പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇക്കൂട്ടർ പ്രേത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് നിലവിൽ 2223 ആക്റ്റീവ് കേസുകളും 96 പേർ ചികിത്സയിലുമാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗം പേരും മറ്റ് രോഗങ്ങൾ ഉള്ളവരാണ്. കോവിഡിന്റെ വകബേധങ്ങളായ എൽ എക്സ് 7, എസ് എഫ് ജി എന്നിവക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. ഈ വകബേധങ്ങളാണ് കേരളത്തിൽ കൂടുതലും കണ്ടു വരുന്നത്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമായും ധരിക്കണം. ജലദോഷം, ചുമ, […]Read More
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ഇന്നു മുതൽ ഉപകരണങ്ങൾ ലഭ്യമാക്കാമെന്ന് അമൃത്ഫാർമസി ഉറപ്പ് നൽകി. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളെ മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദേശം നൽകി. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലമാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിൽ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ […]Read More
കോഴിക്കോട് മലാപറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ചും അന്വേഷണം. പെൺവാണിഭ സംഘത്തിലെ നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഡ്രൈവർമാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. കേസിൽ ഇരുവരെയും പ്രതിചേർത്തേക്കും. കൂടുതൽ പേർ കൂടി കേസിൽ പിടിയിലാകുമെന്നാണ് സൂചന. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. […]Read More
പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്. ഹർജി ഇന്ന് പരിഗണിച്ച കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.Read More
തിരുവനന്തപുരം: ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലാണെന്നും ജീവനക്കാർക്കെതിരായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ജീവനക്കാർ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നു. മൂന്ന് ജീവനക്കാരുടെയും ബാങ്ക് വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജീവനക്കാരെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നതിന് തെളിവാണ് പുറത്തു വന്ന ദൃശ്യങ്ങൾ. ക്യു ആർ സ്കാൻ മാറ്റി പണം തട്ടിയെടുത്തെന്നാണ് ജീവനക്കാർക്കെതിരെയുള്ള പരാതി. തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെയുള്ള തെളിവ് പോലീസ് ശേഖരിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.Read More
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, […]Read More
പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ പൊതുതാല്പര്യ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് സര്‍ക്കാരിന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നൽകിയിരുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇല്ല. സമാന വിഷയത്തില്‍ മദ്രാസ്, തെലങ്കാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തില്‍ ഒരു സിനിമയ്ക്ക് […]Read More
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടി വാഹനാപകടത്തിൽ പെട്ട് ചിലകിത്സയിലായിരുന്ന യുവതി മരിച്ചു. പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമിയാണ്(32) മരിച്ചത്. ഭർത്താവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി. പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നേടിയ തളി ശിവക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുമിക്ക് തലക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.Read More
കേരള തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നുണ്ടെന്നും കപ്പൽ 15 ഡിഗ്രി ചെരിഞ്ഞെന്നും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ പൊള്ളലേറ്റ ആറുപേർ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെയും അപകട സ്ഥലത്ത് നിന്ന് മാറ്റി. കപ്പലിലെ തീ പൂർണ്ണമായും […]Read More
നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടന് കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

