പാലക്കാട്: തീപാറും ആവേശത്തില്‍ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും […]Read More
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്തുന്നതിനായി വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് 12 മണിക്ക് ഡൽഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂർ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ […]Read More
സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ് വൈ എസ്
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പാദിപ്പിക്കുന്നുവെന്ന് എസ് വൈ എസ് ആരോപിച്ചു. വര്‍ഗ്ഗീയത നിറഞ്ഞ മനസ്സില്‍ നിന്ന് പുറത്ത് വരുന്ന ദുര്‍ഗന്ധ വര്‍ത്തമാനങ്ങള്‍ മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ക്കപമാനമാണെന്നും എസ് വൈ എസ് പറഞ്ഞു. പാണക്കാട് തങ്ങളെ കുറിച്ചുള്ള പുതിയ പ്രസ്താവന വെറുപ്പുല്‍പാദിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ സമൂഹം അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നും എസ് വൈ എസ് പറഞ്ഞു. മുമ്പത്തെ പാണക്കാട് തങ്ങളെ […]Read More
മുതിർന്ന സി.പി.എം. നേതാവ് പി.ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ ആർ.എസ്.എസ്. പ്രവർത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി സംസ്ഥാന സർക്കാർ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സർക്കാർ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി നിയമിച്ചത്. ഹൈക്കോടതി നല്‍കിയ പാനലില്‍ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്. സംസ്ഥാന തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ശർമ്മിള മേരി ജോസഫാണ് ജസ്റ്റിസ് പി. സോമരാജനെ കേരള […]Read More
ഛണ്ഡീഗഡ്: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. വനിത അധ്യാപിക കസേരയിൽ ഇരുന്ന സമയത്ത് പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോംബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സയൻസ് അധ്യാപികയോടായിരുന്നു വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചിരുന്നു. ഇതോടെ അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിച്ചു. ക്ലാസിലെത്തി […]Read More
വാച്ച് ആരാധകർക്കിടയിൽ കാസിയോ എന്ന ജപ്പാനീസ് കമ്പനിക്കുള്ള ആരാധകർ വളരെ വലുതാണ്. സ്മാർട്ട് വാച്ച് തരംഗത്തിനും എത്രയോ മുമ്പ് ഡിജിറ്റൽ സ്‌ക്രീനുമായി എത്തി അത്ഭുതപ്പെടുത്തിയ വാച്ച് നിർമാതാക്കളാണ് കാസിയോ. പഴയ കാസിയോ വാച്ചിന്റെ സ്റ്റെലിലുള്ള സ്മാർട്ട് വാച്ചും കമ്പനി പുറത്തിറക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ കാസിയോയുടെ റെട്രോ സ്റ്റൈലിനെ ഓർമിപ്പിക്കുന്ന പുതിയ സ്മാർട് റിങ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. കാസിയോ റിംഗ് വാച്ച് ഡിസംബർ മുതൽ വിപണിയിൽ എത്തും. മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും പ്രദർശിപ്പിക്കാൻ കഴിയുന്ന ഏഴ് സെഗ്മെന്റ് എൽസിഡി […]Read More
സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരം; പി കെ കുഞ്ഞാലിക്കുട്ടി
പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹം ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഗവണ്‍മെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങള്‍ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്ക്. മുനമ്പം വിഷയത്തിലടക്കം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനമെന്നും ഗവണ്‍മെന്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രക്ഷുബ്ദതയുടെ കാലത്ത് ശിഹാബ് […]Read More
ശബരിമല: സന്നിധാനത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ദര്‍ശനത്തിന് ഇനി പ്രത്യേക പരിഗണന നല്‍കും. മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരിയാണ് അവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നത്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാത്ത പല ഭക്തരും ഫ്‌ളൈ ഓവര്‍ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താലാണ് പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ […]Read More
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സംഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ ആരോപിക്കുന്നു. 60 അംഗ നിയമസഭയില്‍ ഏഴ് സീറ്റുകളാണ് എന്‍പിപിക്കുള്ളത്. എന്‍പിപി പിന്തുണ പിന്‍വലിച്ചത് ബിജെപി […]Read More
ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നായ പുഷ്പ 2വിന്റെ ട്രെയ്‌ലറെത്തി. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയായി വീണ്ടുമൊരിക്കല്‍ കൂടി എത്തുമ്പോള്‍ അപ്പുറത്തുള്ള ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തും അതിശക്തനായി നില്‍പ്പുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ സ്‌ക്രീന്‍സ്‌പേസും സമയവും ഇത്തവണ ഭന്‍വര്‍ സിംഗ് ഷെഖാവത്തിനുണ്ടാകുമെന്ന് ഉറപ്പ് നല്‍കും വിധമാണ് ട്രെയ്‌ലറില്‍ ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനിലും അഭിനയത്തിലുമെല്ലാം തുല്യശക്തികള്‍ തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ സാധ്യതയാണ് ട്രെയ്‌ലര്‍ തുറന്നുവെക്കുന്നത്. പുഷ്പ 1 ഒരു ഇന്‍ട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് […]Read More

