വ്യാജ വോട്ട് വിവാദം; ക്രമക്കേട് ഉണ്ടെങ്കില്‍ പ്രത്യേക പട്ടിക ഉടനുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍
പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര. വ്യാജ വോട്ട്, ഇരട്ട വോട്ട് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും കൃത്യമായി അന്വേഷിച്ചുവരികയാണ്. ക്രമക്കേട് ഉണ്ടെങ്കില്‍ പ്രത്യേക പട്ടിക ഉടനുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് വ്യക്തമായാല്‍ പ്രത്യേക പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് കളക്ടർ പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഓഫീസ് തലത്തിലും കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ണമായി […]Read More

