കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമത മുന്നണി വിജയിച്ചതില്‍ പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്‍. ചേവായൂരില്‍ കെ സുധാകരന്‍ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. സഹകരണ മേഖലയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. കരുവന്നൂരില്‍ 132 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തു. കരുവന്നൂര്‍ ബാങ്ക് പഴയതുപോലെ ഇപ്പോള്‍ കരുത്താര്‍ജിച്ചു മുന്നോട്ടു പോവുകയാണെന്നും ചേവായൂര്‍ വിഷയത്തില്‍ പരാതി […]Read More
പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോളാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണന്നും മുഖ്യമന്ത്രി പറഞ്ഞു. […]Read More
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലത്തിൽ ശ്രേയസ് അയ്യരിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തുമെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. ‘കഴിഞ്ഞ ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിക്കുമ്പോൾ ശ്രേയസ് അയ്യരായിരുന്നു അവരുടെ നായകൻ. വീണ്ടും ശ്രേയസ് ലേലത്തിലേക്ക് പോകുമ്പോൾ കൊൽക്കത്ത വീണ്ടും ശ്രേയസിനായി രംഗത്തെത്തിയേക്കും. കൊൽക്കത്ത അങ്ങനെ ചെയ്തില്ലെങ്കിൽ ഡൽഹി ശ്രേയസിനായി രംഗത്തെത്തുമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ കഴിഞ്ഞ […]Read More
കൊച്ചി: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണെന്നും കണ്ടകശനി കൊണ്ടേ പോകൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ കൊണ്ടു നടക്കാൻ മാത്രം അധഃപതിച്ചോ കോൺഗ്രസ്സും മുസ്ലിം ലീഗുമെന്നും അവർ ചോദിച്ചു. മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചുകൊച്ചു പാർട്ടികൾ ഉണ്ടെന്നും അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കുമെന്നും പത്മജ കുറിച്ചു. 20-ാം തീയതി കഴിഞ്ഞാൽ […]Read More
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. ‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്’, കെ മുരളീധരന്‍ പറഞ്ഞു. ഒരു നേതാവ് പാര്‍ട്ടി […]Read More
മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. 14 പേരടങ്ങുന്ന സംഘം താവളമടിച്ചിട്ടുണ്ട്. സന്തോഷിനെതിരെ തമിഴ് നാട്ടില്‍ 18 കേസും കേരളത്തില്‍ എട്ട് കേസുകളുമുണ്ട്. മോഷണത്തില്‍ സ്ത്രീകളുടെ പങ്ക് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാത്രം ആശ്രയിക്കാനാവുമായിരുന്നില്ല. വീട്ടുകാർ ആരും പ്രതികളില്‍ ആരെയും കണ്ടിരുന്നില്ല. കുറുവാസംഘത്തിന്റെ അകത്തുതന്നെയുള്ള സ്പർധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന സന്തോഷ് സെല്‍വത്തിലെത്തിയതെന്നും ആലപ്പുഴ ഡിവൈ.എസ്.പി. […]Read More
സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം; ചില തീരുമാനങ്ങൾ എടുക്കുന്നതും, രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്ന്
തിരുവനന്തപുരം: സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം പുരപ്പുറത്തു കയറി നിന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് വി ഡി സതീശൻ. ചില തീരുമാനങ്ങൾ എടുക്കുന്നതും, ചില കാര്യങ്ങൾ രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സന്ദീപിനെ കൊണ്ടുവരാൻ നേരത്തേ തീരുമാനിച്ചിരുന്നു. സിപിഐഎം ഗുഡ് സർട്ടിഫിക്കറ്റ് നൽകട്ടെ എന്ന് കരുതി കാത്തിരുന്നതാണ്. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്നാണ് സിപിഐഎമ്മിൽ എല്ലാവരും പറഞ്ഞത്. കോൺഗ്രസിൽ ചേർന്നപ്പോൾ ബാബരി മസ്ജിദ് ഒക്കെ പ്രശ്നമായി. സന്ദീപ് സിപിഐഎമ്മിൽ ചേർന്നിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. സ്വയം പരിഹാസ്യനാവുകയാണ് […]Read More
ജെമിനി എഐ മോഡൽ കരുത്ത് പകരുന്ന ഒരു പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ഗൂഗിൾ ഡോക്‌സിൽ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ഡോക്സിലെ ഫുൾ ബ്ലീഡ് കവർ ചിത്രങ്ങളും ഗൂഗിൾ സ്ലൈഡിലെ എഐ ജനറേറ്റഡ് ഇമേജുകളും അടുത്തിടെ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ചർ ഗൂഗിൾ ഡോക്സിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിനെക്കാളും ഡീറ്റെയ്ലായി ഇപ്പോൾ നിങ്ങൾക്ക് ആളുകളുടെയും ലാൻഡ്‌സ്‌കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനാകുമെന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ഗൂഗിൾ ബ്ലോഗ് പോസ്റ്റ് വഴി […]Read More
കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയില്‍ നാളെ ഹർത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് […]Read More
മലപ്പുറം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍. ‘വെൽകം ബ്രോ’ എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ സന്ദീപിനെ സ്വാഗതം ചെയ്തത്. ഫേസ്ബുക്കിൽ സന്ദീപിൻ്റെ ചിത്രത്തിൻ്റെ തലക്കെട്ടായി ആണ് ‘വെൽകം ബ്രോ’ എന്ന് എഴുതിയിരുന്നത്. സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. സന്ദീപ് വാര്യരുടെ മനസ് മാറിയാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്നായിരുന്നു സാദിഖലി ശിഹാബ് […]Read More

