Latest News

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ ചൂടേറുമ്പോൾ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ ചൂടേറുമ്പോൾ ഒടുവിൽ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരൻ. പാലക്കാട്ടെ പ്രചാരണയോ​ഗങ്ങളിൽ തിങ്കൾ, ‍ഞായർ ​ദിവസങ്ങളിലാവും കെ മുരളീധരൻ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാർത്ഥിയായി ​ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നൽകിയ കത്തിൽ നിർദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോൾ സ്ഥിതി​ഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തിൽ കെ മുരളീധരൻ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാർട്ടി […]Read More

Gadgets

പാലക്കാട് റെയ്ഡ്; സിപിഐഎം പരാതിയില്‍ അന്വേഷണം ആരംഭിച്ചു

പാലക്കാട്: കൊടകര കുഴല്‍പ്പണത്തിന്‌റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഐഎമ്മിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൂറല്‍ എസ്പി ആര്‍ ആനന്ദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു. ‘കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ പൊലീസ് പ്രത്യേകം കേസെടുക്കണം’ എന്നായിരുന്നു പാര്‍ട്ടിയുടെ […]Read More

Gadgets

ഭക്ഷ്യവിഷബാധയുണ്ടായ സംഭവം; പ്രതിഷേധിച്ച് സിപിഐഎം

വയനാട്: ദുന്തബാധിതർക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തിനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ നിന്ന പ്രവർത്തകർ ശക്തമായി പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, […]Read More

Gadgets

പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

വയനാട്: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വയറുവേദനയും ഛര്‍ദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരില്‍ ഒരാളുടെ അമ്മയായ നൂര്‍ജഹാന്‍ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം […]Read More

Gadgets

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്നത് ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നു; എം വി ഗോവിന്ദന്‍

പാലക്കാട്: വയനാടിനേക്കാള്‍ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന വാര്‍ത്ത ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാടാണ് എല്ലാവരുടെയും ശ്രദ്ധ. പ്രിയങ്ക മത്സരിക്കുന്ന വയനാടിനെ പിന്തള്ളി. ശ്രീധരന് കിട്ടിയ വോട്ട് ബിജെപിക്ക് കിട്ടില്ല. ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. എല്‍ഡിഎഫ് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.രാഹുലിന് കേരളത്തിലുടനീളം അവമതിപ്പുണ്ട്. ഇടതുപക്ഷം ബാഗിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല. യാദൃശ്ചികമായി വന്ന പ്രശ്‌നമാണ്. അത് ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല. കൃത്യമായ അന്വേഷണം നടത്തേണ്ട കാര്യമാണ്. ഐഡി കാര്‍ഡ് […]Read More

Gadgets

അതൃപ്തി പ്രകടിപ്പിച്ച് പി പി ദിവ്യ; ബ്രാഞ്ചില്‍ ഒതുങ്ങാനാവില്ല, രാഷ്ട്രീയം അവസാനിപ്പിക്കാം

കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്.തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു. അതേസമയം, ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് […]Read More

Gadgets

കായംകുളത്ത് എം.എൽ.എയും പാർട്ടിയും രണ്ട് തട്ടിൽ, ചെയർപേഴ്സണും എം.എൽ.എയും പോരിൽ

കായംകുളത്ത് യു.പ്രതിഭ എം.എല്‍.എയും നഗരസഭ ചെയർപേഴ്സണ്‍ പി.ശശികലയും തമ്മിലുള്ള പോര് പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച്‌ സ്വന്തം നിലയില്‍ പ്രവർത്തിക്കുന്ന എം.എല്‍.എക്കെതിരെ ഏരിയാ നേതൃത്വം ജില്ലാകമ്മറ്റിക്ക് പരാതി നല്‍കിക്കഴിഞ്ഞു. ഇരുവരുടെ തുറന്ന പോരാണ് കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗം അലങ്കോലമാകാൻ കാരണം. ഇരുവരും വാക്ക് ശരങ്ങള്‍ക്കൊണ്ട് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യോഗത്തില്‍ വാക്കേറ്റവും ബഹളവും ഉണ്ടായത്. തുടർന്ന് എം.എല്‍.എ ഇറങ്ങിപ്പോകുകയായിരുന്നു. ഉപജില്ലാകലോത്സവത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും ഇത് ഇനി […]Read More

Gadgets

ഉപതിരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ

ചേലക്കര: ഉപതിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിൽ. ഇന്നും നാളെയുമായി മണ്ഡലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് വരവൂരിലാണ് മുഖ്യമന്തിയുടെ ആദ്യ പരിപാടി. ശേഷം ദേശമംഗലത്തും ചെറുവത്തൂരിലും മുഖ്യമന്ത്രി എത്തും. നാളെ കൊണ്ടാഴി. പഴയന്നൂർ, തിരുവില്ല്വാമല എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. മുഖ്യമന്ത്രിയെ നേരിട്ടിറക്കി പ്രചാരണത്തിൽ മേൽകൈ നേടാൻ ഇടതുമുന്നണി ശ്രമിക്കുമ്പോൾ കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഡിഎഫ്. 1996ന് ശേഷം ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒരു […]Read More

Gadgets

കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎമ്മില്‍ കടുത്ത അതൃപ്തി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന പാര്‍ട്ടി സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎമ്മില്‍ കടുത്ത അതൃപ്തി. പാര്‍ട്ടി വിഷയം പ്രത്യേകമായി ഉന്നയിക്കവേ സംസ്ഥാന സമിതി അംഗമായ കൃഷ്ണദാസ് അതിനെ നിരാകരിച്ച് കൊണ്ട് രംഗത്തെത്തിയതിലാണ് അതൃപ്തി. കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ഇനിയും ഈ തരത്തിലുള്ള പ്രതികരണം കൃഷ്ണദാസ് നടത്തുമെന്ന് തന്നെയാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. […]Read More

Gadgets

തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണം; അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ. അതേസമയം, പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes