Latest News

Gadgets

ആത്മകഥാ വിവാദം; പാര്‍ട്ടി ഇ പിയുടെ നിലപാടിനൊപ്പമാണെന്ന് ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഷയത്തില്‍ പാര്‍ട്ടി ഇ പിയുടെ നിലപാടിനൊപ്പമാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി ആത്മകഥ എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. വിവാദം അദ്ദേഹം നിഷേധിക്കുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടക്കട്ടെ. പാര്‍ട്ടി അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് […]Read More

Gadgets

ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; കേന്ദ്രം

ഡല്‍ഹി: ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കത്ത് നല്‍കി. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫിന്റേയും എന്‍ഡിആര്‍എഫിന്റേയും മാനദണ്ഡങ്ങള്‍ […]Read More

Gadgets

സാമൂഹ്യ രാഷ്ട്രീയ സേവന രംഗത്ത് സരിന് മനസ് ഇടതുപക്ഷ മനസെന്ന് ഇ പി

പാലക്കാട്: സാമൂഹ്യ രാഷ്ട്രീയ സേവന രംഗത്ത് ഡോ. സരിന് മനസ് ഇടതുപക്ഷ മനസെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. പാവപ്പെട്ടവരോടും, തൊഴിലാളികളോടുമെല്ലാം ഇണങ്ങി അവരുടെയെല്ലാം സ്വീകാര്യത നേടിയെടുത്തുകൊണ്ടാണ് യുവത്വത്തിലേക്ക് സരിൻ പ്രവേശിച്ചത്. അപ്പോഴൊക്കെ അദ്ദേഹത്തിൻറെ മനസിൽ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്തയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് പഠിച്ച് മിടുക്കനായി. കോഴിക്കോട് […]Read More

Gadgets

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ 70% കുറഞ്ഞു; കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(എ) റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായി കേന്ദ്രസർക്കാർ. 2019ലാണ് ജമ്മുവിൽ ആർട്ടിക്കിൾ 370 റദ്ധാക്കിയത്. കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പാർലമെന്ററി സ്റ്റാൻഡിങ് കൗൺസിലിന് മുന്നിൽ കണക്കുകൾ സഹിതമാണ് വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 നിർത്തലാക്കിയതിന് പിന്നാലെ മേഖലകളൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിരുന്നു. അതിന് ശേഷം കേന്ദ്രത്തിന് കീഴിലായിരുന്നു പ്രദേശത്തിന്റെ സുരക്ഷയും ഉത്തരവാദിത്തവും. 2019-ൽ ജമ്മുകശ്മീരിൽ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇപ്പോളത് പതിനാലിൽ താഴെയാണ്. ഭീകരവാദപ്രവർത്തനങ്ങളായി 2019ൽ 286 […]Read More

Gadgets

ജാൻസനായി ഇനി ഐപിഎൽ ടീമുകൾ 10 കോടി കൂടുതൽ മുടക്കേണ്ടി വരുമെന്ന് സ്റ്റെയ്ൻ

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയെങ്കിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നേടിയത്. അതിൽ പ്രധാനമായിരുന്നു മാർക്കോ ജാൻസന്റെ പ്രകടനം. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ സഞ്ജുവിനെ, നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്താക്കാൻ ഇന്നലെ ഈ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർക്ക് കഴിഞ്ഞു. പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജുവിനെ ഡക്കിന് പുറത്താക്കിയത് ജാൻസനായിരുന്നു. സഞ്ജുവിനെതിരെ മാത്രമല്ല, ഇന്നലെ എല്ലാ ഇന്ത്യൻ ബാറ്റർമാർക്കുമെതിരെ […]Read More

Gadgets

സ്വപ്ന സുരേഷിൻ്റെ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യം പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹരജി നല്‍കിയത്. കേസിനെക്കുറിച്ച്‌ തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന്‍ ദാസിന്റെ ഹരജി. സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി […]Read More

Gadgets

ആഗോളതലത്തില്‍ നമ്പര്‍ വണ്‍ സീരിസായി ‘സിറ്റാഡൽ ഹണി ബണ്ണി’

ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത സീരീസാണ് ‘സിറ്റാഡൽ ഹണി ബണ്ണി’. വരുൺ ധവാൻ, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിസ് ആഗോളതലത്തില്‍ നമ്പര്‍ വണായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കിട്ട് സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചിരിക്കുന്നത്. ‘ചാരന്മാർ കേവലം കോഡുകള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ തകര്‍ക്കും. അവർ റെക്കോർഡുകൾ തകർക്കുന്നു. […]Read More

Gadgets

ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നത്; എം എം ഹസ്സൻ

പാലക്കാട്: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നതെന്ന് എം എം ഹസ്സൻ പറഞ്ഞു. കുറേക്കാലമായി ജയരാജൻ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അർഹതപ്പെട്ട പാർട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചുവെന്നും ഇങ്ങനെ ഒരുപാട് സംഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടെന്നും എം എം ഹസ്സൻ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള ഭരണം വന്നില്ല എന്നുള്ളത് നിരന്തരം പറഞ്ഞതാണ്. സരിൻ പാലക്കാട് സ്ഥാനാർത്ഥിയായത് […]Read More

Gadgets

സരിന്‍ പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരൻ; ഇ പി ജയരാജൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് […]Read More

Gadgets

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!

ന്യൂഡൽഹി: സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നായ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനിയും അവസരം. നികുതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാൻ പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡ് ഉള്ളവരെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന നിർദേശം. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും നികുതി വിവരങ്ങൾ ശേഖരിക്കുന്നതിനും പാൻ കാർഡ് ഉടമകൾ പാൻ ആധാറുമായി ബന്ധിപ്പിക്കണം. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31 ആണ്. ഈ കാലയളവിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes