ആപ്പിളിൻ്റെ iOS 18.1ലെ പുതിയ സുരക്ഷാ ഫീച്ചർ; കള്ളന്മാർക്കും നിയമപാലകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു
ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ iOS 18.1 അപ്‌ഡേറ്റിനൊപ്പം അവതരിപ്പിച്ച പുതിയ സുരക്ഷാ ഫീച്ചർ കള്ളന്മാർക്കും നിയമപാലകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോൺ മോഡലുകൾ സ്വന്തമായി റീബൂട്ട് ചെയ്യുന്നതായി യുഎസിലെ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിയിൽ പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകൾ ഉയർന്നിരിക്കുന്നത്. ഇത് ഐഫോണിൻ്റെ സുരക്ഷ മറികടക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. iOS 18.1ലുള്ള പുതിയ ഫീച്ചറാണ് റീബൂട്ടുകൾക്ക് കാരണമെന്നാണ് ഒരു സുരക്ഷാ ഗവേഷകനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. iOS 18.1 ഐഫോണിൽ ‘ഇൻആക്ടിവിറ്റി […]Read More

