കൊല്ലം: കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് തങ്കശേരി സ്വദേശിയായ 20കാരൻ സിനാൻ ആണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഓലയിൽ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഓലയിൽ പാലത്തിന് സമീപം ഒരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടത് പ്രദേശവാസികൾക്ക് സംശയം വളരാൻ ഇടയാക്കി. ബൈക്കിൽ താക്കോൽ ഉൾപ്പടെ ഉണ്ടായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും തുടക്കത്തിൽ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് […]Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം നൽകുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണിത്. ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാൻ 200 ഓളം ജീവനക്കാരെ നിയോഗിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഡിജിസിഎ നിർദേശിച്ച സുരക്ഷാ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.Read More
ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക ഐസിസി കിരീടം സ്വന്തമാക്കി. 27 വർഷങ്ങൾക്കുശേഷമാണ് ഈ വിജയം. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ഏറ്റ തോൽവിയെ മറികടന്നാണ് ആരാധകർക്ക് ഈ കിരീടം നൽകിയത്. 1998-ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ചതിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക മറ്റൊരു ഐസിസി കിരീടം നേടുന്നത്.Read More
സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. എറണാകുളം ജില്ലയിലെ കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണു. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു. ഇന്നുമുതൽ പതിനേഴാം തീയതിവരെ കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ടാണ്. ഇന്ന് പുലർച്ചെ 4.30നാണ് കാക്കനാട് കുഴിക്കാല ജങ്ഷനിൽ അപകടമുണ്ടായത്. ഉഗ്രശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ച് ഉൾപ്പടെ കെട്ടിടത്തിന് കേടുപാട് ഉണ്ടാകുകയായിരുന്നു. കാക്കനാട് കുഴിക്കാല സ്വദേശി സാജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത്. […]Read More
പാരിസ്: ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാതലത്തിൽ ഫ്രാൻസിലെ ജൂത യു എസ് കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണങ്ങൾക്കോ മറ്റ് ആക്രമണങ്ങൾക്കോ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ പ്രാദേശിക സുരക്ഷാ മേധാവികൾക്ക് അയച്ച നിബന്ധനകളിൽ നിർദേശിച്ചു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരികവും മതപരവുമായ കൂട്ടായ്മകൾ നടക്കുന്ന ഇടങ്ങൾ എന്നിവയിൽ സുരക്ഷാ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.Read More
ടെൽ അവീവ്: ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ നിലകൊള്ളുന്നിടയിൽ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിന്റെ പ്രതിരോധത്തിന് പിന്തുണ നൽകാൻ ശ്രമിക്കരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ സഹായിക്കുന്ന പക്ഷം അതിനുള്ള മറുപടിയായി ഈ രാജ്യങ്ങളുടെ പ്രദേശത്തുള്ള സൈനിക താവളങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിന് വിധേയമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.Read More
കോഴിക്കോട് : സ്കൂളിൽ പോകുന്നതിനിടെ ബസിൽ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിഹാർ സ്വദേശി വാജിർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു. സ്കൂളിലേക്ക് പോകാൻ ബസിൽ കയറുമ്പോഴായിരുന്നു ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതി അടിസ്ഥാനമാക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.Read More
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യുഎൻ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ കണക്ക്. ഇറാൻ നടത്തിയ ആക്രമണത്തിൽ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്ക,ഫ്രാൻസ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക […]Read More
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് 73,328 വിദ്യാർത്ഥികൾക്ക് യോഗ്യത ലഭിച്ചു. അഖിലേന്ത്യാ റാങ്ക് പട്ടികയിൽ 109ാം സ്ഥാനത്തെത്തിയ ദീപ്നിയക്കാണ് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം. അഖിലേന്ത്യാ തലത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയയ്ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്ക്കാണ് രണ്ടാം റാങ്ക്. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. […]Read More
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാരിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തു. പൊലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് ആണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് പിടിച്ചെടുത്തത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പൊലീസുകാരും ഒളിവിൽ പോയിരിക്കുകയാണ്. പെൺവാണിഭ കേന്ദ്രത്തിലെ മുഖ്യ നടത്തിപ്പുകാരി ബിന്ദുവുമായി കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസിൽ ഇരുവരെയും പ്രതി […]Read More

