Latest News

Gadgets

പത്തനംതിട്ടയില്‍ കാറപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്‌കാരം ഇന്ന്

റാന്നി: പത്തനംതിട്ടയില്‍ കാറപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിയോടെ പൂങ്കാവ് സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലാണ് നാലുപേരുടെയും സംസ്‌കാരം. ഇടത്തിട്ട മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു. വീടുകളില്‍ നിന്ന് എട്ടുമണിയോടെ പൂങ്കാവ് പള്ളിയിലേക്ക് എത്തിച്ച ശേഷം പൊതുദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാര ശുശ്രൂഷ ആരംഭിച്ച് ഒരു മണിയോടെ സംസ്‌ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ […]Read More

Gadgets

ആടുജീവിതം എന്ന സിനിമയ്ക്കായി എ ആർ റഹ്‌മാൻ ഒരുക്കിയ ഗാനങ്ങൾ ഓസ്കാർ അന്തിമപട്ടികയിൽ

ആടുജീവിതം എന്ന സിനിമയ്ക്കായി എ ആർ റഹ്‌മാൻ ഒരുക്കിയ ഗാനങ്ങൾ ഓസ്കാർ അന്തിമപട്ടികയിൽ നിന്ന് പുറത്ത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ആടുജീവിതത്തിൽ ഗാനങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നില്ല. 86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്കാർ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടം പിടിച്ചത്. കഴിഞ്ഞ […]Read More

Gadgets

ആശയവിനിമയത്തിലെ വെല്ലുവിളിയുമില്ല, കണ്ടതൊന്നും മാഞ്ഞു പോകില്ല; ഏതു ഭാഷയിലും വായിക്കാം; മെറ്റയുടെ റേബാന്‍

പുതുതായി എത്തുന്ന മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മറ്റ് ഭാഷയിലെ സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കാന്‍ ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ സഹായിക്കുമെന്നാണ് മെറ്റ പറയുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായി ഇടപെഴകുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും. പ്രത്യേകിച്ചും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഹേയ് മെറ്റ’ എന്ന് അഭിസംബോധന ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കും. കൂടാതെ തുടര്‍ ചോദ്യങ്ങള്‍ […]Read More

Gadgets

ബാറ്റ്സ്മാൻ്റെ തലകറക്കാൻ അശ്വിൻ മാജിക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ഇന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിൻ. ബാറ്ററെ വിരലുകൾക്കുള്ളിൽ കറക്കി വീഴ്‌ത്തുന്ന സ്പിൻ മാജിക്ക് പോലെ ആവശ്യമായ സമയത്ത് ബാറ്റ് കൊണ്ടും ഇന്ത്യൻ ടീമിന്റെ രക്ഷക്കെത്തിയിരുന്നു അശ്വിൻ. മൂന്ന് ഫോർമാറ്റുകളിലും കൂടി 700 വിക്കറ്റെന്ന അപൂർവ നായിക കല്ല് പിന്നിട്ട ചുരുക്കം താരങ്ങളിലൊരാൾ എന്ന രീതിയിൽ അശ്വിൻ വിരമിക്കുമ്പോൾ ആ മഹത്തായ കരിയറിന് നന്ദി അർഹിക്കുന്നത് മഹേന്ദ്ര സിങ് ധോണി കൂടിയാണ്. കാരണം അശ്വിനെ വളര്‍ത്തിയതും തേച്ച് മിനുക്കിയതും ധോണിയാണെന്ന് പറയാം […]Read More

Gadgets

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര നിറവിൽ കെ ജയകുമാർ

തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ‘പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിൻ്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമൻ്റെ പ്രണയഗീതം എന്നിവ […]Read More

Gadgets

വീണ്ടും ചോദ്യപേപ്പർ ചോർന്നതായി സംശയം

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യപേപ്പർ ചോർന്നതായി സംശയം. ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്. ആകെ 40 മാർക്കിൻ്റ ചോദ്യങ്ങളിൽ 32 മാർക്കിൻ്റ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നതായാണ് ആരോപണം. കെഎസ്‌യു ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേപടിയുള്ള ചോദ്യങ്ങൾ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നിരിക്കുന്നത്. ഇത്തരത്തിൽ ചോദ്യങ്ങൾ […]Read More

Gadgets

ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്തെന്ന് സഹോദരൻ ബിപിൻ

മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്തെന്ന് സഹോദരൻ ബിപിൻ. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്. അജിത്തിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെ മരിച്ച സുനീഷിന്റെ മരണത്തെ കുറിച്ച് വിനീത് പറഞ്ഞിരുന്നു. വിനീതിന് ഹെർണിയയുടെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. മറ്റ് പ്രശ്നങ്ങൾ ഇല്ല. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ലെന്നും ബിപിൻ പറഞ്ഞു. എസി അജിത്തിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസിയെ മാറ്റി […]Read More

Gadgets

വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കി. പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന […]Read More

Gadgets

ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ 2020 മുതൽ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുത്തിരുന്നു.Read More

Gadgets

കോളേജ് കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ച നൃത്തം റീക്രിയേറ്റ് ചെയ്ത് ഹരിമോഹനും ഐശ്വര്യയും പുതിയ

കൊച്ചി: പത്ത് വര്‍ഷം കൊണ്ട് ജീവിതത്തിലെ ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കുക സ്വാഭാവികമാണ്.. എന്നാല്‍ തിരുവനന്തപുരം സ്വദേശികളായ ഹരിമോഹന്‍ ദാസിന്റേയും വധു ഐശ്വര്യയുടേയും ജീവിതത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നത് അവരുടെ പ്രണയത്തിന് മാത്രമായിരുന്നില്ല, സൗഹൃദങ്ങള്‍ക്കും കൂടിയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കോളേജ് കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ച നൃത്തം റീക്രിയേറ്റ് ചെയ്തായിരുന്നു ഹരിമോഹനും ഐശ്വര്യയും പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലായിരുന്നു ഇത്. ചെന്നൈ എക്‌സ്പ്രസിലെ ഗാനത്തിനായിരുന്നു നവദമ്പതികളും സുഹൃത്തുക്കളും ചുവടുവെച്ചത്. വേഷത്തിലും ഭാവത്തിലുമുള്ള […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes