പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത എൽഡിഎഫിന് തന്നെയെന്ന് എൽഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർഥി പി സരിൻ. ആശങ്കകൾ ഒന്നുമില്ലെന്നും ചില റൗണ്ടിലെ വോട്ടുകൾ എണ്ണുന്നത് പ്രധാനമാണെന്നും പി സരിൻ പറഞ്ഞു. പാർട്ടി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമാണിതെന്നും പി സരിൻ പറഞ്ഞു. നഗരസഭാ പരിധിയിൽ ബിജെപി ലീഡ് ചെയ്യും എന്നതിൽ തർക്കമില്ല. എന്നാൽ അവർക്ക് പിന്നിൽ എൽഡിഎഫ് ഉണ്ടാകും. പിരായിരിയിൽ 10,000ത്തലധികം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. എന്നാൽ 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും പി […]Read More
പാലക്കാട്: ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്നും കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അത് നൂറ് ശതമാനം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണാടിയിലും മാത്തൂരും പിരായിരിയിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം ഉണ്ടാകും. മൂന്നിടത്തും യുഡിഎഫ് പുറകിൽ പോകുമെന്നും എട്ടായിരം മുതൽ പതിനായിരം വരെ വോട്ടുകൾ പാലക്കാട് നഗരസഭ പരിധിയിൽ നേടുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. ന്യൂനപക്ഷ ജനങ്ങൾക്കൊപ്പം നിന്ന പാർട്ടിയാണ് ബിജെപി. ആ വോട്ടും നമുക്ക് […]Read More
പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെയും, വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ പുറത്ത് വരാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ ആര് ജയിച്ചുവെന്നുള്ള ഏകദേശ ചിത്രം ലഭിക്കും. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന് യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി […]Read More
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പ് വ്യക്തമാക്കി പ്രതിപക്ഷം. പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെന്റും പ്രശ്ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ […]Read More
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ എല്ലാവശവും വിശദമായി പരിശോധിച്ചുവെന്ന് മന്ത്രി പി രാജീവ്. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം ഉള്‍പ്പെടെ നാല് തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല. നിയമപരമായ സംരക്ഷണം ഒരുക്കുമെന്നും അവകാശം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. തീരുമാനമാകുന്നതുവരെ ഒരു നോട്ടീസും അയക്കാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് മൂന്ന് മാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. പുതിയ […]Read More
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ രേഖകള്‍ കമ്മീഷന് പരിശോധിക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കി. നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ വ്യക്തമാക്കി. അത് വരെ താമസക്കാർക്ക് വഖഫ് നോട്ടീസുകൾ അയക്കരുതെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ […]Read More
ബേസിൽ ജോസഫ്-നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സൂക്ഷ്മദർശിനി തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ബേസിൽ, നസ്രിയ എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി പ്രേക്ഷകർ പറയുന്നത്. ഒരു ഹിച്കോക്ക് സ്റ്റൈൽ ത്രില്ലറാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. നായകൻ എന്ന നിലയിൽ തുടർച്ചയായി ഹിറ്റടിക്കുന്ന ബേസിൽ ജോസഫിനെ പലരും സമൂഹ […]Read More
തിരുവനന്തപുരം: ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കാത്തതില്‍ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും 25000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ 10000 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടാക്കാന്‍ മുന്നണി യോഗത്തില്‍ തീരുമാനിച്ചു. വയനാടിനെ വീണ്ടെടുക്കേണ്ടതുണ്ട്. പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി […]Read More
തിരുവനന്തപുരം: ഡിസംബര്‍ 10 ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് മഷി രേഖപ്പെടുത്തുക ഇടതുകൈയിലെ നടുവിരലില്‍. നവംബര്‍ 13 നും 20 നും നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞുപോകാന്‍ ഇടയില്ലാത്തതിനാലാണിതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഡിസംബര്‍ 10 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കും നിര്‍ദേശം. സംസ്ഥാനത്തെ 31 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, […]Read More
കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ സമയം അനുവദിച്ച് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഈ മാസം 25-ാം തീയതി വരെയാണ് സമയം അനുവദിച്ചത്. കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കാന്‍ രാവിലെ മജിസ്ട്രേറ്റ് എ എം ഷീജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സാവകാശം തേടിയതോടെ കോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. കേസ് ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും. വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

