ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ക്ഷേത്ര പരിസരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം എല്ലാ ക്ഷേത്രങ്ങളിലും കർശനമായി നടപ്പാക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു. എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ വരാത്ത ക്ഷേത്രങ്ങളിലും […]Read More
വൈറ്റില: കൊച്ചി വൈറ്റില ജംഗ്ഷനിൽ നിയന്ത്രണം വിട്ട് ഓടിച്ച കാർ കാനയിൽ വീണു. ഡ്രൈവർ രക്ഷപ്പെട്ടു. ഗൈനക്കോളജിസ്റ്റ് സുബൈദ സെയ്ദാണ് കാർ ഓടിച്ചിരുന്നത്. ലക്ഷദീപ് എം പി ഹംദുള്ള സെയ്ദിന്റെ സഹോദരിയാണ് സുബൈദ സെയ്ദ്. അപകടം കണ്ട് എത്തിയ നാട്ടുകാർ സുബൈദയെ കാറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. സുബൈദ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.Read More
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 12 ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം, അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Read More
കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത് നാല്പതോളം പേര് ഉണ്ടായിരുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്. അപകടത്തെ തുടർന്ന് പതിനെട്ട് പേര് കടലില്‍ ചാടിയിരുന്നു. ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തി. തീപടര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അന്‍പത് കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകള്‍ എന്തൊക്കെയാണെന്ന കൃത്യ വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും ഏകോപിക്കുന്നതെന്നനും മന്ത്രി പറഞ്ഞു. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനം […]Read More
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം സാധ്യമാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകുകയും കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാരിന്റെ മറുപടി. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടെത്തുന്നതിന് രണ്ടുമാസം […]Read More
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. വാൻ ഹായി 503 എന്ന സിങ്കപ്പൂർ പതാകയുള്ള കപ്പലാണെന്നാണ് വിവരം. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ വെച്ചാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 പേർ സ്വയരക്ഷക്കായി കടലിൽ ചാടി. മറ്റുള്ളവർ ഇപ്പോഴും കപ്പലിലുണ്ട്. ചില ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഫീഡർ കപ്പലാണെന്ന് സൂചന. 650 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നതിൽ 50 കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് […]Read More
തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മുണ്ടൂർ കർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷൈനിന്റെ അമ്മ മരിയ സംസ്കാരച്ചടങ്ങിലെത്തി. ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലായിരുന്നു. രാവിലെയാണ് മരിയയെ മരണ വിവരം അറിയിക്കുന്നത്. ഷൈനിന്റെ ഇടതു തോളിന് പരിക്കേറ്റിരുന്നു. ഇടുപ്പെല്ലിലാണ് മരിയയ്ക്ക് പരിക്ക്. സംസ്ക്കാര ചടങ്ങിൽ നടന്മാരായ ടോവിനോ തോമസ്, സൗബിൻ ഷാഹിർ, നടി സരയു, സംവിധായകൻ കമൽ തുടങ്ങിയവർ പങ്കെടുത്തു.Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

