Latest News

Gadgets

സരിനും ഭാര്യയും ചേർന്ന് വാർത്താ സമ്മേളനം, ആറ് വർഷമായി പാലക്കാട് വീട്

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച്‌ വീട്ടിലേക്കും ക്ഷണിച്ചു. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്‍റെ മറുപടി. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്ത് […]Read More

Gadgets

പാക് അധീന കാശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐസിസി

പാക് അധീന കാശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐസിസി. 2025 ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി പാക് അധീന കാശ്മീരിന്റെ ഭാഗമായ സ്‌കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതാണ് ഐസിസി റദ്ദാക്കിയത്. ഈ നഗരങ്ങളെ ട്രോഫി പര്യടനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഐസിസിയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) എതിര്‍പ്പിനെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ (പിഒകെ) തര്‍ക്കഭൂമിയുടെ പരിധിയില്‍ […]Read More

Gadgets

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു

പമ്പ: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും. നാളെ […]Read More

Gadgets

ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല, വിവാദം തള്ളി എം വി

തിരുവനന്തപുരം: ആത്മകഥാ വിവാദം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. വിഷയത്തില്‍ ഇ പി ജയരാജന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുസ്തകം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്ത പുസ്തകത്തെ കുറിച്ചാണ് വിവാദം കനക്കുന്നത്. പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ ദിവസം എഴുത്തുകാരന്‍ പറയുകയാണ് അയാള്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ലെന്ന്. വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. താന്‍ എഴുതിയത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് തെറ്റാണെന്നും ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം […]Read More

Gadgets

ആത്മകഥാ വിവാദം; സെക്രട്ടേറിയറ്റ് തീരും മുൻപ് വിശദീകരണം നൽകി ഇ പി മടങ്ങി

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പാർട്ടിക് വിശദീകരണം നൽകി ഇ പി ജയരാജൻ. വിവാദം ഗൂഡാലോചനയെന്ന നിലപാട് ആവർത്തിച്ച ഇപി താൻ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റ് തീരും മുൻപ് ഇപി യോഗത്തിൽ നിന്നും ഇറങ്ങി. അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. […]Read More

Gadgets

പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് പി ശശി

കണ്ണൂ‍ർ: പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികളിലാണ് ഹർജി നൽകിയത്. പി വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി പറഞ്ഞു. സർക്കാരിന്റെ നീക്കങ്ങളിൽ ഈ അധോലോക സംഘങ്ങൾ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും പി ശശി പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് അൻവറിന്റെ ലക്ഷ്യം. മാധ്യമ ശ്രദ്ധ […]Read More

Gadgets

വ്യാജ വോട്ടിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് ഇ എൻ സുരേഷ് ബാബു

പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വി ഡി സതീശനും ഷാഫി പറമ്പിലുമാണ് വ്യാജ വോട്ട് ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ പാലക്കാട് തമ്പടിക്കുന്നത് ദുരൂഹമാണ്. സ്ഥാനാർത്ഥിക്കൊപ്പം കുപ്രസിദ്ധ കേസിലെ പ്രതികൾ താമസിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാനാകാം പ്രതികൾ പാലക്കാട് ക്യാമ്പ് ചെയ്യുന്നതെന്നും ഇ എൻ സുരേഷ് ബാബു കുറ്റപ്പെടുത്തി. സാധാരണ പ്രതികളെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് […]Read More

Gadgets

വോട്ടർപട്ടിക ക്രമക്കേട്; എൽഡിഎഫ് സഹായത്തോടെ യുഡിഎഫാണ് വോട്ട് ചേർത്തതെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. എൽഡിഎഫ് സഹായത്തോടെ യുഡിഎഫാണ് വോട്ട് ചേർത്തതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവുമുണ്ടായിരുന്നുവെന്നും ആരോപിച്ച സുരേന്ദ്രൻ വിഷയത്തിൽ ബിജെപി നിയമപരമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു. ഉരുൾപൊട്ടൽ വിഷയത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. കേരളം വേണ്ട രീതിയിൽ മെമ്മോറാണ്ടം നൽകാത്തതുകൊണ്ടാണ് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ അനുസരിച്ച് മെമ്മോറാണ്ടം നൽകിയാൽ ഇനിയും പണം നൽകുമെന്നും കേരളത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിൽ അടിച്ചേൽപ്പിക്കേണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. […]Read More

Gadgets

വയനാട് ദുരന്തം; സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെ കേന്ദ്രസർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെ കേന്ദ്രസർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ചൂണ്ടിക്കാണിച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദുരന്തം സംഭവിച്ചിട്ട് നാല് മാസം […]Read More

Gadgets

രാജ്നാഥ് സിങ്ങും ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും

ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തു നിന്നുള്ള സേനാ പിന്മാറ്റം ദിവസങ്ങൾ മുൻപാണു പൂർത്തിയായത്. കൂടിക്കാഴ്ചയ്ക്കു ചൈനയാണ് നിർദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഈ മാസം ആദ്യം, കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്‌സാങ്ങിലെയും സംഘർഷ പോയിൻ്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ഗാൽവാൻ താഴ്‌വരയിൽ 2020-ലെ ഏറ്റുമുട്ടൽ മുതൽ പുകയുന്ന പിരിമുറുക്കം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes