Latest News

Month: June 2025

world News

യു എസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് ശക്തമായ തിരിച്ചടി നൽകും – ഡോണാൾഡ്

വാഷിങ്‌ടൺ: ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കവേയാണ് ഇറാന് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഏതെങ്കിലും വിധത്തിൽ ഇറാനെ ആക്രമിച്ചാൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു.Read More

National

പൂണെയിൽ പാലം തകർന്ന് വീണ് നാല് മരണം

പൂണയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. പൂണയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുണ്ഡ് മലയിലാണ് സംഭവം നടന്നത്. 20 പേർ പുഴയിലേക്ക് വീണതായും റിപ്പോർട്ട്‌ ഉണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതു വരെ 8 പേരെ രക്ഷപ്പെടുത്തിയതയാണ് റിപ്പോർട്ട്‌.Read More

Kerala

അഹമ്മദാബാദ് വിമാനാപകടം; 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 270 പേരിൽ 47 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമാനം അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണത് അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും […]Read More

world News

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഐ ആർ ജി സി ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ടെൽഅവീവ്: ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസമിയും ഡെപ്യൂട്ടി ജനറൽ ഹസൻ മൊഹാകികും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബെഞ്ചമിൻ നേതന്യാഹു അറിയിച്ചു. ഞായറാഴ്ച ഇസ്രയേൽ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ തുടങ്ങിയ ആക്രമണത്തിൽ 14 ഇറാൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Read More

National

സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് സർ ഗംഗാ റാം ആശുപത്രി അധികൃതർ

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. മുൻപ് ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചൽ […]Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക്; പ്രധാനനേതാക്കൾ മണ്ഡലത്തിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ഒരു ദിവസം കൂടെ മാത്രം ബാക്കി നിൽക്കെ മൂന്നു മുന്നണികളിലെും പ്രധാനനേതാക്കൾ മണ്ഡലത്തിൽ തുടരുകയാണ്. ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധിയും. എം സ്വരാജിനായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണം നടത്തി. പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താനും പ്രചാരണം നടത്തി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളർ നിലമ്പൂരിലുണ്ട്. നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് […]Read More

Kerala

സംസ്ഥാനത്ത് ശക്തമായ മഴ; പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം , കോട്ടയം, പത്തനംതിട്ട, ഇടുക്കി , തൃശ്ശൂര്‍ […]Read More

world News

ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമേലുള്ള ആക്രമണം തുടരും. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇതുവരെ150ൽ അധികം കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയെന്ന് ഐഡിഎഫും അറിയിച്ചു. ടെൽ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നു. 7 സൈനികർക്ക് പരുക്കേറ്റെന്നും ഐഡിഎഫ് അറിയിച്ചു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് […]Read More

world News

”ആണവ ഭീഷണിയിലേക്ക് ഇരു രാജ്യങ്ങളെയും തള്ളിവിടരുത്”; ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി

“ആക്രമണം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സമവായ ചർച്ചകൾ നടത്തണം. ആണവ ഭീഷണിയിലേക്ക് ഇരു രാജ്യങ്ങളെയും തള്ളിവിടരുത്”-ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി പോപ്പ് ലിയോ മാർപാപ്പ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും സാധാരണക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ, ഇറാനിലെയും ഇസ്രായേലിലെയും അധികാരികൾ “യുക്തിസഹമായി” പ്രവർത്തിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ കാണുമ്പോൾ ആശങ്കയുണ്ട്. ഈ നിമിഷത്തിൽ, ഉത്തരവാദിത്തത്തോടും യുക്തിയോടും കൂടി ഇടപെടാൻ ഞാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. ആരും മറ്റൊരാളുടെ […]Read More

sports world News

ചരിത്രനേട്ടത്തിനൊപ്പം ഇനി ടെംബ ബാവുമ എന്ന പേരും…

27 വർഷം മുൻപ് ഹാൻസി ക്രോണ്യെ ഏറ്റവാങ്ങിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര കിരീടം സമ്മാനിച്ചത് ക്യാപ്റ്റൻ ടെംബ ബാവുമ ആണ്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകനായി ടെംബ ബാവുമ മാറുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ഒപ്പം ടെംബ ബാവുമ എന്ന പേരും ചരിത്രത്തിന്റെ സ്വർണലിപികളിൽ അടയാളപ്പെടത്തുകയാണ്. 1998ന് ശേഷം ആദ്യമായൊരു ഐസിസി ട്രോഫിയിൽ കൈവയ്ക്കാൻ അർഹത നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ടെംബ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes