Latest News

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു

കാസർകോട്: തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്താണ് മരിച്ചത്. ഇതോടെ ആകെ മരണം അഞ്ചായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവർ കെ.ബിജു (37), ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ ഷിബിൻരാജ് (19) എന്നിവർ ഞായറാഴ്ച മരിച്ചിരുന്നു. ഒരാള്‍ ശനിയാഴ്ചയും മരിച്ചു. ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവർ കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് ശനിയാഴ്ച മരിച്ചത്. അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ […]Read More

Gadgets

മുനമ്പം സമരം; ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ രംഗത്ത്. സമരം ചെയ്യുന്നവരെ ഒറ്റക്കാക്കില്ലെന്നും ഏതറ്റം വരെ പോകേണ്ടി വന്നാലും സമരത്തിൽ ഒപ്പമുണ്ടാകുമെന്നും സമരക്കാരെ സന്ദർശിച്ച മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സമരപ്പന്തലിൽ എത്തിയായിരുന്നു മാർ റഫോൽ തട്ടിലിൻ്റെ ഐക്യദാർഢ്യ പ്രഖ്യാപനം. സത്യാഗ്രഹമെന്ന സമരമുറ ഉപയോഗിക്കുമെന്നും അവസാനത്തെയാളും മരിച്ച് വീഴും വരെ പോരാടുമെന്നാണ് സമരപന്തൽ സന്ദർശിച്ച് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിച്ചത്. ‘മുനമ്പത്തെ വിഷയം രാഷ്ട്രീയപാർട്ടികൾക്ക് പ്രശ്നമായി തോന്നുന്നത് […]Read More

Gadgets

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രി; സുരേഷ് ഗോപി

കല്‍പ്പറ്റ: വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടെ നിന്ന് തിരഞ്ഞെടുക്കുന്നയാള്‍ വെറും എംപിയായി ഒതുങ്ങേണ്ട ആളാവരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ നവ്യയെ ജയിപ്പിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കുന്ന കാര്യം താന്‍ ഏറ്റുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ വയനാട് നിന്നും അയക്കുന്നത് ഒരു […]Read More

Gadgets

ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം

മേപ്പാടി: മേപ്പാടിയില്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ചികിത്സ തേടിയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. നല്ല വയറുവേദനയായിരുന്നുവെന്നും ഇപ്പോള്‍ ബേധമായെന്നും വിഷബാധയേറ്റ ഒമ്പതു വയസുകാരന്‍ ആദി അയാന്‍ പറഞ്ഞു. ‘ഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും വയറിളക്കവും വന്നു. നല്ല വയറുവേദനയായിരുന്നു. ആശുപത്രിയിലെത്തിയിട്ടും കുറഞ്ഞില്ല. സോയാബീന്‍ കഴിച്ചിട്ടാണ് അസുഖം വന്നത്. ഇപ്പോള്‍ സുഖമായി’, അയാന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച കിറ്റിലെ സോയാബീന്‍ കഴിച്ചാണ് മകന് ഭക്ഷ്യവിഷബാധയേറ്റതെന്ന് മാതാവും […]Read More

Gadgets

കോൺഗ്രസിനെതിരെ പ്രതികരണവുമായി സാന്ദ്ര തോമസ്; ആൻ്റോ ജോസഫിനെ മാറ്റാൻ നേതൃത്വം തയ്യാറാകണം

കൊച്ചി: കോൺഗ്രസിനെതിരെ പ്രതികരണവുമായി സാന്ദ്ര തോമസ്. തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയിൽ തുടരുന്നുവെന്നും ആൻ്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് താൻ കൊടുത്ത കേസിൽ പ്രതിയാക്കപ്പെട്ട ആൻ്റോ ജോസഫാണ് ഉള്ളത്. ആൻ്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണെന്ന് സാന്ദ്രാ […]Read More

Gadgets

​ഗംഭീറിന് കടുത്ത പരീക്ഷണം; ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നിർണായകം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയത്തിന് പിന്നാലെ ​ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ​ഗൗതം ​ഗംഭീറിന് കടുത്ത പരീക്ഷണം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടാൽ ​ഗംഭീറിനെ ഏകദിന, ട്വന്റി 20 ടീമിന്റെ മാത്രം പരിശീലക സ്ഥാനം ഏൽപ്പിക്കാനാണ് ബിസിസിഐ ആലോചന. ടെസ്റ്റ് ടീമിന്റെ ചുമതല വി വി എസ് ലക്ഷമണ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനി‍ടെ ഇന്ത്യൻ ക്രിക്കറ്റിലെ അം​ഗങ്ങളിൽ ചിലർക്ക് ​​ഗംഭീർ, അ​ഗാർക്കർ, രോഹിത് ശർമ എന്നിവരുടെ തീരുമാനങ്ങളോട് അതൃപ്തിയുള്ളതായി സൂചനയുണ്ട്. ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം […]Read More

Gadgets

ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിൻ്റേത് ആകും;

കൽപ്പറ്റ: വയനാട്ടിൽ തിരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം. വാവര് സ്വാമിയുമായി ബന്ധപ്പെട്ടാണ് ബി ​ഗോപാലകൃഷണൻ വിവാദ പരാമർശം നടത്തിയത്. പതിനെട്ടാം പടിക്ക് താഴെ ഒരു ചങ്ങാതി ഇരുപ്പുണ്ട്, നാളെ അതും വഖഫ് ആണെന്ന് പറഞ്ഞ് വരുമെന്നായിരുന്നു ​ഗോപാലകൃഷ്ണൻ്റെ പരാമർശം. ബിജെപി സ്ഥാനാ‍ർത്ഥി നവ്യ ഹരിദാസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ വയനാട്ടിലെ കമ്പളക്കാട് സംസാരിക്കുകയായിരുന്നു ബി ​ഗോപാലകൃഷ്ണൻ. കേന്ദ്രമന്ത്രി സുരോഷ് ​ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോ​ഗത്തിലായിരുന്നു ​ഗോപാലകൃഷ്ണൻ്റെ പരാമ‍ർശം. വഖഫ് ഭേദ​ഗതി കൊണ്ടുവരുന്നതുമായി […]Read More

Gadgets

തിരഞ്ഞെടുപ്പിനായി കാത്തതാണോ? ഡി.എം.ഒ യോട് വിശദീകരണം തേടി മന്ത്രി

വയനാട്ടില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്ത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഡിഎംഒയോട് വിശദീകരണം തേടി മന്ത്രി കെ രാജൻ. ഓരോ പഞ്ചായത്തിലും റവന്യു വകുപ്പ് നല്‍കിയ അരിയുടെ കണക്കുണ്ട്. ആ അരിയില്‍ യാതൊരു വിധ പ്രശ്നവും ഉണ്ടായിട്ടില്ല. മേപ്പാടി പഞ്ചായത്തിനൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിലും ഒരു പ്രശ്നവുമില്ല. രണ്ട് മാസം മുൻപ് കിട്ടിയ വസ്തുക്കളിലാണ് പ്രശ്‌നമെന്ന് പുതിയ വാദം. രണ്ട് മാസമായിട്ട് ഈ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് […]Read More

Gadgets

പാർട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്ന് വിജയരാഘവൻ

പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ വിജയരാഘവൻ. നടപടി പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാർട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എഡിഎമ്മിന്റെ മരണത്തില്‍ തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ കടുത്ത അതൃപ്തിയിലാണ് പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്. തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേള്‍ക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചില്‍ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. […]Read More

Gadgets

പൊലീസിനു നേരെ കത്തി വീശിയ പ്രതിയെ കുരുമുളക് സ്പ്രേ അടിച്ച് കീഴ്പ്പെടുത്തി

പിടിക്കാനെത്തിയ പൊലീസിന് നേരെ വെട്ടുകേസ് പ്രതി വാക്കത്തി വീശി. ഒടുവില്‍ കുരുമുളക് സ്പ്രേ ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസ് പ്രതിയെ കീഴടക്കി. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒഴുവത്തടത്താണ് സിനിമയെ വെല്ലുന്ന രീതിയില്‍ പ്രതിയെ പിടികൂടിയത്. ഒഴുവത്തടം ട്രൈബല്‍ സെറ്റില്‍മെന്റിലെ ജോമോനെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിൻ്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഒഴുവത്തടം തടത്തില്‍ ജോസഫ് മാത്യു(30)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണിയാള്‍. അടിമാലി പൊലീസ് ജോമോന്റെ വീട്ടില്‍ എത്തിയതോടെ വാക്കത്തി എടുത്ത് കൊലവിളി നടത്തുകയായിരുന്നു. കൂടുതല്‍ പൊലീസ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes