Latest News

Gadgets

സമ്മേളനത്തിന് എത്തിയില്ല; ആയിഷ പോറ്റിയെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

കൊല്ലം: പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. രണ്ടാം ദിവസമെങ്കിലും അയിഷാപോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിനുശേഷം അയിഷാപോറ്റിയോടു പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ അയിഷാപോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു […]Read More

Gadgets

ജൽ ജീവൻ മിഷൻ പദ്ധതി എല്ലാ വീടുകളിലേക്കെത്തിക്കും; സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട്ടുകാരുടെ സ്വപ്നമായ ടൗൺ ഹാൾ നവീകരണം സമയത്തിന് നടത്താതെ അനാസ്ഥ കാട്ടിയത് ഷാഫി പറമ്പിൽ എംഎൽഎയെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പല സമയത്തും ഫണ്ട് നൽകാതെയും, അനുമതികൾ സമയത്ത് വാങ്ങാതെയും ടൗൺ ഹാൾ നവീകരണം ഷാഫി വൈകിപ്പിക്കുകയായിരുന്നുവെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ടൗൺ ഹാൾ നവീകരണം. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ് ഇവിടം. ടൗൺ ഹാളിനെ ഈ സ്ഥിതിയിലാക്കിയത് എംഎൽഎയുടെ മെല്ലെപ്പോക്കാണെന്നാണ് സി കൃഷ്ണകുമാറിന്റെ ആരോപണം. 2014ൽ ആണ് ഷാഫി […]Read More

Gadgets

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീ​ഗ് നേതാവ് കെ എം ഷാജി

മലപ്പുറം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീ​ഗ് നേതാവ് കെ എം ഷാജി. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം. തങ്ങൾക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുർബലതയായി കണ്ട് മെക്കിട്ട് കേറാൻ വന്നാൽ ട്രൗസർ ഊരുമെന്നും ലീ​ഗ് നേതാവ് പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് രൂക്ഷ വിമർശനം. ‘ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് […]Read More

Gadgets

ബൈക്ക് അപകടം; എറണാകുളത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍(19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.Read More

Gadgets

ഉത്തര്‍പ്രദേശിലെ മെഡിക്കൽ കോളേജിലെ തീപിടുത്തം; രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ ഇതു വരെ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. സംഭവത്തിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. അപകടത്തിന്റെ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജ്യുഡീഷ്യൽ അന്വേഷണവും പൊലീസ്, ഫയർഫോഴ്സ് വകുപ്പുകളുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ന്യൂബോൺ സെപ്ഷ്യൽ കെയർ […]Read More

Gadgets

പാലക്കാടിൻ്റെ മെഡിക്കൽ കോളേജിനെ നെക്സ്റ്റ് ലെവലിലേക്ക് ഉയർത്തും; രാഹുൽ

പാലക്കാട്: പാലക്കാട് വിജയം കൈവരിച്ചാൽ വിവിധ തരം പദ്ധതികൾ കൊണ്ടുവരുമെന്ന് വാ​ഗ്ദാനം നൽകി യു ഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാടിൻ്റെ മെഡിക്കൽ കോളേജിനെ നെക്സ്റ്റ് ലെവലിലേക്ക് ഉയർത്തുക, പാലക്കാട് കായിക പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരം ഉള്ള സ്റ്റേഡിയം, പാലക്കാട് നൈറ്റ് ലൈഫിനായുള്ള പദ്ധതി, ടൂറിസം പ്ലസ്സ് അ​ഗ്രികൾച്ചർ റിലേറ്റ് ചെയ്ത പദ്ധതി എന്നിവയാണ് രാഹുൽ പാലക്കാടിന് നൽകുന്ന വാ​ഗ്ദാനങ്ങൾ. കോൺഗ്രസ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പാലക്കാട് യുഡിഎഫിൻ്റെ കോട്ടയാണെന്നും മതേതര മുന്നണിക്ക് സ്വാധീനമുള്ള സ്ഥലമാണെന്നും രാഹുൽ […]Read More

Gadgets

വ്യാജ വോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

പാലക്കാട്: പാലക്കാട് വ്യാജ വോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറുക. പാലക്കാട് വ്യാപകമായി ചേര്‍ത്ത വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ കളക്ടര്‍ ഇടപെടുകയായിരുന്നു. വ്യാജ വോട്ട് കണ്ടെത്തിയ ബൂത്തുകളിലും, ഓഫീസ് തലത്തിലും വിശദമായ അന്വേഷണം നടത്താനായിരുന്നു കളക്ടറുടെ നിർദ്ദേശം. ഇരട്ട വോട്ട് വിവാദത്തെ തുടര്‍ന്ന് എല്ലാ ബൂത്തുകളിലും പരിശോധന നടന്നിരുന്നു. തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുമായിരുന്നു അന്വേഷണം നടത്താന്‍ നിര്‍ദേശം […]Read More

Gadgets

G20 ഉച്ചകോടി; പ്രധാനമന്ത്രി ബ്രസീലിൽ, വൻ സ്വീകരണം

റിയോ ഡി ജെനീറോ: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. റിയോ ഡി ജെനീറോയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്‌. ‘നീതിയുക്തമായ ലോകവും സുസ്ഥിര ഭൂമിയും’ എന്നതാണ് ബ്രസീൽ ഉച്ചകോടിയുടെ പ്രമേയം. ഡൽഹി ഉച്ചകോടിയിൽ തുടക്കമായ ഗ്ലോബൽ സൗത്ത് ശക്തിപ്പെടുത്തലിൻറെ തുടർച്ചയാണ് റിയോ ഡി ജെനീറോയിൽ പ്രതീക്ഷിക്കുന്നത്. ബ്രസീൽ പ്രസിഡൻറ് ലുല ഡിസിൽവയുമായി നരേന്ദ്രമോദി ചർച്ച നടത്തും. നൈജീരിയ, ഗയാന റിപ്പബ്ലിക്കുകൾ സന്ദർശിച്ച ശേഷമാണ് നരേന്ദ്രമോദി റിയോയിലെത്തുന്നത്. ഡൽഹി ഉച്ചകോടിയുടെ ആതിഥേയൻ എന്ന നിലയിൽ ബ്രസീലിൽ […]Read More

Gadgets

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ പത്തനംതിട്ട പൊലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂൾ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സഹപാഠികളിൽ നിന്ന് മാനസിക പീഡനമുണ്ടായെന്ന് സഹോദരൻ പറഞ്ഞു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയിൽ […]Read More

Gadgets

ലേഡി സൂപ്പർ സ്റ്റാർ @40; പിറന്നാൾ സമ്മാനവുമായി നെറ്റ്ഫ്ലിക്സ് – വിവാദ ഡോക്യുമെന്ററി

വിവാദങ്ങൾക്കൊടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിം​ഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിം​ഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത്. 2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes