Latest News

Gadgets

ആത്മകഥാ വിവാദം; ഡിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഇ പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഇ പി ജയരാജന്‍. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇ പി ഡിസിയെ പരാമര്‍ശിക്കുന്നില്ല. തന്റെ ആത്മകഥയിലെ ഉള്ളടക്കങ്ങള്‍ എന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത കൊടുത്തുവെന്നും എന്നാല്‍ തന്റെ ആത്മകഥ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തില്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറയുന്നു. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ […]Read More

Gadgets

ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് ഇ പി നേരത്തേ അറിയിച്ചിരുന്നു. വിവാദത്തില്‍ ഇ പി അതൃപ്തിയറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. […]Read More

Gadgets

കോഹ്‌ലിക്കെതിരായ റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബ്രെറ്റ് ലീ

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ചുള്ള റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ. റിക്കി പോണ്ടിങ് ചെയ്തത് മണ്ടത്തരമാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹതാരം കൂടിയായ ലീ പറയുന്നത്. വിമര്‍ശനങ്ങള്‍ വിരാട് കോഹ്‌ലിയുടെ ഉള്ളിലെ തീ ആളിക്കത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലീ. ‘വിരാട് കോഹ്‌ലിയുടെ ഫോമിനെ വിമര്‍ശിച്ചത് റിക്കി പോണ്ടിങ് ചെയ്ത മണ്ടത്തരമായിരുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് റിക്കീ? നിങ്ങളുടെ വിമര്‍ശനം കോഹ്‌ലിയുടെ ഉള്ളിലെ തീ ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. കോഹ്‌ലി ലോകോത്തര […]Read More

Gadgets

പൊന്നാനി പീഡന കേസ്; പുതിയ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

മലപ്പുറം: പൊന്നാനിയിലെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പുതിയ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലാണ് പുതിയ തീരുമാനമെടുക്കേണ്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സിംഗിൾ ബെഞ്ച് മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും നിലനിൽക്കുന്നതല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മജിസ്‌ട്രേറ്റിൽ […]Read More

Gadgets

ഇ പി ജയരാജന്റെ ആത്മകഥ കാലത്തിന്റെ കണക്ക് ചോദിക്കലാണെന്ന് കെ സുധാകരന്‍

കണ്ണൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ കാലത്തിന്റെ കണക്ക് ചോദിക്കലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഡി സി ബുക്‌സ് വളരെ വിശ്വസ്തമായ സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ അകത്ത് നിന്നും അനാവശ്യമായ അപഖ്യാതികളും […]Read More

Gadgets

ആത്മകഥാ വിവാദത്തില്‍ അതൃപ്തി, കാണിച്ചത് തെമ്മാടിത്തരം; ഇ പി ജയരാജന്‍

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ അതൃപ്തിയറിയിച്ച് ഇ പി ജയരാജന്‍. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്‌സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ‘മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്. ഡിസി ബുക്സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ്‌ ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് […]Read More

Gadgets

പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി പറഞ്ഞ

തൃശൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബൽറാം. പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ നാം കേട്ടതാണെന്നും ഇനി മറുപടി പറയേണ്ടത് ഡിസി ബുക്‌സ് ആണെന്നും വി ടി ബൽറാം പ്രതികരിച്ചു. ഇ പി ജയരാജന്‍ പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യത കേരളത്തിന് ഒരുപാട് വട്ടം മനസിലായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് […]Read More

Gadgets

പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി ജയരാജൻ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപി വളരെ നിഷ്‌കളങ്കനായ വ്യക്തിയാണ്. ഇപി എഴുതിയ പുസ്തകം ശരി അല്ല എന്ന് പറയാന്‍ ആളല്ല. ഡിസി ബുക്‌സ് പോലൊരു സ്ഥാപനം അദ്ദേഹം പറയാത്തത് എഴുതാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ് ഇപി ജയരാജന്‍ ഇതൊക്കെ ഇപ്പോള്‍ നിഷേധിക്കുന്നത്. പുസ്തകം ഇറങ്ങാതിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കാലത്തേക്ക് തടഞ്ഞു […]Read More

Gadgets

പുസ്തക വിവാദം; ഇ പി ജയരാജന്റെ പ്രതികരണത്തോടെ അവസാനിക്കണമായിരുന്നുവെന്ന് ടി പി രാമകൃഷ്ണൻ

പാലക്കാട്: ഇ പി ജയരാജന്റെ പുസ്തക വിവാദം അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അവസാനിക്കണമായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയം വീണ്ടും ചർച്ചയാക്കുന്ന മാധ്യമങ്ങളുടെ സമീപനം സദുദ്ദേശപരമല്ല. പാലക്കാട്ടേയും ചേലക്കരയിലെയും എൽഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇ പി പറയാത്ത കാര്യങ്ങൾ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ടി പി രാമകൃഷ്ണൻ പറ‍ഞ്ഞു. പ്രകാശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഇപിയാണ്. ഇപി മനപ്പൂർവ്വം പ്രചാരവേല സൃഷ്ടിക്കില്ല. ഇപി പറയുന്നതാണോ പ്രസാദകർ […]Read More

Gadgets

ആത്മകഥാ വിവാദം; ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് ‘തോന്നിവാസം’ എഴുതി പാർട്ടിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes