Latest News

Month: June 2025

Kerala Top News

അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഉത്തരവിറക്കിയത്. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി. അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവർക്ക് ശമ്പളത്തിന് പുറമെ അധികതുക […]Read More

Top News world News

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്. വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിലാണ് അഭയം തേടിയതെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നീക്കം. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാല് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ‌ മരണസംഖ്യ 224 ആയി.ഇസ്രായേലും ഇറാനും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലും സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആയത്തൊള്ള ഖമനേയി ബങ്കറിൽ അഭയം തേടിയിരിക്കുന്നത്. […]Read More

Kerala

തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു

കാസർകോട്: കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ തോട്ടിൽ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിനുമുന്നിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ തോട്ടിൽ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.Read More

Kerala

ക്ഷേമ പെൻഷൻ വിതരണം ഈ മാസം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസമായി 1600 രൂപയാണ് പെൻഷനായി ലഭിക്കുക. ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു.Read More

Gadgets

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് നിർദേശം

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. യാത്രക്കിടെ മറ്റ് വിദേശ പൗരന്മാരെ കൂടെ ഉള്‍പ്പെടുത്താൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായി അർമേനിയ, കസാഖ്‌സ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ അതിര്‍ത്തിവഴികൾ വഴി ഒഴിപ്പിക്കൽ നടപടികൾ സജീവമാണ്. വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാതലത്തിൽ തിങ്കളാഴ്ച ഇന്ത്യക്കാർ ടെഹ്റാൻ വിട്ട് പോകണമെന്ന് […]Read More

National

അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിൽ എത്തി. അന്വേഷണത്തിനായി ഉടൻ അപകടസ്ഥലം സന്ദർശിക്കും. ബോയിങ് 787-8 ഡ്രീംലൈനർ ജൂണിൽ പരിശോധനകൾക്ക് വിധേയമായിരുന്നതായി അധികൃതർ അറിയിച്ചു. അടുത്തഘട്ട പരിശോധന ഡിസംബറിൽ ആരംഭിക്കാനും തീരുമാനിച്ചിരുന്നു എന്ന് എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഎ റിപ്പോർട്ട് ചെയ്തു. ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേർ മരിച്ചിരുന്നു.Read More

National

എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി; സാങ്കേതിക തകരാർ എന്ന് കണ്ടെത്തൽ

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ ബോയിങ് 757-8 ഡ്രീം ലൈനർ വിമാനം ഹോങ്കോങ്ങില്‍ തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. യാത്രയ്ക്കിടെ തകരാർ കണ്ടെത്തിയതോടെ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ച് ഹോങ്കോങ്ങിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും അപകടമില്ലെന്നും അധികൃതർ വ്യക്തമാക്കി.Read More

Kerala

ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു

കാസർഗോഡ്: കാസർഗോഡ് ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചട്ടഞ്ചാൽ ചേർക്കള ദേശീയ പാതയിലാണ് കുന്നിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണത്. സംരക്ഷണ ഭിത്തിയടക്കം പൊളിഞ്ഞു വീണു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.Read More

Kerala

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കും

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. കേരള ശ്രീ പുരസ്കാരദാന ചടങ്ങുകൾ, സത്യപ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളിൽ നിന്നാണ് ഭാരതാംബ ചിത്രം ഒഴിവാക്കുന്നത്. എന്നാൽ രാജ്ഭവന്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും ഉണ്ടാകും. ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്ക് കൊളുത്തുന്നതും സർക്കാർ എതിർത്തതിനെ തുടർന്ന് സർക്കാരുമായി ഉടക്കാൻ ഇല്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.Read More

Kerala

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട്ടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റത് പന്നിയിൽ കെണിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ. പിള്ളയാണ് മരിച്ചത്. കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ശിവൻകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes