Latest News

Gadgets

നീല ട്രോളി ബാഗിൽ പണമെന്ന് തെളിയിച്ചാൽ പ്രചരണം നിർത്തുമെന്ന് രാഹുൽ

നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. കെ പി എം ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. ‘ഞാൻ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും […]Read More

Gadgets

കടന്നൽ കുത്തേറ്റ് അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ നാരായണന്‍റെ മകള്‍ തങ്കമ്മ (66) ആണ് മരിച്ചത്. തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് വെളുപ്പിനെ മരിച്ചിരുന്നു. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കുരുമുളക് വള്ളിയില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട്ടില്‍ നിന്നാണ് അക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ കടന്നല്‍ക്കൂട്ടം ഇളകിവന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടന്നല്‍ കുത്തേറ്റ് തങ്കമ്മയുടെ സഹോദരനും, അയല്‍വാസിയും […]Read More

Gadgets

വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത്; കെ സുധാകരൻ

പാലക്കാട്: പാലക്കാട് ലോഡ്ജ് പരിശോധനയിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് എസ് പി ഓഫിസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനിടയിൽ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത് എന്നും പൊലീസുകാർ നാറികൾ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമർശം. സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞുതുടങ്ങിയത്. ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ […]Read More

Gadgets

അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലാണെന്ന് വിഡി സതീശന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് നടത്തിയ റെയ്ഡ് നടന്നത് സിപിഐഎം-ബിജെപി നേതൃത്വങ്ങളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയ്ഡിന്‌റെ തിരക്കഥ രചിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‌റെ അളിയനും ചേര്‍ന്നാണ്. വനിത നേതാക്കളെ അപമാനിക്കാനാണ് പൊലീസ് ശ്രമിച്ചത്. അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 12 മണയോടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 42ൽ 12 മുറികളില്‍ മാത്രമായിരുന്നു […]Read More

Gadgets

ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ പി.കെ ശ്രീമതി

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ പൊലീസ് അതിക്രമിച്ച്‌ കയറിയ സംഭവത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി. വനിതകളുടെ മുറിയിലേക്ക് വനിതാ പൊലീസ് ഇല്ലാതെ കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകന്‍റെ നേരിട്ടുള്ള ചോദ്യത്തിനാണ് മറുപടി പറയാതെ പി.കെ ശ്രീമതി ഒഴിഞ്ഞു മാറിയത്. ഒരു ഹോട്ടലില്‍ യു.ഡി.എഫ് നേതൃത്വം കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമീഷൻ ആരാണെന്ന് നോക്കിയല്ല വാതിലില്‍ മുട്ടുന്നതെന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്. സ്ത്രീകള്‍ മാത്രമേ ഉള്ളൂവെന്ന് മനസിലായതോടെ […]Read More

Gadgets

പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു

പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്. എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും, അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു. കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച് തടയാൻ നിന്നിരുന്ന പൊലീസുകാർക്ക് നെയിം ബാഡ്ജ് […]Read More

Gadgets

വിദ്യാർഥികൾക്കടക്കം മയക്കുമരുന്ന് എത്തിക്കുന്നയാൾ പോലിസ് പിടിയിൽ

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എംഡി എംഎ വില്‍പന പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. ഓമശ്ശേരി സ്വദേശി മൂലങ്ങല്‍ പൂതൊടികയില്‍ ഹൗസില്‍ ആഷിക്ക് അലി (24) യാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കള്ളന്‍തോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്കിനെ പിടികൂടിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ ‘അതിവേഗം ഡെലിവറി’ നടത്തുന്ന ലഹരി കച്ചവടത്തിന് കൂടിയാണ് പൊലീസ് ഇതോടെ പൂട്ടിട്ടത്. എൻഐടി പരിസരത്തും കട്ടാങ്ങലിലും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ […]Read More

Gadgets

താൻ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടി; പത്മജയ്ക്ക് മറുപടിയുമായി കെ.മുരളീധരൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനെ വിമര്‍ശിച്ച ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. താന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. വ്യക്തികള്‍ക്ക് വേണ്ടിയല്ല തന്റെ പ്രചാരണമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാലക്കാടും ചേലക്കരയും പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ സജീവമാകണമോ എന്നത് ആലോചിക്കാന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ […]Read More

Gadgets

പാലക്കാട് റെയ്ഡിൽ മലക്കം മറിഞ്ഞ് പോലിസ്; സാധാരണ പരിശോധനയെന്നത് തിരുത്തി

പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച്‌ പൊലീസ് നല്‍കിയ വിശദീകരണങ്ങളില്‍ അടിമുടി വൈരുധ്യം.ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച്‌ പൊലീസ് മലക്കംമറിഞ്ഞു. ഹോട്ടല്‍ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച്‌ പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നല്‍കിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് […]Read More

Gadgets

14 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 70 വർഷം തടവ്

മലപ്പുറം: വീട്ടില്‍ അതിക്രമിച്ച്‌ കയറി പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജാണു 70 വര്‍ഷം കഠിന തടവിനും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനില്‍ മേടയില്‍ അല്‍അമീന്‍ (36) നെയാണ് ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ ഒമ്പതിനും നവംബര്‍ 13 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറ് മാസവും അധിക കഠിന തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes