ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടക്കും. 93 വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2027 നെ അടിസ്ഥാന വർഷമായി കണക്കാക്കി കണക്കെടുപ്പും അനുബന്ധ നടപടികളും ആരംഭിക്കും. സെൻസസ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാകാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണ്ടി വരാനിടയുണ്ട്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിയുടെ പേരിലായിരുന്നു മാറ്റിവച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിൽ ഓരോ […]Read More
ലക്നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിന് തീപിടിച്ചു. ലക്‌നോവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് സംഭവം. ഉടനെ തന്നെ വിമാനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയർലൈൻസ് എസ് വി 3112 വിമാനത്തിൽ നിന്നാണ് ലാൻഡിങ്ങിനിടെ തീ ഉയർന്നത്. 242 ഹജ്ജ് തീർത്ഥാടകരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.Read More
ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞ വഴി തീരത്തടിഞ്ഞ വാതക കണ്ടെയ്നർ കൊച്ചി തീരത്ത് തീപിടിച്ച വാൻഹായി കപ്പലിന്റേതെന്ന് കണ്ടെത്തൽ. കണ്ടെയ്നർ കാലിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നർ കണ്ടെത്തിയതോടെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കരയ്ക്ക് എത്തിക്കാനായി മറൈൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.Read More
ഹൈദരാബാദ്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ച് പറന്നു. തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14 നാണ് എൽഎച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തിരിച്ചു പറന്നെന്ന് ലുസ്താൻസിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ എച്ച് 752 നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇമെയിലായി […]Read More
തൃശ്ശൂർ: നോർത്ത് ചാലക്കുടിയിൽ പെയിന്റ് ഹാർഡ്വെയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിൽ തീപിടുത്തം. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീയണക്കാനായി അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ അടക്കം ഉള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു.Read More
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ സോണിയ സുൽത്താന (21), അനിത ഖാത്തൂൻ ബിബി (29) എന്നിവരെയാണ് പിടികൂടിയത്. മൂന്നു ട്രോളി ബാഗുകളിലായാണ് അവർ കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇന്നലെ രാവിലെ പത്തിന് ശേഷം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് യുവതികളെ ഉദ്യോഗസ്ഥർ പിടികൂടിയത്. ആർപിഎഫ്, ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഗവ. റെയിൽവേ പൊലീസ്, ഡാൻസാഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ […]Read More
ഇറാൻ- ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ
ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ– ഇസ്രയേൽ സംഘർഷത്തിൽ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2007 രോഗികളാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്താകെ 10 പേർ കോവിഡ് ബാധിച്ച് മരിച്ചു.ആകെ ചികിത്സയിൽ ഉള്ളവർ 7383 പേരാണ്. അതിൽ ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണുള്ളത്. കൂടാതെ ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Read More
തിരുവനന്തപുരം: വാൻഹായി കപ്പലിൽ നിന്നുള്ള കണ്ടെയ്നർ ഇന്നുമുതൽ തീരത്തടിഞ്ഞു തുടങ്ങും. കപ്പൽ നിലവിൽ കരയിൽ നിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്താണുള്ളത്. കപ്പലിൽ നിന്ന് വീണ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ 200 മീറ്റർ ദൂരം അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Read More
ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നിലവിൽ സൈപ്രസിലാണ് പ്രധാനമന്ത്രി ഉള്ളത്. ജി- 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജി- 7 പ്രധാന ചർച്ചയായേക്കും. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് […]Read More

