പാലക്കാട്: പാലക്കാട് ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എൻഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വയനാട്ടിൽ പോളിങ് കുറഞ്ഞത് കോൺഗ്രസിനെതിരായ വികാരമാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട് വിജയിച്ച് പോയിട്ട് അവിടുത്തെ ജനങ്ങളെ വഞ്ചിച്ച് പോയ രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചത്. ഇത് തന്നെയാകും പാലക്കാടും നടക്കുകയെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഷാഫി […]Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമമായ സ്പുട്നിക് ആണ് പുടിന്റെ ഇന്ത്യ സന്ദർശനം വൈകാതെ തന്നെ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് റഷ്യൻ സന്ദർശനങ്ങൾക്ക് ശേഷമാണ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശനത്തിനായി തയ്യാറെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം കസാനിൽ 16-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി […]Read More
പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകൾ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന […]Read More
പാലക്കാട്: ഇടത് സ്ഥാനാര്‍ത്ഥി പി സരിന്റെ പരസ്യത്തിലെ ഉള്ളടക്കത്തില്‍ എന്തെങ്കിലും വിവാദമുണ്ടോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട്. പത്രപ്പരസ്യത്തിനായി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല എന്ന് മാധ്യമങ്ങള്‍ പറയുന്നുവെന്നും വിവാദം എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുന്നത് തന്നെ തെറ്റാണെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. സാങ്കേതികമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഞങ്ങള്‍ അനുമതിക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ മറുപടിയും വിശദീകരണവും കൊടുക്കും. ഷാഫി യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനെ യുഡിഎഫുമായി ബന്ധിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഷാഫി […]Read More
കൊല്ലം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ പറഞ്ഞത് മുസ്ലിം ലീഗ് പ്രസിഡന്റിനെ കുറിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാദിഖലി തങ്ങളെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ നാട് അംഗീകരിക്കുമോയെന്നും പിണറായി വിജയന് ചോദിച്ചു. പല കോണ്‍ഗ്രസുകാര്‍ക്കും വര്‍ഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനമാണെന്നും പിണറായി […]Read More
പാലക്കാട്: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരുടെ തറവാട് ആര്‍എസ്എസും നേതാവ് നരേന്ദ്രമോദിയുമാണെന്ന് സിപിഐഎം നേതാവ് എം ബി രാജേഷ്. അത് ശ്രദ്ധയില്‍ വരാതിരിക്കാനാണ് പത്രപ്പരസ്യ ആരോപണവുമായി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ പറയുന്നത് കല്ലുവച്ച കള്ളമാണ്. വടകരയില്‍ ചക്കയിട്ടപ്പോ മുയല് ചത്തെന്ന് കരുതി പാലക്കാട് ഇടേണ്ട. സന്ദീപ് വാര്യര്‍ കുടുംബ സ്വത്തില്‍ നിന്ന് ആര്‍എസ്എസ് കാര്യാലയത്തിന് സ്ഥലം വിട്ടുകൊടുക്കുമെന്ന് പറഞ്ഞു. അയാളെയാണ് യുഡിഎഫ് കൊണ്ടുവന്നതെന്നും എം ബി രാജേഷ് പറഞ്ഞു. സന്ദീപിന്റെ തറവാട് ആര്‍എസ്എസ് […]Read More
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. തെംബ ബാവുമ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. ബംഗ്ലാദേശ് പരമ്പരയിൽ വിശ്രമം അനുവദിച്ച ഓൾ റൗണ്ടർ മാർകോ ജാൻസൻ, പരിക്കിന്റെ പിടിയിലായിരുന്ന ജെറാൾഡ് കോട്സീയ എന്നിവരും മടങ്ങിയെത്തി. നവംബർ 27 മുതലാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഡിസംബർ അഞ്ച് മുതലാണ് രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇരുടീമുകൾക്കും പരമ്പര നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 സീസണിൽ എട്ട് മത്സരങ്ങൾ […]Read More
പാലക്കാട്: സുപ്രഭാതം പത്രത്തില്‍ വന്ന എല്‍ഡിഎഫ് പരസ്യത്തിൽ പങ്കില്ലെന്ന് സമസ്ത. ഏതെങ്കിലും പാര്‍ട്ടിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് സമസ്ത ആവശ്യപ്പെടാറില്ലെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തയ്ക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജംഇയത്തുല്‍ […]Read More
മലപ്പുറം: സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ ഇന്നുണ്ടായ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തല്‍. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. യഥാർത്ഥത്തില്‍ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്. പത്രപരസ്യത്തിന്റെ ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയില്‍ നല്കി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ജില്ലാ കളക്ടർ ആണ് ഈ പരസ്യങ്ങള്‍ക്ക് പ്രീ സർട്ടിഫിക്കേഷൻ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സന്ദീപ് വാര്യരുടെ പഴയ […]Read More
പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എം പി. ‘സന്ദീപ് മുൻപ് വർഗീയ വിഷം തുപ്പിയ ആൾ തന്നെയാണ്. അതെല്ലാം ജനങ്ങൾക്ക് അറിയാം. അന്ന് സന്ദീപ് ബിജെപിയുടെ വക്താവായിരുന്നു. അതൊക്കെ സന്ദീപ് ഇപ്പോൾ തിരുത്തി പറഞ്ഞു. സന്ദീപ് അന്ന് പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയം. അതിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് വന്നെന്ന് സന്ദീപ് തന്നെ പറഞ്ഞു’, വി കെ ശ്രീകണ്ഠൻ പറഞ്ഞു. മുഖ്യമന്ത്രിയെ നിരന്തരം അധിഷേപിച്ച സരിന് സിപിഐഎം സീറ്റ് കൊടുത്തു എന്ന് […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

