പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.Read More
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More
മുൻ ദുരന്തസമയങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്ന 120 കോടി രൂപ മുണ്ടക്കൈ– ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം പ്രാധാന്യപൂർണ്ണമായ സാഹചര്യത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയെ പരിഗണിച്ചാണ് ഇടക്കാല അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര ആഭ്യന്തര-ധന മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. “രണ്ടാഴ്ചയ്ക്കുള്ളിൽ […]Read More
ഗവർണറുടെ ഭരണാധികാരവും അധികാരപരിധികളും ഇനി സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള വിഷയം ആകുന്നു. സാമൂഹ്യശാസ്ത്ര വിഷയത്തിലെ അവസാന പാഠഭാഗത്തിലായിരിക്കും ഈ വിഷയങ്ങൾ ഉൾപ്പെടുത്തുക. ഇതിനു വേണ്ടി ചേരുന്ന പാഠ്യപദ്ധതി (കരിക്കുലം) കമ്മിറ്റി ഇന്ന് ചേർന്ന് അംഗീകാരം നൽകി. പാഠഭാഗങ്ങളിൽ ഗവർണറെക്കുറിച്ചുള്ള ഭരണഘടനാപരമായ വേഷം, അധികാരപരിധികൾ, കൂടാതെ അടുത്തകാലത്ത് കോടതികൾ എടുത്ത തീരുമാനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിലമതിപ്പുള്ള സ്ഥാനം നൽകുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് ഭരണഘടനാത്മക ചട്ടങ്ങൾ വ്യക്തമായി മനസ്സിലാക്കാനാണ് ഈ സംയോജനം. രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ […]Read More
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ജൂലൈ 7-ന് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്രപരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, ചോറൂൺ, ദർശനം തുടങ്ങിയ ചടങ്ങുകൾ രാവിലെ 8 മുതൽ 10 വരെ നടത്താൻ അനുമതിയില്ല. ചടങ്ങുകൾ രാവിലെ 7 മണിക്ക് മുമ്പോ അല്ലെങ്കിൽ 10 മണിക്ക് ശേഷമോ നടത്തേണ്ടതായിരിക്കും. യാത്രാസൗകര്യങ്ങൾക്കും കടകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്രത്തിന് ചുറ്റുമുള്ള ‘ഇന്നർ റിംഗ്’ റോഡുകളിൽ വാഹന പാർക്കിംഗിന് അന്നേ […]Read More
കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറിന്റെ നടപടി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. അഡ്മിനിസ്ട്രേറ്റീവ് നടപടികളിൽ ഉചിതമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് വിശദമായ വിശദീകരണം ആവശ്യപ്പെട്ടാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഇടപെട്ടത്. സർവകലാശാലയും കേരള പൊലീസും ഈ കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായ ക്രമസമാധാന പ്രശ്നം സംബന്ധിച്ച വിശദീകരണം പോലീസിൽ നിന്നും വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് വെറും […]Read More
ആശുപത്രികളിലെ ദാരുണമായ സാഹചര്യങ്ങളിൽ അടിയന്തിര ഇടപെടലിന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ദാരുണമായ അടിസ്ഥാന സൗകര്യവ്യവസ്ഥകളെ കുറിച്ച് അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദു എന്ന വീട്ടമ്മയെ നഷ്ടമായത് പോലുള്ള സംഭവങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ദൗർഭാഗ്യകരമായ ഭരണനിലവാരവും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന് ഹർജിക്കാരൻ ആക്ഷേപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ […]Read More
സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണർ വിഷയമാകുന്നത്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള സമീപകാല കോടതി വിധികളും പാഠഭാഗത്തിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്. Read More
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.Read More
ബെംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന് ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2002 ൽ ബംഗളൂരുവിലെ എയർപോർട്ട് റോഡിലുള്ള ഹോട്ടലിൽ പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ അന്വേഷണത്തിൽ ഹോട്ടൽ 2016ലാണ് പ്രവർത്തനം ആരംഭിച്ചതെന്നത് വ്യക്തമാവുന്നു. കൂടാതെ പരാതി നൽകുന്നതിൽ 12 വർഷത്തെ കാലതാമസം ഉണ്ടായതായും അതിന് യാതൊരു ന്യായീകരണവും […]Read More
Recent Posts
- കെടിയു ഡീൻ ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്
- തൃണമൂൽ വിട്ട് പി.വി. അൻവർ പുതിയ പാർട്ടി രൂപീകരണത്തിന്
- സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
- യുഎസിലെ ലൂസിയാനയിൽ വെടിവയ്പ്; 9 കുട്ടികൾ കൊല്ലപ്പെട്ടു
- ജപ്പാനില്‍ വന്‍ ഭൂചലനം;വടക്കുകിഴക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്

