Latest News

Gadgets

ഭരണഘടനാ വിരുദ്ധ പരാമര്‍ശം, മന്ത്രി സജി ചെറിയാന് തിരിച്ചടി; പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കുറവ് വന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ല; കെ

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കുറവ് വന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. യുഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വന്നിട്ടില്ല. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ ആരും സംഘർഷം പ്രതീക്ഷിക്കേണ്ട. തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ ​രണ്ടാം പൗരനായി തങ്ങൾ കാണില്ലെന്നും പാർട്ടിയിൽ സ്പർദ്ധ ഉണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് […]Read More

Gadgets

വിവാഹമോചന പോസ്റ്റിനൊപ്പം ഹാഷ്ടാഗ്; എആർ റഹ്മാനെതിരെ സോഷ്യൽ മീഡിയ

വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആർ റഹ്മാൻ എക്സിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമർശനം. കുറിപ്പിനൊടുവിൽ റഹ്മാൻ ചേർത്ത ഹാഷ്ടാഗിനെതിരെയാണ് വിമർശകർ രംഗത്തെത്തിയത്. #arrsairaabreakup എന്നാണ് റഹ്‌മാൻ പങ്കുവെച്ച ടാഗ്. സ്വന്തം വിവാഹ മോചന വിവരം അറിയിക്കാൻ ആരെങ്കിലും ഹാഷ്ടാഗ് സ്വന്തമായി ഉണ്ടാക്കുമോയെന്നാണ് വിമർശകർ റഹ്‌മാന്റെ കമന്റ് ബോക്സിൽ ചോദിക്കുന്നത്. വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാൻ ആവശ്യപ്പെടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നു. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെൻഡുണ്ടാക്കുന്നുവെന്ന് ഒരാൾ […]Read More

Gadgets

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണം; എഐ സാങ്കേതിക വിദ്യയുമായി ഗൂഗിൾ

ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണ ദുരന്തം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിതിഷ്ടിതമായ പദ്ധതിയുമായി ഗൂഗിൾ. ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന എഐ- അധിഷ്ഠിത പരിഹാരമായ എയർ വ്യൂ+ സംവിധാനമാണ് ഇന്ത്യയെ സഹായിക്കുന്നതിനായി ഗൂഗിൾ അവതരിപ്പിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ ഈ നൂതന ഉപകരണം തത്സമയ ഡാറ്റ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പ്രയോജനപ്രദമാണ് ഇത്. കൃത്യമായ വായു ഗുണനിലവാര സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിന് പ്രാദേശിക കാലാവസ്ഥാ സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന Google […]Read More

Gadgets

സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. പഞ്ചാഗ്‌നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 2022ൽ റിലീസ് ചെയ്ത […]Read More

Gadgets

സംഘര്‍ഷം ഒഴിവാക്കാനാണ് വോട്ട് ചെയ്യാതിരുന്നത്; ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം

പാലക്കാട്: വോട്ട് ചെയ്താല്‍ തടയുമെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ വ്യാമോഹമാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസന്‍. വോട്ട് ചെയ്യാനെത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷം ഒഴിവാക്കാനാണ് വോട്ട് ചെയ്യാതിരുന്നത്. അനാവശ്യ വിവാദം ഒഴിവാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ട വോട്ട് ആരോപണം ഹരിദാസന്‍ നേരിട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റിനെതിരായ ഇരട്ട വോട്ട് ആരോപണം പാലക്കാട് ബിജെപിക്ക് […]Read More

Gadgets

പാലക്കാട്ടെ ജനം വിധിയെഴുതി; പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ

കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 70.51 ശതമാനമാണ് പോളിങ്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പോളിംഗിൻ്റെ ആദ്യഘട്ടങ്ങളിൽ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകൾ സംഘർഷഭരിതമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ബൂത്തുകളിലെത്തിയത് ചോദ്യം ചെയ്ത് ബിജെപി, സിപിഎം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.  വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ […]Read More

Gadgets

നായിക മീനാക്ഷി ചൗധരിയും നടൻ സുഷാന്തും വിവാഹിതരാകുന്നുവെന്ന് അഭ്യൂഹം; കഴമ്പില്ലെന്ന് നടി

തെന്നിന്ത്യൻ നായിക മീനാക്ഷി ചൗധരിയും അക്കിനേനി കുടുംബാംഗവും നടനുമായ സുഷാന്തും വിവാഹിതരാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ആ അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്ന് നടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഈ അഭ്യൂഹങ്ങൾ എവിടെ നിന്ന് ആരംഭിച്ചുവെന്ന് തനിക്ക് അറിയില്ല. എന്നാൽ സിനിമയിൽ മാത്രമാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് നടി വ്യക്തമാക്കി. മെക്കാനിക്ക് റോക്കി എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ് മീനാക്ഷി ചൗധരിയുടെ പ്രതികരണം. ‘എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ വരുന്നത് എന്ന് […]Read More

Gadgets

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐ. രാഷ്ട്രീയ മാന്യത കാരണമാണ് പുറത്ത് പറയാത്തതെന്നും എസ്ഡിപിഐ വ്യക്തമാക്കി. പിന്തുണച്ചതിന്റെ ഫലം ലഭിച്ചെന്നും എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസിയും സംസ്ഥാന അധ്യക്ഷന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. എസ്ഡിപിഐയോട് ശരിയായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വില കൊടുക്കേണ്ടിവരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി വിരുദ്ധ നിലപാടിന്റെ പേരില്‍ എന്നും ഒരേ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് […]Read More

Gadgets

അവസാന നിമിഷം സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്ന്

പാലക്കാട്: പാലക്കാട് വെണ്ണക്കര ബൂത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. അവസാന നിമിഷം സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്ന് പി സരിന്‍ പറഞ്ഞു. ആശുപത്രിയില്‍ പോയി രണ്ട് സ്റ്റിച്ച് ഇട്ടാലും കുഴപ്പമില്ല, വോട്ട് ലഭിച്ചാല്‍ മതി എന്നാണ് യുഡിഎഫിന്. തോല്‍വി ഉറപ്പിച്ച യുഡിഎഫിന് ഏതെങ്കിലും വിധത്തില്‍ സഹതാപ വോട്ട് ലഭിക്കണം. അതിന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ച സംഘര്‍ഷമാണ് വെണ്ണക്കര ബൂത്തിലേതെന്ന് പി സരിന്‍ പറഞ്ഞു. ബൂത്തുകളില്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes