Latest News

Gadgets

‘ഞാന്‍ ആ സ്‌കൂളല്ലാ, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്‌കൂളിലാണ് പഠിച്ചത്’; എന്‍എന്‍ കൃഷ്ണദാസ്

പാലക്കാട്: പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ എംപിയുമായ ഷാഫി പറമ്പിലാണ് പാലക്കാട്ടെ പെട്ടി വിവാദത്തിന് പിന്നിലെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസ്. അത് അവര്‍ പണ്ട് ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ടും പരസ്പരം അറിയുന്നതുകൊണ്ടും പറഞ്ഞതായിരിക്കും. ഞാന്‍ ആ സ്‌കൂളല്ലാ, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്‌കൂളിലാണ് പഠിച്ചത് എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എന്‍ എന്‍ […]Read More

Gadgets

പ്രതീക്ഷ തെറ്റി, നീതിക്കായി സുപ്രീം കോടതി വരെ സമീപിക്കും; നവീൻ ബാബുവിൻ്റെ കുടുംബം

പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ […]Read More

Gadgets

‘കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല’; പ്രധാനമന്ത്രി

മഹാരാഷ്ട്ര: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാവുക. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല. പാക് അജൻഡ നടപ്പാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്, അതനുവദിക്കില്ലെന്നും മോദി തുറന്നടിച്ചു. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താൻ അധികാരത്തിൽ […]Read More

Gadgets

കാസർകോട് വന്ദേ ഭാരതിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു

കാസർകോട്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും റെയില്‍വേ പോലീസ് പറഞ്ഞു.Read More

Gadgets

അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ കണക്ക് അധ്യാപകനാണ് പീഡിപ്പിച്ചത്. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ, കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ അധ്യാപകൻ നിലവിൽ ഒളിവിലാണ്.Read More

Gadgets

ഇടുക്കിയിലെ ബിബിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍

ഇടുക്കി: ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്‌സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ അമ്മയും സഹോദരനും സഹോദരിയുമാണ് അറസ്റ്റിലായത്. തൂങ്ങിമരണമെന്ന് പറഞ്ഞായിരുന്നു ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ബിബിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. തൂങ്ങിമരിച്ചെന്നായിരുന്നു ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ […]Read More

Gadgets

‘നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല’; വികാരനിർഭരനായി സുപ്രിംകോടതിയുടെ പടിയിറങ്ങി ചീഫ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ഞായറാഴ്ച വിരമിക്കുന്ന ഡിവൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിൽ യാത്രയയപ്പ്. അവസാനപ്രവൃത്തി ദിവസം നടന്ന സെറിമോണിയൽ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നീതിന്യായ വ്യവസ്ഥയിലെ തൻ്റെ യാത്രയിൽ സംതൃപ്തി അറിയിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് കപിൽ സിബൽ, ജൂനിയർ അഭിഭാഷകർ തുടങ്ങിയവർ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ സംഭാവനങ്ങളെക്കുറിച്ചു […]Read More

Gadgets

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനഗർ സ്വദേശികളായ ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. […]Read More

Gadgets

പൊലീസ് അറിഞ്ഞുകൊണ്ടാണ് ദിവ്യ ഒളിവിൽ കഴിഞ്ഞത്; കെ സുധാകരൻ

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസ് അറിഞ്ഞുകൊണ്ടാണ് ദിവ്യ ഒളിവിൽ കഴിഞ്ഞതെന്നും ആ സംരക്ഷണത്തിൽ ഇനി മുന്നോട്ടു പോകാമെന്ന് കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. കുടുംബക്കാർ തെരുവിലായി. ഇതിനിടയ്ക്കാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ പോകാൻ പാടില്ലായിരുന്നു. ആവശ്യം ഇല്ലാതെയാണ് ദിവ്യ ഓരോന്ന് കുത്തിപ്പൊക്കിയത്. ജാമ്യം കിട്ടിയതുകൊണ്ട് അവർ ഇതിൽ നിന്നും മോചിതയായി […]Read More

Gadgets

ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍: നവീന്‍ ബാബുവിന്റെ മണത്തില്‍ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐഎം ദിവ്യയെ സംരക്ഷിക്കുകയാണ്. പൊലീസിന്റെ സഹായവും ദിവ്യക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ വിവരം ചോര്‍ന്നത് പൊലീസില്‍ നിന്നാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ ഒരു വിഭാഗമാണ് വിവരം ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് വൈകീട്ടാണ് ജാമ്യം ലഭിച്ച പി പി ദിവ്യ ജയിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes