Latest News

Gadgets

മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിക്ക് താഴെ ആഴിയിൽ ദീപം തെളിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് […]Read More

Gadgets

ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണവുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകള്‍ ഏർപ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാർഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി ചേർക്കുകയും ചെയ്തു. എതിർപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, […]Read More

Gadgets

വയനാട് ദുരന്തം; കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേവലമായ സാങ്കേതികത്വം പറയുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേന്ദ്രത്തിന്റെ കത്ത് തന്നെ കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ചൂരല്‍മലയില്‍ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കാനുള്ള ഒന്നാണ് കത്ത്. ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 […]Read More

Gadgets

കൽപ്പാത്തിയിൽ തേരൊരുങ്ങി; ഇന്ന് ദേവരഥ സംഗമം

പാലക്കാട്: കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ലക്ഷ്‌മീനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും ഇന്ന് തേരിൽ ഏറുന്നതോടെ ദേവരഥസംഗമത്തിലേക്കുള്ള രഥപ്രയാണം ആരംഭിക്കും. രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമാകില്ല തിരഞ്ഞെടുപ്പ് കാലം കൂടിയായതിനാൽ ഒരു ലക്ഷത്തിലധികം ആളുകൾ മൂന്നാം തേരുനാളായ ഇന്ന് […]Read More

Gadgets

വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കെ വി തോമസ്

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്നും ഫെഡറല്‍ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 […]Read More

Gadgets

കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: വായു ​ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും. മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും […]Read More

Gadgets

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 12

കണ്ണൂർ: കണ്ണൂർ കേളകം മലയംപടി എസ് വളവിൽ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളം ദേവാ കമ്യൂണിക്കേഷൻ എന്ന നാടക സംഘത്തിലെ ആളുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. നാടകം കഴിഞ്ഞ ശേഷം […]Read More

Gadgets

ആത്മകഥാ വിവാദം; നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ പി പങ്കെടുക്കും

തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനില്‍ക്കെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍ നാളെ തിരുവനന്തപുരത്ത്. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കും. സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ നാളെ രാവിലെ 7 മണിയോടെ ഇ പി തിരുവനന്തപുരത്ത് എത്തും. ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. […]Read More

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. നേരത്തെ അഞ്ച് പേർ അപകടത്തിൽ മരിച്ചിരുന്നു. മം​ഗളൂരുവിൽ ചികിത്സയിലായിരുന്ന കാസർകോട് കിണാവൂർ സ്വദേശി രജിത്ത് (28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് അഞ്ചുപേർ. നിലവിൽ 38 പേർ […]Read More

Gadgets

ശബരിമലയിൽ പൊലീസ് ഡ്യൂട്ടി പൊതുജന സേവനമെന്ന് ഡിജിപി

പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പമ്പ സന്ദർശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്ന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes