപ്രദമായ പ്രവര്‍ത്തനത്തിനായി ഇപിഎഫ്ഒ സോണല്‍, റീജിയണല്‍ ഓഫീസുകളെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ELI സ്കീമില്‍ നിന്ന് പരമാവധി തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, തൊഴിലുടമകളുമായി ഒരു പ്രചാരണ മോഡില്‍ പ്രവര്‍ത്തിക്കാനും ജീവനക്കാരുടെ യുഎഎന്‍ സജീവമാക്കുന്നത് ഉറപ്പാക്കാനും ഇപിഎഫ്ഒയോട് നിര്‍ദ്ദേശിച്ചതായി മന്ത്രാലയം അറിയിച്ചു. UAN ആക്ടിവേഷന് ജീവനക്കാര്‍ക്ക് EPFO-യുടെ സമഗ്രമായ […]Read More
പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചുവരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് റിമാന്‍ഡില്‍ വിട്ടത്. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡില്‍ വിടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്കിയാല് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. […]Read More
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയില്‍. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിജിലൻസ് എസ്പിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. ഏഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎല്‍ കമ്പനിയില്‍ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നല്‍കിയിരുന്നത് ഇദ്ദേഹമാണ്. […]Read More
തിരുവനന്തപുരം: പുതിയ സർവീസ് തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്സ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് തുടങ്ങുന്നത്. ശനിയാഴ്ച മുതലാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.15-ന് പുറപ്പെട്ട് 8:05-ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50-ന് തിരുവനന്തപുരത്തെത്തും.Read More
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാന് രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ധാര്‍മികത എന്ന വാക്കിനോട് സിപിഐഎം വിടപറഞ്ഞുവെന്ന് മുരളീധരന് പറഞ്ഞു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരുമെന്ന് മുരളീധരന് പറഞ്ഞു. ‘2022നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. കോടതി തന്നെ പറഞ്ഞു അന്വേഷണം തൃപ്തികരമല്ലെന്ന്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി […]Read More
കൊച്ചി: മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ജഡ്ജ് രാജന് തട്ടിലാണ് വിലക്കേര്‍പ്പെടുത്തിയത്. മുനമ്പം കേസില്‍ ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ വിലക്ക്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റേതാണ് നിര്‍ദ്ദേശം. 2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ […]Read More
കൊച്ചി: വയനാട് ദുരന്ത നിവാരണത്തിനായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 153.467 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്. എന്നാല്‍ ഇതിന്റെ 50 ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി അഡ്ജസ്റ്റ് ചെയ്യും. നവംബര്‍ 16-ന് ചേര്‍ന്ന കേന്ദ്ര ഉന്നതതല സമിതി യോഗത്തിന്റേതാണ് തീരുമാനം. ദുരന്ത നിവാരണ മേഖലയില്‍ സഹായമെത്തിച്ചതിനുള്ള വ്യേമസേനയുടെ ചെലവിനും അംഗീകാരം നല്കി. വ്യേമസേന വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വലിയ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

