തൃശൂര്‍: പ്രശസ്ത പാചക വിദഗ്ദന് വെളപ്പായ കണ്ണന് സ്വാമി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടു കൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകളും കണ്ണന് സ്വാമി കണ്ടെത്തി. 1994ല്‍ കൃഷ്ണ കാറ്ററിംഗ് എന്ന പേരില്‍ ഒരു ചെറുകിട യൂണിറ്റ് സ്ഥാപിച്ചു. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരം കൃഷ്ണകാറ്ററിംഗിന് ലഭിച്ചിട്ടുണ്ട്. കലോത്സവങ്ങളിലും കണ്ണന് സ്വാമി ഭക്ഷണമൊരുക്കിയിട്ടുണ്ട്. 2006, 2008, […]Read More
സാന്ദ്ര തോമസിന്റെ പരാതിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മൊഴിയെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും യോഗത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. സാന്ദ്രയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അടിസ്ഥാനമില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. പിന്തുണ ലഭിച്ചില്ല എന്നത് സാന്ദ്ര തോമസിന്റെ ആരോപണം മാത്രമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ട്. സാന്ദ്ര വന്ന കമ്മറ്റിയിൽ പങ്കെടുത്തു […]Read More
കോഴിക്കോട്: സന്ദീപ് വാര്യരെ കുറിച്ചുള്ള പത്രപരസ്യം എൽഡിഎഫിൻ്റെ ആശയ ദാരിദ്ര്യത്തിന്റെ ഉദാഹരണമാണെന്ന് കെ മുരളീധരന്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറയാത്ത പ്രസ്താവനകളാണ് പത്ര പരസ്യത്തിൽ നൽകിയിരിക്കുന്നതെന്നും കെ മുളീധരൻ പറഞ്ഞു. പാലക്കാട്ടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഇതൊന്നും വിലപ്പോകില്ല. പാലക്കാട്ട് ഇതുകൊണ്ടൊന്നും യുഡിഎഫിന് കിട്ടേണ്ട വോട്ട് കുറയാൻ പോകുന്നില്ലായെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യർ എല്ലാ തെറ്റും ഏറ്റ് പറഞ്ഞാണ് കോൺഗ്രസിലേക്ക് വന്നതെന്നും പഴയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സന്ദീപ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന […]Read More
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് പറഞ്ഞു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് പറഞ്ഞു. അലീന, അഞ്ജന, അഷിത എന്നിവർ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചു. അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും, ഇനി […]Read More
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കുമെന്നായിരുന്നു പത്മജയുടെ വിമർശനം. തന്റെ അമ്മയെ അപമാനിച്ചതിൽ രാഹുൽ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും പത്മജ പറഞ്ഞു. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എം എൽ എയായി വേണ്ടത്? തന്റെ അമ്മയ്ക്കെതിരെ പറഞ്ഞപ്പോൾ മുതിർന്ന നേതാക്കൾ ഒന്നും പറഞ്ഞില്ല. പക്ഷെ രമേശ് ചെന്നിത്തല മാത്രം […]Read More
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മൂന്ന് വാർഡുകൾ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരൻ നിസ്സാരവത്കരിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ല എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. മുരളീധരന്റെ ഈ പരാമർശത്തിനെതിരെ കല്‍പ്പറ്റ എംഎൽഎ ടി സിദ്ദിഖ് രംഗത്തുവന്നു. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തിൽ മരിച്ചവരെ അപമാനിക്കുന്നതാണ്. ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി വി […]Read More
ആലപ്പുഴ: വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹമെന്നാണ് വിവരം. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. […]Read More
കൊച്ചി: സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പരസ്യം. വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും. വ്യാജ സ്ക്രീന്‍ഷോട്ടുകള്‍ ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്. എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും തന്റെ […]Read More
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തില്‍. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആകുന്നത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ […]Read More
ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന് മുഖേന സുപ്രീംകോടതിയിൽ വാദിച്ചു. പരാതി നല്കാന് വൈകിയതില്‍ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്കാന് ധൈര്യമുണ്ടായതെന്ന് […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

