Latest News

Gadgets

‘കട്ടൻചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ല; ഡിസി ബുക്ക്സ്

തിരുവനന്തപുരം: വിവാദ കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് വിശദീകരിച്ചു. സംസ്ഥാനത്ത് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജൻ ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും […]Read More

Gadgets

പുസ്തക വിവാദം; താൻ എഴുതിയിട്ടില്ലെന്ന് ഇ.പി, കവർ പോലും തീരുമാനിച്ചില്ല

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ […]Read More

Gadgets

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി

തേനി: തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടണ്‍ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി. ഇടുക്കിയിലെ അതിർത്തി ജില്ലയായ തേനിയിലെ ബോഡി നായ്ക്കന്നൂരില്‍ നിന്നാണ് അരി പടികൂടിയത്. തമിഴ്നാട് സർക്കാർ നല്‍കുന്ന റേഷൻ അരി വ്യാപകമായി പൂഴ്ത്തിവെച്ച്‌ കരിഞ്ചന്തയില്‍ എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്താൻ തമിഴ്നാട് ഭക്ഷ്യ വിതരണ വിഭാഗത്തിലെ ഫ്ലയിങ് സ്ക്വാഡ് പരിശോധന കർശനമാക്കിയിരുന്നു. ഈ സംഘമാണ് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടണ്‍ അരി […]Read More

Gadgets

മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തതനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ എട്ട് ജില്ലകള്‍ക്കാണ് യെല്ലോ അലേർച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് […]Read More

Gadgets

‘പാർട്ടി എന്നെ മനസിലാക്കിയില്ല’; വീണ്ടും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി ജയരാജൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി വീണ്ടും ഇ.പി ജയരാജൻ രംഗത്ത്. ആത്മകഥയിലെ ചില ഭാഗങ്ങളാണ് ഇത്തവണ വിവാദമുണ്ടാക്കുന്നത്. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ പ്രചരിക്കുന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇ.പി പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ദിനപത്രമാണ് ഇ.പിയുടെ ആത്മകഥയുടെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചില ഭാഗങ്ങൾ പുറത്തുവിട്ടത്. കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് […]Read More

Gadgets

ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങി അഗ്രഹാര വീഥികൾ; കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മൂന്ന് നാൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് 3 രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക. കൽപ്പാത്തി രഥോത്സവം പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു […]Read More

Gadgets

ഉപതെരഞ്ഞെടുപ്പ്; വയനാട്ടിലും ചേലക്കരയിലും വിധിയെഴുത്ത്, പോളിങ് ആരംഭിച്ചു

വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. 14,71,742 വോട്ടർമാരാണ് […]Read More

Gadgets

ആദ്യമായല്ല മേജർ മുകുന്ദ് വരദരാജനെക്കുറിച്ച് ഒരു സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ

ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതം മനോഹരവും വൈകാരികവുമായി സിനിമയില്‍ വരച്ചുകാട്ടുന്നതായാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇത് ആദ്യമായല്ല മേജർ മുകുന്ദ് വരദരാജനെക്കുറിച്ച് ഒരു സിനിമയിൽ പ്രതിപാദിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു സിനിമയിൽ മേജർ മുകുന്ദിനെക്കുറിച്ച് പരാമർശമുണ്ടായിട്ടുണ്ട്, അതും ഒരു മലയാളം സിനിമയിൽ. 2015ൽ മേജർ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന സിനിമയിൽ മേജർ മുകുന്ദ് […]Read More

Gadgets

മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മുനമ്പത്ത് നടക്കുന്നത് ജീവിക്കാനുള്ള സമരമാണ്. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ഭീഷണിപ്പെടുത്തുന്നവര്‍ ചെയ്യുന്നത് വലിയ അനീതിയാണ്. ഈ പ്രശ്‌നം വളരെയേറെ നീണ്ടുപോയിരിക്കുന്നു. പലരും വിഷയം മുതലെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇനിയും വിഷയം നീട്ടിക്കൊണ്ടു പോകരുത്. പ്രശ്‌നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ […]Read More

Gadgets

ആപ്പിളിൻ്റെ ഹൈപെർഫോമൻസ് ബഡ്ജറ്റ് ഐഫോൺ മാർച്ചിൽ

ഐഫോൺ SE 4ൻ്റെ ലോഞ്ചിനായി ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. മാർച്ചിൽ ഐഫോൺ SE 4ൻ്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫോണിൻ്റെ ക്യാമറ മൊഡ്യൂളുകളുടെ വൻതോതിലുള്ള ഉത്പാദനം എൽജി ഇന്നോടെക് ഈ വർഷം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16ൻ്റെ അടക്കം സൂം മൊഡ്യൂൾസും നിർമ്മിച്ചത് എൽജി ഇന്നോടെക് ആയിരുന്നു. ഐഫോണുകളുടെ ലോഞ്ചിൻ്റെ ഏകദേശം മൂന്ന് മാസം മുമ്പ് എൽജി ഇന്നോടെക് സാധാരണയായി ഐഫോണുകളുടെ ക്യാമറ ഭാഗങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്നാണ് സൂചന. സൂചന ശരിയാണെങ്കിൽ മാർച്ച് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes