സിപിഐഎം നേതാവ് പി കെ ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ എംപി. പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ല. നേതാക്കളെ കാണുമ്പോൾ സൗഹൃദ സംഭാഷണം മാത്രമല്ല രാഷ്ട്രീയവും സംസാരിക്കാറുണ്ടെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം, പാർട്ടിക്ക് പുറത്ത് പോകുമെന്ന പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്ന് കെടിഡിസി ചെയർമാനും സിപിഐഎം നേതാവുമായ പികെ ശശി പറഞ്ഞു. താൻ ഇപ്പോഴും സിപിഐഎമ്മിൽ തന്നെയാണ്. താൻ പാർട്ടിക്ക് […]Read More
സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് […]Read More
ജെഎസ്കെ വിവാദം വിചിത്രമെന്ന് സംവിധായകൻ ആഷിക് അബു. സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം മാത്രം. യാതൊരു ലോജിക്കുമില്ലാത്തതാണ് പേരിനോടുള്ള സെൻസർ ബോർഡിന്റെ സമീപനം. സിനിമയിൽ ഇത്തരം വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമെന്നും ആഷിക് അബു. സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദമാണ്. ഇത്തരം വിവാദങ്ങൾ ഭാവിയിൽ എന്താകുമെന്ന് കണ്ടറിയണമെന്ന് ആഷിക് അബു പറഞ്ഞു. അതേസമയം ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിൽ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് […]Read More
സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്നലെ 440 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 520 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ജൂലൈ 9 ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണ വില. 73,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9140 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ […]Read More
ഗൂഗിൾ അവരുടെ ജെമിനി ആപ്പിൽ വീഡിയോ ജനറേഷൻ സവിശേഷതകൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിൾ എഐ പ്രോ, അൾട്രാ സബ്സ്ക്രൈബർമാർക്ക് ജൂലൈ 11 മുതൽ ഈ അപ്ഡേറ്റ് ലഭ്യമാകാൻ തുടങ്ങി. ഒരു ബ്ലോഗ് പോസ്റ്റിലൂടെ ജെമിനി ആപ്പിൽ ഈ സവിശേഷതയുടെ ലഭ്യമാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഈ പുതിയ സവിശേഷതയിലൂടെ ഗൂഗിൾ എഐ […]Read More
വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജിവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് .കെ സുരേന്ദ്രന്റെ ടീമിലെ 60% ത്തോളം പേരെ ഉൾക്കൊള്ളിച്ചു. യുവാക്കൾക്കും വിവിധ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി. പെർഫോമൻസ് മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതിന്റെ മെറിറ്റെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടി ചുമതലകൾ വരും പോകും. പാർട്ടിയിൽ അത്യന്തികമായി പ്രവർത്തകൻ ആയിരിക്കുക എന്നതാണ് മുഖ്യം. പാർട്ടി […]Read More
സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി. സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിമർശനം. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി. […]Read More
വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷയാണ് കാർത്തിക്കിന്റെ വധു. യൂട്യൂബ് ആരാധകര്‍ കാത്തിരിയ്ക്കുന്ന വിവാഹങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് സൂര്യയുടേത് . അതൊരു സ്വപ്ന തുല്യമായ വിവാഹമാണെന്ന് കാര്‍ത്തിക്കിന്റെ വീഡിയോകളിലൂടെ വ്യക്തമാണ്. എന്നാല്‍ നിശ്ചയത്തിന് ശേഷം വിവാഹത്തെ കുറിച്ചുള്ള പുതിയ അപ്ഡേഷനുകളൊന്നും കാര്‍ത്തിക് സൂര്യ നല്‍കിയിരുന്നില്ല.Read More
തിരുവനന്തപുരം കല്ലമ്പലത്ത് നിന്നും ലഹരിമരുന്നുമായി പിടിയിലായ ‘ഡോൺ’ സഞ്ജു, ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ടയാളാണെന്ന് പോലീസ്. സിനിമാ മേഖലയിലുള്‍പ്പെടെ നിരവധി പ്രമുഖരുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും, യുവതാരങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സഞ്ജു ഒമാനിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള എംഡിഎംഎ (MDMA) കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് നിഗമനം. ഈ ലഹരി മരുന്ന് പ്രധാനപ്പെട്ട ഇടപാടുകാർക്ക് വേണ്ടി മാത്രമായിരിക്കും വിൽപ്പന നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. ഈ വർഷം മാത്രം നാലു തവണ വിസിറ്റ് വിസയിൽ ഒമാനിൽ പോയ സഞ്ജു, […]Read More
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള് (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ രജിതയെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മകൻ കോഴിക്കോട് പഠിക്കുന്നതിനാൽ രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

