ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മറ്റൊരു ഭീകരനായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബർ രണ്ടിന് അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് […]Read More
വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മയും സഹോദരിയും. മകനെ കെണിയില്‍പ്പെടുത്തിയതാണെന്ന് രതിന്റെ അമ്മ പറഞ്ഞു. മകനെ ഫോണ്‍ വിളിച്ചപ്പോള്‍ കെണിയില്‍പ്പെട്ടു എന്ന് പറഞ്ഞു. പൊലീസ് വണ്ടി പിടിച്ചുവെച്ചു എന്നും മകന്‍ പറഞ്ഞതായി രതിന്റെ അമ്മ ശാരദ പറഞ്ഞു. സംഭവ ദിവസം രാവിലെ പത്തരയോടെ സുഹൃത്തുക്കളെ കാണാനുണ്ട് എന്ന് പറഞ്ഞാണ് രതിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രണ്ട് മണിയോയപ്പോള്‍ അവന്‍ വിളിച്ച് താനൊരു കെണിയില്‍പ്പെട്ടു എന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ […]Read More
കൊച്ചി: മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനമ്പത്ത് ബിജെപിയുടെ വർത്തമാനത്തിന് വഖഫ് ബോർഡ് ചെയർമാൻ പിൻബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. വഖഫ് ബോർഡ് അനാവശ്യ പ്രശ്നം ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സർവ്വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടക്കുന്നു. പഠിച്ചിട്ട് യോഗം […]Read More
പാലക്കാട്: ബിജെപി പാലക്കാട് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അതിനുള്ള സാഹചര്യം ഇപ്പോഴില്ല. രാഷ്ട്രീയ നിലപാട് അദ്ദേഹം മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. സന്ദീപ് വാര്യര്‍ വര്‍ഗീയ നിലപാട് ഉപേക്ഷിച്ചാല്‍ സ്വീകരിക്കണോ എന്ന കാര്യം പരിഗണിക്കും. വര്‍ഗീയ നിലപാട് ഉപേക്ഷിക്കുകയാണെങ്കില്‍ അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിക്കാതെ ഒന്നും നടക്കില്ല. മതനിരപേക്ഷത ജീവ വായുവാണ്. അതില്‍ ഇടതുപക്ഷം വെള്ളം ചേര്‍ക്കില്ലെന്നും മന്ത്രി […]Read More
വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പോക്സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് […]Read More
വയനാട്: എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് വേണ്ടി ജീവൻ കൊടുത്തും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കർഷകവിഷയങ്ങൾ പരിഹരിക്കാനാകും മുൻതൂക്കമെന്നും പ്രിയങ്ക വ്യക്തമാക്കി. വയനാട്ടിൽ കാർഷിക മേഖലയിലെ വികസനത്തിന് ഊന്നൽ, വിപണിയിൽ കർഷകർക്ക് അവസരം ലഭ്യമാക്കൽ, വിനോദ സഞ്ചാരമേഖലയുടെ വികസനം എന്നിവയെല്ലാമാണ് വയനാടിനെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗമായി പരിഗണിക്കുന്നത്. ഇവയിലടക്കം രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും […]Read More
ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ […]Read More
ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്. 2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം. ഒളിംപിക്സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ 10 രാജ്യങ്ങളാണ് നിലവിൽ […]Read More
ന്യൂഡൽഹി: മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്റ്റംബർ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്‌സ്ആപ്പ് പിൻവലിച്ചുവെന്നും കമ്പനി നവംബർ 1ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആപ്ലിക്കേഷൻറെ ദുരുപയോഗം തടയാനും വിശ്വാസ്യത വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തിലേറെ അക്കൗണ്ടുകൾക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്‌സ്ആപ്പ് ഇന്ത്യയിൽ നടപടി സ്വീകരിച്ചത്. ഇവയിൽ 1,658,000 അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. അക്കൗണ്ട് […]Read More
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആവർത്തിച്ച് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ. ആരോപണത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കിയെന്നും അവ പി പി ദിവ്യയുടെ വാദത്തെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി ആദ്യഘട്ടം മുതൽ സഹകരിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തലേദിവസമാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ജാമ്യാപേക്ഷ തള്ളിയ ഉടനെ തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ അടിവേരറുക്കുന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തേണ്ടതുണ്ടെന്നും നിരപരാധിയെ ജയിലിൽ അടയ്ക്കാനുള്ള […]Read More

