Latest News

Month: June 2025

National

അഹമ്മദാബാദ് വിമാനാപകടം; എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടം ഹോസ്റ്റലിന് മുകളിൽ നിന്ന് താഴെയിറക്കി

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടം ഹോസ്റ്റലിന് മുകളിൽ നിന്ന് താഴെയിറക്കി. ക്രെയിൻ ഉപയോഗിച്ച് നാല് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് വിമാനത്തിന്റെ ഭാ​ഗങ്ങൾ താഴെയിറക്കിയത്. ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളർ‌ന്നു പോയിരുന്നു. ഇതാണ് ഇപ്പോൾ താഴെയിറക്കിയത്. ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളിൽ വിശദമായ പരിശോധന നടത്തും. . വിമാനത്തിന്റെ അവശിഷ്ടം അവിടെയിരുന്നാൽ ഹോസ്റ്റൽ പൂർണമായി ഇടിയാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവശിഷ്ടം നീക്കിയത്. വിമാന അപകടം […]Read More

National

ബോയിങ് 787 വിമാനങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ വ്യത്യസ്ത ഏജൻസികളും ഉന്നതതല സമിതികളും വിശദമായ അന്വേഷണം തുടരുകയാണ്. രാജ്യത്തിൻ്റെ വ്യോമയാനമേഖലയ്ക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. അപകടത്തെ തുടർന്ന് ബോയിങ് 787 സീരീസിലെ വിമാനങ്ങൾക്കായി കൂടുതൽ നിരീക്ഷണം ആവശ്യമാണ് എന്ന് കണ്ടെത്തിയതോടെയാണ് ഡി.ജി.സി.എ പ്രത്യേക പരിശോധനയ്ക്ക് മുന്നിട്ടിറങ്ങിയത്. ഇത്പ്രകാരം എട്ടു വിമാനങ്ങൾ ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും എല്ലാ പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. വിമാനപകടത്തിൽ ബ്ലാക്ക് ബോക്സ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ബോക്സിലെ വിവരങ്ങൾ ഡീകോഡ് ചെയ്താൽ അപകടത്തിന്റെ […]Read More

Kerala

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്ക് ഡെങ്കിപ്പനി

കാലവര്‍ഷം ശക്തമായതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു ദിവസത്തിടെ ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന 196 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 33 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തു. ആലുവയില്‍ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആറു ദിവസത്തിനുള്ളില്‍ പനി ലക്ഷണങ്ങളുമായി […]Read More

Crime

സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് പോലീസ് കണ്ടെത്തൽ

പീരുമേട്: കാട്ടിനുള്ളിൽ മീന്മുട്ടിയിൽ മരിച്ച ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിലല്ല മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പീരുമേട് തോട്ടാപ്പുര സ്വദേശിനി സീത (42) ആണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ സീതയുടെ ശരീരത്തിൽ ഏറ്റുമുട്ടലിന്റെ പാടുകൾ കണ്ടെത്തിയതായും തല പലതവണ കഠിനമായ പ്രതലത്തിൽ ഇടിക്കപ്പെട്ടതായും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ഭർത്താവ് ബിനു തന്നെയാണ് സംഭവം വനപാലകരെ അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ […]Read More

Health

കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ച പ്രതി പിടിയിൽ

കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാ. ജോര്‍ജ് പൈനാടത്തിന് നേരെയായിരുന്നു ആക്രമണം. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം.കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയാണ് വെെദികനെ കുത്തിപരുക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ ബിഷപ്പ് ഹൗസില്‍ എത്തിയത്. ബിഷപ്പിന്റെ നിര്‍ദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് പൈനാടത്തിനെ കണ്ടു. എന്നാല്‍, മുസ്തഫ ആവശ്യപ്പെട്ട പണം നല്‍കാന്‍ വൈദികന്‍ തയാറായില്ല. തുടര്‍ന്നാണ് കയ്യില്‍ […]Read More

Education

നീറ്റ് യു ജി ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് യുജി 2025 പരീക്ഷാഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു. മെയ് 4 ന് നടന്ന പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽ ലഭ്യമാണ്. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി 22.7 ലക്ഷം പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്.Read More

Uncategorized

കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു

കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. ഹോട്ട്സ്റ്റാറിലാണ് കേരളം ക്രൈം ഫയൽസ് സ്ട്രീം ചെയ്യുന്നത്. കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി എന്ന പേരിലിറങ്ങുന്ന സീരീസിൽ കാണാതാകുന്ന സിപിഒ ആയ അമ്പിളിയായി വേഷമിടുന്നത് ഇന്ദ്രൻസാണ്. 2023ൽ സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു വർഗീസിന്റെയും കഥാപാത്രങ്ങൾ രണ്ടാം സീസണിന്റെ കഥയിലും ഒഴിച്ചുകൂടാനാവാത്ത പങ്ക് […]Read More

National

അഹമ്മദാബാദ് വിമാന അപകടം; 171 വിമാനം നമ്പർ ഉപേക്ഷിക്കുന്നുവെന്ന് എയർ ഇന്ത്യ

അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം171 വിമാനം നമ്പർ ഉപേക്ഷിക്കുന്നുവെന്ന് എയർ ഇന്ത്യ. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. അതേസമയം, അപകടത്തിന്റെ വിവരങ്ങൾ എയർ ഇന്ത്യയിൽ നിന്ന് അന്വേഷണ ഏജൻസി […]Read More

world News

സാങ്കേതിക പ്രശ്നം പരിഹരിച്ചു; ആക്സിയോം – 4 വിക്ഷേപണം ജൂൺ 19 ന്

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കുള്ള (ഐഎസ്എസ്) യാത്രയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 19-നാണ് ദൗത്യം വിക്ഷേപിക്കുന്നത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിന്റെ നാലാമത്തെ ദൗത്യമായ ആക്സിയോം-4 ലൂടെയാണ് ശുഭാംശു ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. വിക്ഷേപണം മെയ് 29ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീട് വീണ്ടും മാറ്റി ജൂൺ 11ന് നിശ്ചയിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം ജൂൺ 11നുള്ള വിക്ഷേപണവും […]Read More

world News

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലെ 150 കേന്ദ്രങ്ങൾ ആക്രമിച്ചു

ടെൽ അവീവ്: ഇസ്രയേലിന്റെ തീവ്രമായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഓപ്പറേഷൻ ട്രൂ പ്രോമിസ് III” എന്ന പേരിൽ പ്രത്യാക്രമണം ആരംഭിച്ചു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ സൈനിക താവളങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാനമായ 150ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതുവരെ ഇസ്രായേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes