Latest News

Month: June 2025

Top News world News

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തിൽ ഇറാനിലുളള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി

ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറാനില്‍ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നുമാണ് വിവരം. 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്കാണ് മാറ്റിയത്. ഉര്‍മിയയില്‍ നിന്നുളള 110 വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തി. അവരെ വ്യോമ മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുളള വിദ്യാര്‍ത്ഥികളെ […]Read More

Kerala Top News

സിഎംആർഎൽ- മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന്

മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട സിഎംആർഎൽ- മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവർത്തകൻ എം.ആർ അജയനാണ് ഹർജി നൽകിയത്. ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയും മകൾ വീണയും സിബിഐ അന്വേഷണത്തെ എതിർത്ത് സത്യവാങ്മൂലം നൽകിയിട്ടുണ്ട്.സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന്ചൂണ്ടിക്കാട്ടി വീണ […]Read More

Politics

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നിലമ്പൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓരോ മുന്നണികൾക്കും പ്രത്യേകമായി കൊട്ടിക്കലാശത്തിനായി ഇടം അനുവദിച്ചിരിക്കുകയാണ്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്ക് സമീപം യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം നടക്കും. പി.വി. അൻവറിന് ചന്തകുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ 773 പൊലീസുകരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയാണ് കൊട്ടികലാശം.Read More

Kerala

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കാസർകോട് നീലേശ്വരം സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്‌.Read More

Kerala Top News

സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് കടൽ ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് […]Read More

world News

ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേലിന്റെ ബോംബാക്രമണം

ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക്‌ റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിലേക്ക് തൽസമയ സംപ്രേഷണത്തിനിടെ ഇസ്രായേൽ ബോംബിട്ടു. ആക്രമണത്തിൽ കെട്ടിടം ഇടിഞ്ഞു വീണു. ആക്രമണം നടന്നതായി ഇറാൻ സ്ഥിതീകരിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഐആർഐബി ന്യൂസ്‌ നെറ്റ്‌വർക്കിൽ തത്സമയ പരിപാടികൾ നിർത്തിച്ചിവച്ചു. പിന്നീട് കുറച്ച് മിനിറ്റുകൾക്ക് ശേഷം ലൈവിലുണ്ടായിരുന്ന അവതാരിക സഹർ ഇമാമി മറ്റൊരു സ്റ്റുഡിയോയിൽ നിന്ന് ലൈവ് പുനരാരംഭിക്കുകയും ചെയ്തു.Read More

world News

ഇറാൻ ഇസ്രായേൽ സംഘർഷം: ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും – നെതന്യാഹു

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം വഷളാകുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ടുണ്ട്.Read More

Crime National

മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി

മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ സുപ്രധാന തെളിവായ കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി. രാജയെ കൊലപ്പെടുത്താനുള്ള വടിവാളാണ് കണ്ടെടുത്തത്. വടിവാള്‍ വാങ്ങിയത് ഗുവഹത്തി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പൊലീസിനു വ്യക്തമായി. കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ […]Read More

world News

ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു

ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു.Read More

Entertainment

ചിരിച്ചും ചിന്തിപ്പിച്ചും ആട്-3

ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മലമ്പുഴയിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes