Latest News

Gadgets

പ്രശാന്തിനെ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിലക്കി ജയതിലക്; ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: സസ്പെൻഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് ഐഎഎസിനെ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിലക്കി അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസ്. പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജയതിലക് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. എസ് സി, എസ് ടി വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തിന് ഫയല്‍ കൈമാറരുതെന്നും നേരിട്ട് ഫയലെത്തിക്കണമെന്നും ജയതിലക് ഓഫീസ് ഉത്തരവായി ഇറക്കി. ഫയലില്‍ എന്‍ പ്രശാന്ത് ഐഎഎസ് അഭിപ്രായം എഴുതേണ്ടെന്നായിരുന്നു നിര്‍ദേശം. മാര്‍ച്ച് മാസം ഏഴാം തീയതി ജയതിലക് […]Read More

Gadgets

ദ്വിരാഷ്ട്ര പരിഹാരചർച്ചകളിലൂടെ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം; പിന്തുണയുമായി എസ് ജയശങ്കർ

ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാൻ സൗദി അറേബ്യ ഒരു സുപ്രധാന രാജ്യമാണെന്ന് ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗാസയിലെ സംഘർഷം. ഭീകരവാദത്തെ ഇന്ത്യ […]Read More

Gadgets

സതീശൻ്റെ പൊങ്ങച്ചം 23 ന് അവസാനിക്കും, പാലക്കാട് 10000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കും;

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പൊങ്ങച്ചം 23ന് അവസാനിക്കുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. മുൻ എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ പാലക്കാട്ടെത്തുന്നത് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ വ്യക്തമാക്കി. വി ഡി സതീശൻ നടത്തിയ പ്രസ്താവനകളോട് മറുപടി പറയുകയായിരുന്നു സരിൻ. ‘ഇ പിയുടെ പുസ്തക വിവാദത്തിന് പിന്നില്‍ വി ഡി സതീശനാണ്. വിവാദത്തിന് പിന്നില്‍ സതീശൻ ഗുഢാലോചന നടത്തിയിട്ടുണ്ട്. പുസ്തകത്തിലെ പരാമർശങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. ഇ പി പാലക്കാട്ട് പ്രചാരണത്തിന് എത്തുന്നത് നേരത്തെ തീരുമാനിച്ചതാണ്. […]Read More

Gadgets

പോളിംഗ് കുറഞ്ഞത് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ, വയനാട്ടിൽ ഭൂരിപക്ഷം കൂടുമെന്ന് വി.ഡി സതീശൻ

വയനാട്ടില്‍ പോളിംഗ് കുറഞ്ഞത് യു ഡി എഫ് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രിയങ്കക്ക് 2019ല്‍ രാഹുല്‍ ഗാന്ധി നേടിയതിനെക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ, എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാം. എങ്കിലും പോളിംഗ് കുറഞ്ഞത് വിശദമായി പരിശോധിക്കുമെന്നും സതീശന്‍ പ്രതികരിച്ചു. വയനാട്ടില്‍ യു ഡി എഫ് ക്യാമ്പിനെക്കാള്‍ കൂടുതല്‍ വോട്ട് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ കുറഞ്ഞതായി മുസ്‌ലിം ലീഗ് നേതാവ് പി […]Read More

Gadgets

പാലക്കാട് പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും; ഇ പി ജയരാജൻ

കണ്ണൂർ: പാലക്കാട് പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കും സിപിഐഎമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇപിയുടെ പ്രതികരണം. വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊർണൂരിൽ ഇറങ്ങിയ ശേഷം കാർ മാർഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും.  പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള […]Read More

Gadgets

ആത്മകഥാ വിവാദത്തില്‍ പാര്‍ട്ടി ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കും

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ഇ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് വോട്ടഭ്യര്‍ത്ഥിക്കാനാണ് ഇ പി പാലക്കാട്ടേക്ക് എത്തുന്നത്. പി സരിന്‍ […]Read More

Gadgets

രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിനായി ഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് റിക്രൂട്ട്മെന്റും പ്രത്യേക പരിശീലന തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന ബറ്റാലിയന് ആണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ ആണ് തീരുമാനം. വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സേനയെ വിന്യസിക്കാനാണ് സർക്കാർ തീരുമാനം ഇത് കണക്കിലെടുത്താണ് പുതിയ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അംഗീകാരം നൽകിയിരിക്കുന്നത്. സീനിയർ കമാൻഡൻ്റ് […]Read More

Gadgets

വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടില്‍ പോളിങ്ങിൽ ഇടിവ്, ചേലക്കരയിൽ പോളിങ് ശതമാനം ഉയരാൻ സാധ്യത

കല്‍പറ്റ/ചേലക്കര: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.29 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം. വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് […]Read More

Gadgets

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകണോ?, എങ്കിൽ സര്‍ക്കാരിന് ഫീസ് നല്‍കണം

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകണമെങ്കില്‍ ഇനിമുതല്‍ സിംബാബ്‍വെയില്‍ സര്‍ക്കാരിന് ഫീസ് നല്‍കണം. 50 ഡോളറാണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. വാട്സ്ആപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാരും ലൈസന്‍സിനായി രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിര്‍ത്തുന്നതിനും നിയമം നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ […]Read More

Gadgets

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. വോട്ടെടുപ്പിൽ പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം. അഡ്വ. കെ കെ രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി. എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ നിന്ന് നീക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൻറേതായിരുന്നു തീരുമാനം. തുടർന്ന് അഡ്വ. കെ കെ രത്‌നകുമാരിയെയാണ് പുതിയ ജില്ല […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes