ജനങ്ങളാൽ തുടർച്ചയായി തിരസ്‌കരിക്കപ്പെട്ടവരാണ് പാർലമെൻ്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കാത്തത്, പ്രതിപക്ഷത്തെ പരാമർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് തുടക്കം. ഏറെ പ്രത്യേകതയുള്ള സമ്മേളന കാലമാണെന്നും ക്രിയാത്മകമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും പാർലമെന്റ് സമ്മേളത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി മറന്നില്ല. ജനങ്ങളാൽ തുടർച്ചയായി തിരസ്‌കരിക്കപ്പെട്ടവരാണ് പാർലമെൻ്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കാത്തതെന്നും പ്രതിപക്ഷത്തെ പരാമർശിച്ച് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വാർത്ഥതയ്ക്ക് വേണ്ടി ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണെന്നും അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകിയെന്നും മോദി ആരോപിച്ചു. ഇത്തരം പാർട്ടികളെ ജനം തിരിച്ചറിയും. ആരോഗ്യകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നത്. […]Read More

