പാലക്കാട്: മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിനന്ദൻ പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനേയും സിപിഐഎം അനുകൂലിച്ച ചരിത്രമില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുനമ്പം എന്നല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹര്യമില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. മുനമ്പത്ത് കാലങ്ങളായി സമരം നടക്കുന്നുണ്ട്. […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്ഡിപിഐ. പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും. പാലക്കാട് തൃശൂര്‍ ഡീല്‍ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. പാലക്കാട് ബിജെപി-സിപിഐഎം ഡീല്‍ ഉണ്ടാകുമെന്നും എസ്ഡിപിഐ ആരോപിച്ചു. അതേ സമയം ചേലക്കരയില്‍ എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പിന്തുണക്കില്ലെന്ന് എസ്ഡിപിഐ പറഞ്ഞു. ഇരു മുന്നണികളോടും തുല്യ അകലം പാലിക്കും. ചേലക്കരയില്‍ ഡിഎംകെയ്ക്ക് പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ പറഞ്ഞു.Read More
വയനാട്: വിവാദങ്ങൾക്കപ്പുറം പാർട്ടിയാണ് പ്രധാനമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പാർട്ടി എപ്പോൾ പറഞ്ഞാലും പാലക്കാടെത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണത്തിൽ നിന്നും ചാണ്ടി ഉമ്മൻ വിട്ടുനിൽക്കുന്നുവെന്ന അഭ്യൂഹം ഉയർന്നിരുന്നു. വയനാട് പ്രചാരണം നടത്താൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് കൊണ്ടാണ് വയനാട് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ആദ്യമേ പോയി കൺവെൻഷനിൽ പങ്കെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പ്രചാരണത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതം പാർട്ടിക്ക് […]Read More
പാലക്കാട് ചിറ്റൂരില്‍ തെങ്ങിൻതോപ്പില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എമ്മിന്‍റെ നിർദേശപ്രകാരം ചിറ്റൂർ എക്സൈസ് സർക്കിള്‍ സംഘവും പാലക്കാട് ഐബി ഇൻസ്പെക്ടറും സംഘവും, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടറും സംഘവും, കെമു സംഘവും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് […]Read More
തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക്ക് പേജില്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് പാലക്കാട് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ് ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോള്‍ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നില്‍ക്കണം. സത്യമറിയാൻ ഒരു സൈബർ കേസ് നല്‍കി […]Read More
ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയതിന് ശേഷം പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ഈ വിജയം എനിക്ക് ഏറെ സന്തോഷം നൽകുന്നു. ഇന്ന് രാജ്യം മുഴുവൻ ഏറെ സന്തോഷത്തിലായിരിക്കും. കഴിഞ്ഞ രണ്ട് വർഷമായി മികച്ച പ്രകടനം നടത്താൻ പാകിസ്താൻ ക്രിക്കറ്റിന് കഴിഞ്ഞിരുന്നില്ല. ഞാൻ ടോസ് ഇടാനും സമ്മാനദാനത്തിനും മാത്രമായുള്ള ക്യാപ്റ്റനാണ്. കളത്തിൽ എല്ലാവരും എനിക്ക് നിർദ്ദേശങ്ങൾ നൽകി. ബൗളർമാരെയും ബാറ്റർമാരെയും ഞാൻ ശ്രവിച്ചു. റിസ്വാൻ പ്രതികരിച്ചു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും […]Read More
അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനും മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കുമെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോയെന്നതിന് അതാരാണെന്നായിരുന്നു പ്രശാന്ത്രിന്റെ പരിഹാസരൂപേണെയുള്ള മറുചോദ്യം. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ‘പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും […]Read More
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ് ചെയ്‌തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ലെന്നും […]Read More
ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുകയാണ്. താൻ ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തിയെന്ന റിപ്പോർട്ട് മനഃപൂർവം ചമച്ചതാണെന്നും അതു മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതിനു പിന്നില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലകാണെന്നും ജൂനിയർ ഐ.എ.എസ് ഓഫീസർ എൻ.പ്രശാന്ത് സോഷ്യല്‍മീഡിയയിലൂടെ തുറന്നടിക്കുകയായിരുന്നു. ചിത്തരോഗി എന്നാണ് സീനിയർ ഓഫീസറെ ഭംഗ്യന്തരേണ പരിഹസിച്ചത്. ഇപ്പോഴിതാ പ്രശാന്തിനെതിരെ അതിരൂക്ഷ ഭാഷയില്‍ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്സികുട്ടി അമ്മ. താൻ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയത് സംബന്ധിച്ച് […]Read More
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ല; സാന്ദ്ര തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമായ നടന്‍ ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ എഎംഎംഎ സംഘടനയിൽ നടപടി ഉണ്ടായെങ്കിലും കെഎഫ്പിഎയിൽ നടപടിയുണ്ടായില്ലെന്ന് സാന്ദ്ര പറഞ്ഞു. ആല്‍വിന്‍ ആന്റണി, വൈശാഖ് രാജന്‍ പോലെയുള്ളവര്‍ ഇപ്പോഴും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണെന്ന് സാന്ദ്ര പ്രതികരിച്ചു. തനിക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. ‘വേട്ടക്കാരെ സംരക്ഷിക്കുന്ന ഒരു സംഘടനയായി കെഎഫ്പിഎ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിക്കാര്‍ […]Read More

